Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുതിരവണ്ടിയിൽ കയറി അവർ കൊട്ടാരത്തിലേക്ക് പോയപ്പോൾ ആശംസകളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ; രാജവിവാഹം ആഘോഷമാക്കാൻ ബ്രിട്ടനിൽ എങ്ങും സ്ട്രീറ്റ് പാർട്ടികൾ; ഒരു ജനത മുഴുവൻ തെരുവിൽ ഇറങ്ങി കെട്ടുകല്യാണം ആഘോഷിച്ചപ്പോൾ

കുതിരവണ്ടിയിൽ കയറി അവർ കൊട്ടാരത്തിലേക്ക് പോയപ്പോൾ ആശംസകളുമായി ഒഴുകിയെത്തിയത് ആയിരങ്ങൾ; രാജവിവാഹം ആഘോഷമാക്കാൻ ബ്രിട്ടനിൽ എങ്ങും സ്ട്രീറ്റ് പാർട്ടികൾ; ഒരു ജനത മുഴുവൻ തെരുവിൽ ഇറങ്ങി കെട്ടുകല്യാണം ആഘോഷിച്ചപ്പോൾ

ന്നലെ കഴിഞ്ഞ ഹാരിയുടെയും മേഗന്റെയും വിവാഹം ബ്രിട്ടീഷ് ജനത ഒരു പൊതുവികാരമായി ഏറ്റെടുത്തിരിക്കുകയാണ്. വിവാഹം നേരിട്ട് കാണുന്നതിനായി വിൻഡ്‌സറിലേക്ക് 120,000 ത്തിൽ അധികം പേരായിരുന്നു എത്തിച്ചേർന്നിരുന്നത്. മിന്നുകെട്ട് കഴിഞ്ഞ് കുതിരവണ്ടിയിൽ കയറി ഹാരിയും മേഗനും കൊട്ടാരത്തിലേക്ക് പോയപ്പോൾ ആശംസകളുമായി ഒഴുകിയെത്തിയത് നിരവധി പേരായിരുന്നു. ഇതിന് പുറമെ രാജവിവാഹം ആഘോഷമാക്കാൻ ബ്രിട്ടനിൽ എങ്ങും സ്ട്രീറ്റ് പാർട്ടികൾ അരങ്ങേറുകയും ചെയ്തിരുന്നു. ഒരു ജനത മുഴുവൻ തെരുവിൽ ഇറങ്ങി കെട്ടുകല്യാണം ആഘോഷിച്ചത് തികഞ്ഞ ആവേശത്തോടെയായിരുന്നു. ഇതിന് പുറമെ ലോകമാകമാനമുള്ള മില്യൺ കണക്കിന് പേർ ടെലിവിഷനിലൂടെ ഇവരുടെ വിവാഹം കാണുന്നുമുണ്ടായിരുന്നു. 

ജനക്കൂട്ടത്തിന്റെ ആഘോഷങ്ങൾ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബെർക്ക്ഷെയർ ടൗണിലെ തെരുവുകളിൽ യൂണിയൻ ജാക്കിന്റെ പ്രളയമായിരുന്നു ഇന്നലെ ദൃശ്യമായിരുന്നത്. ഹാരിയും മേഗനും സഞ്ചരിച്ച വാഹനം കടന്ന് പോകുന്ന വഴിയിലുടനീളം അവരെ ഒരു നോക്ക് കാണുന്നതിനായി ആവേശത്തോടെ നിരവധി പേർ കാത്ത് നിന്നിരുന്നു. കുതിരവണ്ടിയിൽ ഹാരിക്കൊപ്പം സഞ്ചരിക്കുന്ന മേഗനെ പുകഴ്‌ത്തി നിരവധി പേരാണ് ആവേശത്തോടെ വാഹനത്തിന് പുറകിലോടിയിരുന്നത്. അവരോട് മേഗനും ഹാരിയും ആവേശത്തോടെ കൈയുയർത്തിക്കാണിക്കുകയും ചെയ്തിരുന്നു.



ഇന്നലെ രാത്രിയിൽ ബ്രിട്ടനിലെ തെരുവുകളിലെങ്ങും നിരവധി സ്ട്രീറ്റ് പാർട്ടികളായിരുന്നു അരങ്ങേറിയിരുന്നത്. ചിലർ ഫാൻസി ഡ്രസുകൾ അണിഞ്ഞും മദ്യപിച്ചും തെരുവുകൾ തോറും നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. ഈസ്റ്റ്ലണ്ടനിലെ ഹാക്നെയിൽ നിറപ്പകിട്ടാർന്ന സ്ട്രീറ്റ് പാർട്ടികളായിരുന്നു അരങ്ങേറിയിരുന്നത്. നിരവധി പേർ മേഗൻ ധരിച്ചത് പോലുള്ള ഗൗണുകൾ ധരിച്ചായിരുന്നു തെരുവുകളിൽ നൃത്തമാടിയിരുന്നത്. ചിലർ പാട്ടുപാടിയും ആഹ്ലാദം പങ്ക് വയ്ക്കുന്നുണ്ടായിരുന്നു.



ചിലർ തെരുവുകളിൽ മേശയും കസാരയുമിട്ട് ലഘുഭക്ഷണങ്ങൾ കഴിച്ചിരുന്നു. ചിലയിടങ്ങളിൽ വില്യം രാജകുമാരന്റെ വിവാഹ ആഘോഷത്തിനുള്ള അത്ര ആഘോഷങ്ങളുണ്ടായിരുന്നില്ല. കെന്റിൽ വില്യമിന്റെ വിവാഹത്തിന് 182 പാർട്ടികൾ നടത്തിയിരുന്നുവെങ്കിൽ ഇപ്രാവശ്യം വെറും 14 പാർ്ട്ടികൾ മാത്രമായിരുന്നു നടത്തിയിരുന്നത്. സൗത്ത് വെസ്റ്റ്ലണ്ടനിലെ റിച്ച് മണ്ടിൽ 93 പാർട്ടികളായിരുന്നു നടന്നത്.

 

ചിലയിടങ്ങളിൽ വലിയ സ്‌ക്രീനുകൾ വച്ച് അതിൽ രാജകീയ വിവാഹം പ്രദർശിപ്പിച്ചിരുന്നു. ചിലയിടങ്ങളിൽ ഹാരിയുടെയും മേഗന്റെയും വലിയ കട്ടൗട്ടുകൾ വച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP