Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു; ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു; ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു

മുംബൈ: നാലാം ദിവസവും മുംബൈയിൽ കനത്ത മഴ തുടരുന്നു. ഇന്നും ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ വൈകുകയും ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തു. വൈദ്യുത വിതരണത്തിൽ വന്ന പ്രതിസന്ധി കാരണം റെയിൽവേയുടെ സെൻട്രൽ ലൈനിൽ 15 മിനിറ്റ് വരെ ട്രെയിനുകൾ വൈകും.

മഴ കാരണം നഗരത്തിലെ റോഡുകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം സ്തംഭിച്ചു. ദാദർ, പരേൽ, ബാന്ദ്ര, ബോരിവല്ലി അന്ദേരി എന്നിവിടങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. നഗരത്തിൽ മെട്രോയുടെ പണിനടക്കുന്നതിനാൽ മഴകനത്താൽ വെള്ളക്കെട്ട് അധികമാവാൻ സാധ്യതയുണ്ട്. ഇത് മൺസൂണിന് മുന്നോടിയായുള്ള മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറോളം മഴ തുടരാൻ സാധ്യതയുണ്ടെന്നും അവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP