Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് കോടീശ്വരന്മാർക്കിടയിലെ ഊള; സ്വന്തം ബിഎംഡബ്ല്യു കാറിൽ ഇന്ധനം നിറയ്ക്കാൻ പണമില്ല; അയൽക്കാരുടെ താറാവുകളെയും കോഴികളെയും മോഷ്ടിക്കുന്ന വേദനിക്കുന്ന കോടീശ്വരനെ പിടികൂടി പൊലീസ്; കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും കുറ്റസമ്മതം

ഇത് കോടീശ്വരന്മാർക്കിടയിലെ ഊള; സ്വന്തം ബിഎംഡബ്ല്യു കാറിൽ ഇന്ധനം നിറയ്ക്കാൻ പണമില്ല; അയൽക്കാരുടെ താറാവുകളെയും കോഴികളെയും മോഷ്ടിക്കുന്ന വേദനിക്കുന്ന കോടീശ്വരനെ പിടികൂടി പൊലീസ്; കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും കുറ്റസമ്മതം

മറുനാടൻ ഡെസ്‌ക്‌

ബിയജിങ്: ഇത് കോടീശ്വരന്മാർക്കിടയിലെ ഊള എന്നു പറയുകയെ തരമുള്ളു. അത്തരത്തിലാണ് ഈ പാവം കോടീശ്വരന്റെ വിനോദം. സ്വന്തമായുള്ളത് രണ്ടുകോടിയോളം വിലയുള്ള ബിഎംഡബ്ല്യു കാർ. എന്നാലോ ഇന്ധനം നിറയ്ക്കണമെങ്കിൽ നാട്ടുകാരുടെ കോഴിയും താറാവും വേണം. അത്തരത്തിൽ കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനഉടമ അറസ്റ്റിൽ. ചൈനയിലെ സിചുവാൻ പ്രവശ്യയിൽ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് ഗതികെട്ട മോഷണത്തിന് പിടിയിലായത്.

രണ്ട് കോടിയിലധികം തുക മുടക്കിയാണ് ഇയാൾ ബിഎംഡബ്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളിൽ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികൾ ഉയർന്നിരുന്നു. എന്നാൽ കോഴിക്കള്ളൻ തങ്ങളുടെ അയൽവാസിയായ കോടീശ്വരൻ ആണെന്ന് ആരും വിചാരിച്ചിരുന്നില്ല. കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികൾ പൊലീസ് സ്റ്റേഷനിൽ എത്താൻ തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ പരിശോധിച്ച പൊലീസുദ്യോഗസ്ഥർ പരാതി ലഭിച്ച ഗ്രാമങ്ങളിൽ കൂടി ഒരാൾ ബൈക്കിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് പൊലീസിന് വ്യക്തമായി. ഈ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന പൊലീസ് ഈ ബൈക്കിനെ പിന്തുടരാൻ ആരംഭിച്ചു. ഈ ബൈക്ക് ഒരു സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും അവർ കണ്ടെത്തി. എന്നാൽ വീട്ടുടമസ്ഥനെയും മോഷ്ടാവിനെയും തമ്മിൽ ബന്ധിപ്പിക്കുവാനുള്ള തെളിവ് പൊലീസിന് ലഭിച്ചില്ല. തുടർന്ന് ഈ വീടും പൊലീസ് നിരീക്ഷിക്കുവാൻ ആരംഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ വീട്ടിൽ സ്ഥിരമായി കോഴി കച്ചവടക്കാർ എത്തുന്നുണ്ടെന്ന് പൊലീസ് അറിഞ്ഞു. എന്നാൽ അവർക്ക് ഈ മോഷണവുമായി ബന്ധമില്ലെന്ന് പൊലീസുദ്യോഗസ്ഥർക്ക് മനസിലായി.

ഈ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂർണമായും ബോധ്യപ്പെട്ട പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാൻ തീരുമാനിച്ചു. പൊലീസ് വീട്ടിൽ എത്തിയപ്പോൾ സംഭവത്തിൽ അസ്വഭാവികത തോന്നിയ ഇയാൾ പൊലീസിനെ വെട്ടിച്ച് തന്റെ ആഡംബര കാറിൽ രക്ഷപെടുവാൻ ശ്രമിച്ചു. ഇദ്ദേഹത്തിന്റെ പിന്നാലെ പൊലീസ് പാഞ്ഞുവെങ്കിലും പിടികൂടാൻ അവർക്ക് സാധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വീടിനുള്ളിൽ പരിശോധിച്ച പൊലീസ് അവിടെ മോഷ്ടാവ് സൂക്ഷിച്ചിട്ടിരുന്ന നിരവധി കോഴികളെയും താറാവുകളെയും കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും അറിയാതെ വീട്ടിൽ എത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടി.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ, തന്റെ ആഡംബര വാഹനത്തിനുള്ള ഗ്യാസ് വാങ്ങുവാനാണ് താൻ കോഴികളെ മോഷ്ടിച്ചതെന്ന് അദ്ദേഹം പൊലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താൻ കാറിനുള്ള ഗ്യാസ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഷണ കുറ്റം ചുമത്തപ്പെട്ട ഇദ്ദേഹം ഇപ്പോൾ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP