Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്കിനെ പല്ലു കൊണ്ട് നേരിടുന്ന ഫലസ്തീൻ ജനത; നിരായുധനായ ആൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച ഇസ്രയേൽ പട്ടാളക്കാരനെ നേരിട്ട പെൺകുട്ടിയുടെ ചിത്രം വൈറലായി

തോക്കിനെ പല്ലു കൊണ്ട് നേരിടുന്ന ഫലസ്തീൻ ജനത; നിരായുധനായ ആൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച ഇസ്രയേൽ പട്ടാളക്കാരനെ നേരിട്ട പെൺകുട്ടിയുടെ ചിത്രം വൈറലായി

ള മുട്ടിയാൽ ചേരയും കടിക്കുമെന്ന് കേട്ടിട്ടില്ലേ...?  അതാണിവിടെയും സംഭവിച്ചിരിക്കുന്നത്. നിരായുധനായ ഫലസ്തീൻ ബാലനെ കൊല്ലാൻ ശ്രമിച്ച ഇസ്രയേൽ പട്ടാളക്കാരനെ പല്ലു കൊണ്ട് നേരിട്ട ഇസ്രയേലി പെൺകുട്ടിയുടെ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.നിലനിൽപിന് വേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങളുടെ വിവിധ ദൃശ്യങ്ങൾ പല കാലങ്ങൽലായി പുറത്ത് വന്നിട്ടുണ്ട്. എന്നാൽ തോക്കിനെ പല്ലു കൊണ്ട് നേരിട്ട ഈ പെൺകുട്ടിയുടെ ചിത്രം ഇപ്പോൾ വൈറലാവുകയാണ്. എന്നാൽ ഈ ചിത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി ചില സംശയങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.

ഇന്നലെയാണ് ഈ ശ്രദ്ധേയമായ ചിത്രം ഓൺലൈനിൽ വൈറലാകാൻ തുടങ്ങിയിരിക്കുന്നത്. മെഷീൻ ഗണ്ണുമായെത്തിയ ഐഡിഎഫ് സൈനികൻ ഒരു ഫലസ്തീൻ ബാലനെ തോക്കുപയോഗിച്ച് വധിക്കാൻ ശ്രമിക്കുന്നതും അയാളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന രണ്ടു സ്ത്രീകളെയും കാണാം. ഇയാളുടെ വലത്തെ കൈയ്ക്ക് കടിക്കുകയാണ് 13കാരിയായ പെൺകുട്ടി ചെയ്യുന്നത്.വെസ്റ്റ്ബാങ്കിൽ നിന്നാണീ ഫോട്ടോ പകർത്തപ്പെട്ടതെന്ന് കരുതുന്നു. സൈനികന്റെ കൈയ്ക്ക് കടിച്ച് അയാളുടെ തോക്ക് വിടുവിക്കാനാണ് പെൺകുട്ടി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഈ പെൺകുട്ടി അഹെദ് തമിമിയാണെന്നാണ് കരുതപ്പെടുന്നത്. പേരുകേട്ട ഫലസ്തീനിയൻ ആക്ടിവിസ്റ്റുകളായ ബാസെമിന്റെയും നരിമാന്റെയും പുത്രിയാണിത്. ഇരുവരെയും ഈ ചിത്രത്തിൽ കാണുന്നുമുണ്ട്. തങ്ങളുടെ ഗ്രാമമായ നബി സലെഹ് കേന്ദ്രീകരിച്ചാണിവർ ഇസ്രയേലിനെതിരെ പോരാടുന്നത്.

ഇതിന് മുമ്പ് ഇത്തരം ചിത്രങ്ങളിലും വീഡിയോകളിലും ഈ പെൺകുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇസ്രയേലി സേനയ്ക്ക് പലപ്പോഴും വെല്ലുവിളി ഉയർത്തിയ പെൺകുട്ടിയാണിത്. തന്റെ സഹോദരനെ ഇസ്രയേലി സേന അറസ്റ്റ് ചെയ്തപ്പോൾ ഈ പെൺകുട്ടി കനത്ത തലവേദനയാണ് സേനയ്ക്ക് സൃഷ്ടിച്ചിരുന്നത്. ഇതിലൂടെ അവൾക്ക് ധീരതയ്ക്കുള്ള അവാർഡും കരഗതമായിരുന്നു. ഹൻഡാല അവാർഡ് ഫോർ കറേജാണ് ഇതിനെത്തുടർന്ന് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. തുർക്കി പ്രസിഡന്റായ റിസെപ് തയിപ് എർഡോഗനാണിത് സമ്മാനിച്ചത്.താൻ ജീവിക്കാൻ ഏറെക്കൊതിക്കുന്നതായി ഇസ്താംബുളിൽ വച്ച് അവാർഡ് സ്വീകരിക്കുന്ന വേളയിൽ അവൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.പാലിവുഡ്സ്റ്റാർ എന്നാണ് ഓൺലൈൻ ബ്ലോഗുകൾ പെൺകുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരനായ റിച്ചാർഡ് ലാൻഡെസാണീ പ്രയോഗം ആദ്യമായി ഉപയോഗിച്ചിരുന്നത്. ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീൻകാരിൽ ചിലർക്ക് മാദ്ധ്യമങ്ങൾ അമിത പ്രാധാന്യം നൽകി അവരെ താരങ്ങളാക്കാറുണ്ട്. അത്തരക്കാരെ വിശേഷിപ്പിക്കുന്ന പദമാണിത്.

അഹെദ് തമിമിയുടെ പിതാവായ ബാസെം തമീമിയെ 2011ൽ ഇസ്രയേൽ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചിരുന്നു. ജനക്കൂട്ടത്തിന് നേരെ കല്ലുകൾ വലിച്ചെറിഞ്ഞുവെന്നായിരുന്നു
ഇയാളുടെ മേൽ ചുമത്തിയിരുന്ന കുറ്റം. ഇയാൽ എട്ട് പ്രാവശ്യം തടവ് ശിക്ഷയ്ക്ക് വിധേയനായിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ പുത്രനായ വായെദ് അടക്കമുള്ളവർ അറസ്റ്റിലായിട്ടുമുണ്ട്. ആഴ്ച തോറും ബാസെം സമരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഈ മേഖലയിൽ ഫലസ്തീൻകാർ ഐഡിഎഫ് ഫോഴ്‌സിന് നേരെ കല്ലുകൾ വലിച്ചെറിയുന്നത് പതിവാണെന്നാണ് ഇസ്രയേൽ ആർമി വക്താവ് പറയുന്നത്.
ഗൺപോയിന്റിൽ നിർത്തപ്പെട്ടതും ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നതുമായ ആൺകുട്ടിയുടെ ചിത്രത്തെ പറ്റിയും വക്താവ് വിശദീകരിക്കുന്നുണ്ട്. ഒരു കൈയ്ക്ക് പ്ലാസ്റ്ററിട്ട ഈ ആൺകുട്ടി മറ്റെ കൈകൊണ്ട് ഇസ്രയേലി സേനയ്ക്ക് നേരെ കല്ലുകൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് കുട്ടിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വക്താവ് വിശദീകരിക്കുന്നത്. നബി സലെഹിൽ ഇസ്രയേൽ സേനയ്‌ക്കെതിരെ മാരകമായ ആക്രമണങ്ങൾ ഇത്തരത്തിൽ പതിവാണെന്നും വക്താവ് പറയുന്നു.

ഇത്തരത്തിൽ കല്ലുകൾ വലിച്ചെറിഞ്ഞ് ഇസ്രയേൽ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ മറ്റ് രണ്ട് ഫലസ്തീനിയൻ യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സേനാ വക്താവ് പറയുന്നത്. ചിത്രത്തിലുള്ള സൈനികന് ഇത്തരം ആക്രമണത്തിൽ മുറിവേറ്റിട്ടുമുണ്ടെന്ന് വക്താവ് വിശദീകരിക്കുന്നു.റാമല്ലാഹിനടുത്തുള്ള നബി സലെഹിൽ ഫലസ്തീൻകാർ യഹൂദന്മാരുടെ ഭൂമി കയ്യേറിയതിനെത്തുടർന്നുണ്ടായ ആക്രമസംഭവത്തിലാണീ പ്രശ്‌നങ്ങളുണ്ടായതെന്നാണ് റിപ്പോർട്ട്. മറ്റൊരു സംഭവത്തിൽ വെസ്റ്റ് ബാങ്ക് നഗരമായ നബ്ലസിനടുത്തുള്ള കോഫർ ക്വാഡത്തിലെ ക്വാഡൊമെമിൽ ഇസ്രയേലി താവളത്തിന് നേരെ ഫലസ്തീൻ പോരാളികൾ ഇസ്രയേലി ആർമി ബുൾഡോസറുകൾക്ക് നേരെ കല്ലുകൾ വലിച്ചെറിഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP