Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിലെ ഏറ്റവും ഭാരമേറിയ വ്യക്തി ഇനിയില്ല; 330 കിലോ ശരീരഭാരത്തോടെ കഴിഞ്ഞിരുന്ന നൂറുൽ ഹുസൈൻ മരിച്ചത് ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ കഴിയവേ; ആശുപത്രിയിലുണ്ടായ അക്രമത്തെ തുടർന്ന് പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്നും റിപ്പോർട്ട്; ചികിത്സയ്ക്കായി നൂറുലിനെ ആശുപത്രിയിലെത്തിച്ചത് വീടിന്റെ മതിൽ പൊളിച്ച്

പാക്കിസ്ഥാനിലെ ഏറ്റവും ഭാരമേറിയ വ്യക്തി ഇനിയില്ല; 330 കിലോ ശരീരഭാരത്തോടെ കഴിഞ്ഞിരുന്ന നൂറുൽ ഹുസൈൻ മരിച്ചത് ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ കഴിയവേ; ആശുപത്രിയിലുണ്ടായ അക്രമത്തെ തുടർന്ന് പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്നും റിപ്പോർട്ട്;  ചികിത്സയ്ക്കായി നൂറുലിനെ ആശുപത്രിയിലെത്തിച്ചത് വീടിന്റെ മതിൽ പൊളിച്ച്

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: പാക്കിസ്ഥാനിലെ ഏറ്റവും ഭാരമേറിയ വ്യക്തി ഇനി ഓർമ്മ. ഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ കഴിയവേയാണ് 55കാരനായ നൂറുൽ ഹുസൈൻ മരണത്തിന് കീഴടങ്ങിയത്. 330 കിലോഗ്രാം ഭാരമുണ്ടായിരുന്ന നൂറൂൽ നാളുകൾക്ക് മുൻപേ വാർത്തകളിൽ ഇടം നേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരവേയാണ് ഇവിടെ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഇതിനിടെ നൂറുൽ പരിചരണം കിട്ടാതെ മരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇതേ ഐസിയുവിൽ മറ്റൊരു രോഗിയും മരണപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെ സിദ്ദീഖാബാദ് സ്വദേശിയാണ് നൂറുൽ ഹുസൈൻ. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ലാഹോറിൽ എത്തിക്കുകയായിരുന്നു. ജൂൺ 28 ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് കൂടുതൽ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ അക്രമം നടത്തിയവർ ഐ.സി.യുവിലെ ചില്ലുകളും വെന്റിലേറ്ററുകളും തകർക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാർ സ്വന്തം ജീവൻ രക്ഷിക്കാൻ ഓടി രക്ഷപ്പെട്ടു. ഇതോടെ ഐ.സി.യുവിൽ രോഗികൾ തനിച്ചാവുകയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ വീടിന്റെ മതിൽ തകർത്താണ് നൂറുലിനെ ആശുപത്രിയിലെത്തിച്ചത്. ഭാരം കാരണം വീടിന്റെ ഗെയ്റ്റ് കടക്കാൻ കഴിയാതിരുന്ന നൂറുൽ വീടിന് പുറത്തിറങ്ങിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP