Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; 'ഹൗഡി മോദി' പരിപാടിയിൽ ആശങ്ക ഉയർത്തി ടെക്സസിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ; ഞായറാഴ്‌ച്ചയോടെ എല്ലാം ശാന്തമാകും എന്ന പ്രതീക്ഷയിൽ സംഘാടകരും

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; 'ഹൗഡി മോദി' പരിപാടിയിൽ ആശങ്ക ഉയർത്തി ടെക്സസിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ; ഞായറാഴ്‌ച്ചയോടെ എല്ലാം ശാന്തമാകും എന്ന പ്രതീക്ഷയിൽ സംഘാടകരും

മറുനാടൻ മലയാളി ബ്യൂറോ

ഹൂസ്റ്റൺ: ഏഴു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കാനിരിക്കെ ടെക്‌സസിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഞയറാഴ്‌ച്ച ഹൂസ്റ്റണിൽ നടക്കാനിരിക്കുന്ന 'ഹൗഡി മോദി' പരിപാടി സംബന്ധിച്ചാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. ടെക്‌സസ് മേഖലയിൽ നിലവിൽ അപകടകരമായ അവസ്ഥയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്ന് ടെക്‌സസ് ഗവർണർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ടെക്‌സസ് പ്രദേശത്തെ 13 കൗണ്ടികളിലാണ് ഗവർണർ ഗ്രെയിഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയിലും കാറ്റിലും വലിയ നാശ നഷ്ടമാണ് പ്രദേശത്തുണ്ടാകുന്നത്. രണ്ടുപേർക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്.

എന്നാൽ, 'ഹൗഡി മോദി' പരിപാടിക്ക് തടസ്സം വരില്ലെന്നാണ് സംഘാടകർ പറയുന്നത്. കൊടുങ്കാറ്റിന്റെ ഭീഷണി ഞായറാഴ്ചയോടെ മാറുമെന്ന പ്രതീക്ഷയാണ് ഹൗഡി മോദി പരിപാടിയുടെ സംഘാടകർ പങ്കുവയ്ക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ പങ്കെടുക്കുന്ന പരിപാടി എൻ ആർ ജി സ്റ്റേഡിയത്തിലാണ് അരങ്ങേറുക. 1500 ലധികം വോളണ്ടിയർമാർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം അമ്പതിനായിരത്തിലധികം ഇന്ത്യൻ-അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാക്കിസ്ഥാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഒമാൻ വ്യോമപാത വഴിയാകും പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്ര. 24ന് ഡോണൾഡ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. ഇരുപത്തിയേഴിനാണ് മോദി ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP