Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിലെ കനത്ത മഴയിൽ ഒരു മരണം; വാദിയിൽ പെട്ടു കാണാതായ ആറുപേരും ഇന്ത്യക്കാർ; നിരവധി പേരെ രക്ഷപെടുത്തി റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസും; പലയിടങ്ങളിലും വാഹനങ്ങൾ ഒഴുകിപ്പോയി; വീടുകളിലും സൂഖുകളിലും വെള്ളം കയറി; പല വിമാന സർവ്വീസുകളും ദുബായ് വഴി

ഒമാനിലെ കനത്ത മഴയിൽ ഒരു മരണം; വാദിയിൽ പെട്ടു കാണാതായ ആറുപേരും ഇന്ത്യക്കാർ; നിരവധി പേരെ രക്ഷപെടുത്തി റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസും; പലയിടങ്ങളിലും വാഹനങ്ങൾ ഒഴുകിപ്പോയി; വീടുകളിലും സൂഖുകളിലും വെള്ളം കയറി; പല വിമാന സർവ്വീസുകളും ദുബായ് വഴി

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിൽ തുടരുന്ന ശക്തമായ മഴയിൽ ഒരാൾ മരിച്ചു. ദക്ഷിണ ശർഖിയയിലെ വാദി ബാനി കാലിദിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട രണ്ടു ഒമാൻ സ്വദേശികളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. രണ്ടാമന്റെ നിലയും ഗുരുതരമായി തുടരുകയാണ്. കാറിൽ യാത്ര ചെയ്യവേ കുതിച്ചെത്തിയ വാദിയിൽ(മഴയെ തുടർന്ന് രൂപപ്പെടുന്ന മലവെള്ളപ്പാച്ചിൽ) ഇവരുടെ വാഹനം അകപ്പെടുകയായിരുന്നു.

കനത്ത മഴയെ തുടർന്നുണ്ടായ വാദിയിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി ഒമാൻ ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ഇബ്രയിൽ താമസിക്കുന്ന കുടുംബമാണ് ഒഴുക്കിൽപെട്ടത്. ഇബ്രയിലെ ഇബ്‌നുഹൈതം ഫാർമസിയിലെ ഫാർമസിസ്റ്റ് ആയ സർദാർ ഖാന്റെ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. ഏഴംഗ സംഘത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

സർദാർ ഖാെന്റ പിതാവ് ഖാൻ ഖൈറുല്ല സത്താർ, മാതാവ് ഷബ്‌ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്‌റ ഖാൻ (നാല്), സൈദ് ഖാൻ (2), നൂഹ് ഖാൻ (28 ദിവസം) എന്നിവരെയാണ് കാണാതായത്. സർദാർ ഖാൻ മരത്തിൽ പിടിച്ചുകയറി രക്ഷപ്പെട്ടു. നാട്ടിൽനിന്ന് വിസിറ്റിങ് വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദിൽ എത്തിയത്. വാഹനം പാർക്ക് ചെയ്ത് അൽപ ദൂരം നടന്ന ശേഷമാണ് മഴ കനത്തത്. ഈ സമയം ഇവിടെയുണ്ടായിരുന്ന സ്വദേശികൾ വാദി വരാനിടയുണ്ടെന്നും സ്ഥലത്തുനിന്ന് ഓടി മാറാനും ആവശ്യപ്പെട്ടു.

ഇതേതുടർന്ന് ഇവർ തിരിഞ്ഞ് വേഗത്തിൽ നടക്കുേമ്പാഴേക്കും ശക്തമായ മഴവെള്ളപാച്ചിൽ ഉണ്ടാവുകയും വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തടക്കം വെള്ളം കയറുകയുമായിരുന്നു. ഒരു കുട്ടിയാണ് ആദ്യം ഒഴുക്കിൽപെട്ടത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സർദാർഖാെന്റ പിതാവും പിന്നാലെ മറ്റുള്ളവരും ഒഴുക്കിൽപെട്ടു. അൽപദൂരം ഒഴുകിപ്പോയ സർദാർഖാൻ മരത്തിന്റെ വേരിൽ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ മുതൽ പൊലീസും സിവിൽ ഡിഫൻസും പ്രദേശവാസികളും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പാർക്കിങ് സ്ഥലത്തുണ്ടായിരുന്ന ഇവരുടേതടക്കം നിരവധി വാഹനങ്ങളും ഒഴുക്കിൽപെട്ടു. ഈ വാഹനങ്ങളെല്ലാം നിശ്ശേഷം തകർന്നനിലയിൽ കഴിഞ്ഞ ദിവസം കണ്ടെടുത്തു.

ഇബ്രയിൽ നിറഞ്ഞൊഴുകുന്ന വാദിയിൽ കുടുങ്ങിയ വാഹനത്തിലെ ഡ്രൈവറെ സിവിൽ ഡിഫൻസ് എത്തി രക്ഷിച്ചു. ജാലാൻ ബനീ ബുഅലിയിൽ ഞായറാഴ്ച രാവിലെ വാദി മുറിച്ചുകടക്കാൻ ശ്രമിക്കവേ മറിഞ്ഞ ട്രക്കിലെ ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഞായറാഴ്ചയോടെയാണ് റൂവിയടക്കം മസ്‌കത്ത് നഗരത്തിന്റെ ഭാഗങ്ങളിൽ മഴയെത്തിയത്. ചൂടിന് ആശ്വാസമായി ശക്തമായ മഴയാണ് മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. മത്ര സൂഖിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ രൂപപ്പെട്ടു.

വാദി ബനീഖാലിദ് മേഖലയിലാണ് ശനിയാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ 90.6 മില്ലി മീറ്റർ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. സഞ്ചാരികൾക്കായി ഇവിടെ നിർമ്മിച്ച സൗകര്യങ്ങൾക്കും മഴവെള്ളപാച്ചിലിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. വാദി ബനീ ഖാലിനിലേക്കുള്ള നിരവധി റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്.

ന്യൂന മർദ്ദം രൂപപെട്ടതിനാൽ ഒമാനിൽ പെയ്യുന്ന കനത്ത മഴ മൂലം പ്രധാന നിരത്തുകളും തോടുകളും ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപെട്ടത്.

ന്യൂനമർദത്തിന്റെ ഫലമായി ഞായറാഴ്ചയും ഒമാെന്റ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഇടി മിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെയാണ് മഴയെത്തിയത്. പലയിടങ്ങളിലും ആലിപ്പഴ വർഷവുമുണ്ടായി. മസ്‌കത്ത്, ബാത്തിന, ദാഖിലിയ, ദാഹിറ, ശർഖിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിലെല്ലാം മഴ ലഭിച്ചു. മഴയുടെ ഫലമായി പലയിടങ്ങളിലും അപകടകരമായ രീതിയിലുള്ള വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വീടുകളിലും വെള്ളം കയറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാത്തിന മേഖലയിൽ ഷിനാസ്, സഹം, സുഹാർ, ഖാബൂറ, സുവൈഖ്, മുസന്ന, ശർഖിയ മേഖലയിലെ ഇബ്ര, ദാഹിറ മേഖലയിലെ സമാഈൽ, ഇസ്‌കി, നിസ്വ, ദാഹിറ മേഖലയിലെ യൻകൽ, ഇബ്രി, ബുറൈമി ഗവർണറേറ്റിലെ അൽഫേ തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ പെയ്തത്. സമാഈലിൽ പലയിടങ്ങളിലും അപകടകരമായ വിധത്തിൽ വെള്ളമുയർന്നു. വാദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് നിസ്വ സൂഖിലും വെള്ളം കയറി.

കനത്ത മഴയെ തുടർന്ന് ഒമാനിലേക്കുള്ള പല വിമാന സർവ്വീസുകളും ദുബായ് വഴിയാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP