Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി അമേരിക്ക; എച്ച്1 ബി വിസയിൽ അമേരിക്കയിൽ എത്തുന്നവരുടെ പങ്കാളിക്കും ജോലി ചെയ്യാമെന്ന വ്യവസ്ഥ പിൻവലിച്ചേക്കും; ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാർക്ക് തിരിച്ചടി

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കി അമേരിക്ക; എച്ച്1 ബി വിസയിൽ അമേരിക്കയിൽ എത്തുന്നവരുടെ പങ്കാളിക്കും ജോലി ചെയ്യാമെന്ന വ്യവസ്ഥ പിൻവലിച്ചേക്കും; ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാർക്ക് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അറബ് രാജ്യങ്ങൾക്ക് പിന്നാലെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി അമേരിക്കയും. അതിനാൽ എച്ച്1 ബി വിസയിൽ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിൻവലിക്കാനൊരുങ്ങുകയാണ് ട്രംപ് ഭരണകൂടം. പുതിയ തീരുമാനം അമേരിക്കയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. നിലവിൽ എച്ച് 4 വിസക്കാരായി അമേരിക്കയിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും ഇന്ത്യക്കാരാണ്.

എച്ച് 4 വിസയാണ് വർക് പെർമിറ്റായി എച്ച്1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നൽകാറുള്ളത്. ബരാക് ഒബാമയുടെ ഭരണകാലത്ത് നിലവിൽ വന്ന പ്രത്യേക നിയമപ്രകാരമാണ് എച്ച്1ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്. അമേരിക്കയിൽ കുടുംബവുമൊത്തുള്ള സ്ഥിരതാമസം നിയമപരമാക്കാൻ പത്ത് വർഷത്തിലധികം വേണ്ടിവരുമെന്നിരിക്കെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു ഈ എച്ച്4 വിസ.

എന്നാൽ,2015ൽ ഒബാമ സർക്കാർ നടപ്പാക്കിയ നിയമം പൂർണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് എച്ച്4 വിസയിന്മേലുള്ള വർക് പെർമിറ്റ് നിർത്തലാക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ഫ്രാൻസിസ് സിസ്ന സെനറ്റർക്കയച്ച കത്തിൽ പറയുന്നു.

നിശ്ചിതകാലയളവിനുള്ളിൽ നിയമപരിഷ്‌കരണം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നല്കാൻ പൊതുജനത്തിന് അവസരമുണ്ടെന്നും സിസ്ന പറഞ്ഞു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നല്കുകയെന്ന ലക്ഷ്യമാണ് എച്ച് 4 വിസ വർക് പെർമിറ്റ് നിർത്തലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്.

മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ട് അനുസരിച്ച് 71,000 പേരാണ് എച്ച് 4 വിസക്കാരായി അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഇതിൽ 90 ശതമാനവും ഇന്ത്യക്കാരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP