Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവിതം സ്‌നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ; ആശംസകൾ ആഘോഷമാക്കി രാജകുടുംബാംഗങ്ങൾ; ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അൽ മക്തൂം വിവാഹിതയാകുന്നു

ജീവിതം സ്‌നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ; ആശംസകൾ ആഘോഷമാക്കി രാജകുടുംബാംഗങ്ങൾ; ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അൽ മക്തൂം വിവാഹിതയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഹേർ ഹൈനസ് ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അൽ മക്തൂമും ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദാൻ അൽ നഹ്യാനും ഇപ്പോൾ ആശംസകൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതയാവുകയാണ്. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് ഷെയ്ഖ മറിയം.അബുദാബി രാജകുടുംബാംഗമാണ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദാൻ അൽ നഹ്യാൻ. ഈ മാസം 24 നായിരുന്നു വിവാഹ നിശ്ചയം.

ഇൻസ്റ്റാഗ്രാമിൽ, രാജകുടുംബാംഗങ്ങൾ ആശംസകളുമായി നിറയുകയാണ്. സോഷ്യൽ മീഡിയയിലും ആശംസകൾ നേരാൻ വലിയ തിരക്ക് തന്നെ. ഷെയ്ഖ് ലത്തീഫയുടെ മൂത്ത സഹോദരി ഷെയ്ഖ ലത്തീഫ മുഹമ്മദ് റാഷിധ് അൽ മക്തൂം കുറിച്ചത് ഇങ്ങനെ: ' ഒരുമിച്ചുള്ള ജീവിതം സന്തോഷവും സ്‌നേഹവും നിറഞ്ഞതാകട്ടെ...അഭിനന്ദനങ്ങൾ'

വിവാഹം എന്ന്, എപ്പോൾ, എവിടെ വച്ച് എന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹിസ് ഹൈനസ് ഷെയ്ഖി ഖാലിദ് ബിൻ ഹമദാൻ അൽ നഹ്യാൻ യുകെ സാൻഡ്ഹഴ്‌സറ്റിലെ ബ്രി്ട്ടീഷ് റോയൽ അക്കാദമി ബിരുദധാരിയാണ്. ഈ സൈനിക അക്കാദമിയിലാണ് ജോർദ്ദാനിലെ കിരീടാവകാശിയായ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുള്ള, വില്യം, ഹാരി രാജകുമാരന്മാർ, എന്നിവർ പഠിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP