Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിക്ക് ജന്മനാട്ടിൽ വൻ വരവേൽപ്; സ്വീകരിക്കാനെത്തിയത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ഹസ്സയുടെ മക്കളടക്കം ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞെത്തിയത് നൂറ് കണക്കിന് കുട്ടികൾ

യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിക്ക് ജന്മനാട്ടിൽ വൻ വരവേൽപ്; സ്വീകരിക്കാനെത്തിയത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; ഹസ്സയുടെ മക്കളടക്കം ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞെത്തിയത് നൂറ് കണക്കിന് കുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിക്ക് വൻ വരവേൽപ്. അബുദാബി പ്രസിഡൻഷ്യൽ വിമാനത്തിൽ വിഐപി വിമാനത്താവളമായ അൽ ബത്തിനിലാണ് അദ്ദേഹം വന്നിറങ്ങിയത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. ബഹിരാകാശ യാത്രയിൽ ഒപ്പം കരുതിയിരുന്ന യുഎഇയുടെ പട്ടുപതാക ഷെയ്ഖ് മുഹമ്മദിന് ഹസ്സ അൽ മൻസൂരി സമ്മാനിക്കുകയും ചെയ്തു. ഹസ്സയുടെ മക്കളടക്കം നൂറു കണക്കിനു കുട്ടികളും ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് സ്വീകരിക്കാനെത്തിയിരുന്നു. ഹസ്സ വന്നിറങ്ങിയ ഉടൻ ആകാശത്ത് വിമാനങ്ങൾ വർണങ്ങൾ കൊണ്ട് യുഎഇ പതാക നിർമ്മിച്ചു. ഹസ്സ അൽ മൻസൂറിയുടെയും പകരക്കാരനായി നിശ്ചയിച്ചിരുന്ന അൽ നയാദിയുടെയും ബഹിരാകാശ യാത്രാ വേഷത്തിലുള്ള കൂറ്റൻ ചിത്രങ്ങളും വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്നു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രവും യുഎഇ ബഹിരാകാശ ദൗത്യലോഗോയും വച്ചിരുന്നു. ബഹിരാകാശ ദൗത്യം എന്ന ഷെയ്ഖ് സായിദിന്റെ സ്വപ്നം സഫലമായതിനെ പ്രതിനിധീകരിച്ചാണിത് സ്ഥാപിച്ചിരുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ വിജയകരമായ യാത്രയ്ക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയെന്നും ഇതിന് റഷ്യക്കാരനായ ദിമിത്രി റോഗോസിനു പ്രത്യേക നന്ദി അർപ്പിക്കുന്നെന്നും എംബിആർഎസി ചെയർമാൻ ഹമദ് അൽ മൻസൂരി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) എട്ട് ദിവസത്തെ ചരിത്രപരമായ ദൗത്യം അവസാനിപ്പിച്ചാണ് ഹസ്സ അൽമൻസൂരി ഭൂമിയിൽ തിരിച്ചെത്തിയത്. റഷ്യൻ കമാൻഡർ അലക്സി ഓവ്ചിനിൻ, അമേരിക്കൻ ബഹിരാകാശയാത്രികൻ നിക്ക് ഹേഗ് എന്നിവരാണ് ഹസ്സന്റെ കൂടെയുണ്ടായിരുന്നത്.

അറബ് രാജ്യത്തുനിന്നുള്ള മൂന്നാമത്തെ ബഹിരാകാശ യാത്രികനാണ് മൻസൂരി. സൗദി അറേബ്യയുടെ സുൽത്താൻ ബിൻ സൽമാൻ അബ്ദൽഅസീസ് അൽ സൗദാണ് അറബ് ലോകത്തുനിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ചയാൾ. 1985-ൽ അമേരിക്കൻ ദൗത്യത്തിനൊപ്പമായിരുന്നു സുൽത്താന്റെ യാത്ര. സിറിയയിൽനിന്നുള്ള മുഹമ്മദ് ഫാരിസ് സോവിയറ്റ് ദൗത്യത്തിനൊപ്പം 1987-ലും യാത്ര ചെയ്തു. മൂന്നുപതിറ്റാണ്ടിനുശേഷമാണ് അറബ് ലോകത്തുനിന്ന് മറ്റൊരു ബഹിരാകാശ യാത്രികനുണ്ടാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP