Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം ഹിലരി ക്ലിന്റൺ ഉറപ്പിച്ചു; നാമനിർദേശത്തിന് വേണ്ട മാജിക് നമ്പറായ 2383 ഹിലരി പിന്നിട്ടു; ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെ

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം ഹിലരി ക്ലിന്റൺ ഉറപ്പിച്ചു; നാമനിർദേശത്തിന് വേണ്ട മാജിക് നമ്പറായ 2383 ഹിലരി പിന്നിട്ടു; ഔദ്യോഗിക പ്രഖ്യാപനം ഇന്നു തന്നെ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം ഹിലരി ക്ലിന്റൺ ഉറപ്പിച്ചു. നാമനിർദേശത്തിന് വേണ്ട മാജിക് നമ്പറായ 2383 ഹിലരി പിന്നിട്ടതായി വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് ഒരു വനിതയെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി നാമനിർദ്ദേശം ചെയ്യുന്നത്. അതേസമയം, ഹിലരി ജയിച്ചിട്ടില്ലെന്നും ജൂലൈയിൽ നടക്കുന്ന പാർട്ടി കൺവെൻഷനിൽ വോട്ടില്ലാത്ത സൂപ്പർഡെലഗേറ്റുകളുടെ പിന്തുണയാണ് ഹിലരിക്കുള്ളതെന്നും ഡെമോക്രാറ്റിക് പാർട്ടിയിലെ എതിരാളി ബേണി സാന്റേഴ്സ് അവകാശപ്പെട്ടു.

ഈ മാസം അഞ്ചിന് കരീബിയൻ ദ്വീപായ പ്യൂർട്ടോ റികോയിൽ നടന്ന പ്രൈമറിയിൽ 30 പ്രതിനിധികളുടെ പിന്തുണ ഹിലരി നേടിയിരുന്നു. ഇതാണ് ഇവർക്ക് മുതൽകൂട്ടായത്. ന്യൂജഴ്സിയിലെ ഇന്നത്തെ പ്രൈമറികൾ പൂർത്തിയാകുന്നതോടെ ഹിലരി നാമനിർദ്ദേശം ഉറപ്പിക്കുമെന്നാണ് സൂചന. കൂടാതെ കാലിഫോർണിയ, മൊൺടാന, ന്യൂ മെക്സികോ, നോർത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും നാളെ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്.

ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എ.പി വാർത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്റൻ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേർത്തു. ഹിലരിയുടെ മുഖ്യ എതിരാളി ബേണി സാൻഡേഴ്സിന് 1569 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പിൽ പിന്നിലാണെങ്കിലും ജൂൺ 14ലെ കൊളംബിയ പ്രൈമറിയിലും മത്സരിക്കുമെന്ന് സാൻഡേഴ്സ് വ്യക്തമാക്കി.

ഇതാദ്യമായാണ് ഒരു വനിത അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രധാന പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നത്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ഭാര്യയെന്ന നിലയിൽ രാജ്യത്തിന്റെ പ്രഥമ വനിതയായും 2009-13 കാലത്ത് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായും ഹിലാരി പ്രവർത്തിച്ചിട്ടുണ്ട്. 2008 ൽ സ്ഥാനാർത്ഥിത്വത്തിനായുള്ള വാശിയേറിയ പോരാട്ടത്തിൽ അവർ ബരാക് ബാമയോടാണ് പരാജയപ്പെട്ടത്.

ഒരു മുൻ പ്രസിഡന്റ് ഭാര്യയും സ്വന്തം നിലയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നോമിനേഷൻ നേടുന്നതും ഇതാദ്യാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപ് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ നിയമം അനുസരിച്ച് 720 സൂപ്പർഡെലിഗേറ്റുകളാണ് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. സ്റ്റേറ്റ് പ്രൈമറികളിലായി ആകെ 4000 പ്രതിനിധികളാണുള്ളത്. ഇതിൽ 2383 പേരുടെ പിന്തുണ നേടിയാൽ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരമാകും. ഇന്ന് രാത്രി തന്നെ ഹിലരിയുടെ സ്ഥാനാർത്ഥിത്വത്ത കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP