Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിലെ പെഷവാറിൽ വ്യോമസേനത്താവളത്തിൽ ഭീകരാക്രമണം; ആറു ഭീകരരെ കൊന്നു; ഏറ്റുമുട്ടൽ തുടരുന്നു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെരീഖ്-ഇ-താലിബാൻ

പാക്കിസ്ഥാനിലെ പെഷവാറിൽ വ്യോമസേനത്താവളത്തിൽ ഭീകരാക്രമണം; ആറു ഭീകരരെ കൊന്നു; ഏറ്റുമുട്ടൽ തുടരുന്നു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെരീഖ്-ഇ-താലിബാൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലെ വ്യോമസേനാത്താവളത്തിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റു. പത്തോളം വരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിൽ മൂന്നു ഭീകരരെ കൊലപ്പെടുത്തിയതായി പാക് മേജർ ജനറൽ അസീം ബജ്‌വാ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഗാർഡ് റൂം ഏരിയയിൽ ഭീകരരെ കീഴടക്കാനുള്ള പോരാട്ടം തുടരുന്നതായും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു.

6 അക്രമികളെ സൈന്യം വധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. തെരീഖ് -ഇ-താലിബാൻ പാക്കിസ്ഥാൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ അക്രമികൾക്കായി സുരക്ഷാ സേന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ക്യമ്പിന്റെ ഒരു ഭാഗത്തു നിന്നാണ് ആക്രമണം ആരംഭിച്ചത്. ഗാർഡ് റൂം ഏരിയയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഏകദേശം 40 മിനിറ്റോളം തുടർച്ചയായ വെടി വയ്‌പ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഹെലിക്കോപ്റ്ററുകൾ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയാണ്.

ഡിസംബറിൽ മിലിറ്ററി സ്‌കൂളിൽ ഉണ്ടായ ആക്രമണത്തിൽ 150 പേർ മരിച്ചതിനു ശേഷം പാക്കിസ്ഥാനിൽ താലിബാനെതിരെയുള്ള നടപടികൾ ശക്തമാക്കിയിരു്ന്നു. ഇതേ തുടന്ന് മേഖലയിൽ നടക്കുന്ന അക്രമ സംഭവങ്ങളും കുറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP