Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിഞ്ഞ് ആറ് മാസം തികയും മുമ്പ് ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നത് എന്തുകൊണ്ട്? മേഗന്റെ രാജകീയമല്ലാത്ത സമീപനം എന്ന് ആരോപിച്ച് പാപ്പരാസികൾ

വിവാഹം കഴിഞ്ഞ് ആറ് മാസം തികയും മുമ്പ് ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നത് എന്തുകൊണ്ട്? മേഗന്റെ രാജകീയമല്ലാത്ത സമീപനം എന്ന് ആരോപിച്ച് പാപ്പരാസികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളിന്റെ രാജകീയമല്ലാത്ത സമീപനം മൂലം ഹാരിയുടെ ജീവനക്കാർ കൂട്ടത്തോടെ രാജി വയ്ക്കുന്നുവെന്ന ആരോപണവുമായി പാപ്പരാസികൾ രംഗത്തെത്തി. ഹാരി-മേഗൻ വിവാഹം കഴിഞ്ഞ് ആറ് മാസം തികയുന്നതിന് മുമ്പാണീ ആരോപണം ഉയർന്ന് വന്നിരിക്കുന്നതെന്നത് നിർണായകമാണ്. ആറ് മാസത്തിനിടെ ഹാരിയുടെയും മേഗന്റെയും ഉയർന്ന മൂന്ന് സഹായികളാണ് രാജി വച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ്‌ 19ന് ഹാരി-മേഗൻ വിവാഹം കഴിഞ്ഞതിന് ശേഷമായിരുന്നു ഇവരുടെ തുടരൻ രാജി.

ദമ്പതിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സാമന്ത കോഹെൻ, അവരുടെ മുൻഗാമി എഡ്വാർഡ് ലെയ്ൻ ഫോക്സ്, പഴ്സണൽ അസിസ്റ്റന്റ് മെലിസ എന്നിവരാണ് രാജി വച്ചിരിക്കുന്നത്. മെലിസ വളരെ കഴിവുള്ള വ്യക്തിയാണെന്ന് മാത്രമാണ് അവരുടെ രാജിയെക്കുറിച്ച് കെൻസിങ്ടൺ പാലസ് പ്രതികരിച്ചിരിക്കുന്നത്. ഹാരി-മേഗൻ വിവാഹത്തിന്റെ ഗംഭീരവിജയത്തിന് സാമന്ത വഹിച്ച പങ്ക് നിർണായകമാണെന്നും ഇവരുടെ കൊഴിഞ്ഞ് പോക്ക് രാജകുടുംബത്തിലെ ഏവരെയും ബാധിക്കുമെന്ന് പാലസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രാജി വച്ച് പോയ മറ്റ് ജീവനക്കാരെ കുറിച്ച് പാലസ് ഒന്നും പ്രതികരിച്ചിട്ടില്ല.

ഇവരെല്ലാം ഭയന്നാണ് ജോലി രാജി വച്ച് പോയിരിക്കുന്നതെന്നാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.ഈ വർഷം ആദ്യമായിരുന്നു ഓസ്ട്രേലിയക്കാരിയായ സാമന്ത കോഹെൻ രാജകീയ ദമ്പതികളുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നത്. മേഗനെ രാജകുടുംബത്തിൽ ജീവിക്കാൻ തുടങ്ങാൻ പ്രധാനപ്പെട്ട പങ്കാണ് സാമന്ത വഹിച്ചിരുന്നത്. റോയൽ ജീവനക്കാരിൽ കോഹെൻ സാമന്ത ദി പാൻതർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. തീരുമാനമെടുക്കാനുള്ള അവരുടെ അപാരമായ കഴിവായിരുന്നു ഈ പേര് നേടിക്കൊടുത്തിരുന്നത്.

സാമന്തക്ക് മുമ്പ് ഈ സ്ഥാനത്തിരുന്നിരുന്നത് എഡ് ലെയ്ൻ ഫോക്സാണ്. 15 വർഷത്തെ സേവനത്തിന് ശേഷമായിരുന്നു ഫോക്സ് പടിയിറങ്ങിയത്. ഫോക്സിന്റെ പ്രവർത്തനങ്ങൾക്ക് ഹാരി നിറഞ്ഞ പിന്തുണയേകിയതിലൂടെ ഇൻവിക്ടസ് ഗെയിംസ് പോലുള്ള പല കാര്യങ്ങളും യാഥാർത്ഥ്യമാക്കാനായെന്നാണ് ഹാരിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ചാൾസ് അറ്റ് സെവന്റി എന്ന പുതിയ പുസ്തകത്തില് റോബർട്ട് ജോൺസൻ ഹാരി-മേഗൻ വിവാഹത്തിന്റെ ഒരുക്കങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ സാമന്ത അടക്കമുള്ള ജീവനക്കാർ വിവാഹ ഒരുക്കങ്ങൾക്കായി നടത്തിയ പ്രയത്നങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു. നവംബർ ഒന്നിനാണീ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP