Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസ്റ്റർ ബെഡ്‌റൂമിന്റെ വലുപ്പം 5000 ചതുരശ്ര അടി; ഐമാക്‌സ് സ്റ്റുഡിയോ, സ്വിമ്മിങ് പൂളുകൾ; കാർപാർക്കുകൾ... അംബാനിയുടെ ആന്റിലിയെ തോൽപിക്കുന്ന വീട് വിപണിയിൽ

മാസ്റ്റർ ബെഡ്‌റൂമിന്റെ വലുപ്പം 5000 ചതുരശ്ര അടി; ഐമാക്‌സ് സ്റ്റുഡിയോ, സ്വിമ്മിങ് പൂളുകൾ; കാർപാർക്കുകൾ... അംബാനിയുടെ ആന്റിലിയെ തോൽപിക്കുന്ന വീട് വിപണിയിൽ

ഢംബരത്തിന്റെ അവസാനവാക്കാണ് ഇന്ത്യൻ കോടീശ്വരൻ മുകേഷ് അംബാനിയുടെ പുതിയ വീടായ ആന്റെനയെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇതിനെയും കടത്തിവെട്ടുന്ന ഒരു വീടിനെപ്പറ്റി പറഞ്ഞാൽ നിങ്ങൾ അതിശയത്തോടെ വാ പൊളിച്ചെന്ന് വരാം. എന്നാൽ ഇത്തരത്തിലൊരു വീട് നിർമ്മിച്ച് അതിന് 500 മില്യൺ ഡോളർ വില പറഞ്ഞ് വിൽപനയ്ക്ക് വച്ചിരിക്കുകയാണ് ഒരു ഹോളിവുഡ് പ്രൊഡ്യൂസർ.

ഇതിന് മുമ്പ് 2011 വിറ്റ് പോയ വീടിന് 221 മില്യൺ ഡോളറായിരുന്നു വില ലഭിച്ചിരുന്നത്. ലണ്ടൻ പെന്റ്ഹൗസ് എന്ന് പേരുള്ള ആ വീടിനെയാണ് നാളിത് വരെ ഏറ്റവും ചെലവേറിയ വീടായി ലോകം പരിഗണിച്ച് വന്നിരുന്നത്. എന്നാൽ ഈ വീടിനിട്ടിരിക്കുന്നത് അതിന്റെ ഇരട്ടിയിലധികം വിലയാണ്. ഈ കച്ചവടം നടന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വീടെന്ന ബഹുമതി ഈ വീടിന് സ്വന്തം.ഇത് ഒരു വീടല്ല കേട്ടോ ഒരു ഒന്നൊന്നര വീട് തന്നെയാണ്. അതായത് ഇതിന്റെ മാസ്റ്റർ ബെഡ്‌റൂമിന്റെ വലുപ്പം 5000 ചതുരശ്ര അടിയാണ്. ഐമാക്‌സ് സ്‌ററുഡിയോ, സ്വിമ്മിങ് പൂളുകൾ, കാർപാർക്കുകൾ എന്നിവയാൽ സമൃദ്ധമായ കൊട്ടാരത്തെ തോൽപിക്കുന്ന സ്വപ്നസമാനമായ ഭവനമാണിത്.

ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട്ടിൽ 30 കാർ ഗാരേജുകളും 45 സീറ്റുകളുള്ള ഐമാക്‌സ് സിനിമാഹാളുമാണുള്ളത്. ലാ ബേസിനിലേക്കും ബെവെർലി ഹില്ലുകളിലേക്കും പസഫിക്ക് സമുദ്രത്തിലേക്കും 360 ഡിഗ്രി കാഴ്ച ഈ വീട്ടിൽ നിന്ന് ലഭിക്കും. മൂന്ന് വീടുകളും നാല് സ്വിമ്മിങ് പൂളുകളും ചേർന്ന ഒരു സമുച്ചയമാണിത്. ഒരു കാസിനോയും നൈറ്റ്ക്ലബും ഈ ഭീമൻ വീട്ടിലുണ്ട്. ഈവീടിന്റെ ജെല്ലി ഫിഷ് റൂമിൽ മൂന്ന് ചുമരുകളിലും വെള്ളം നിറച്ച് മനോഹരകാഴ്ചയൊരുക്കിയിരിക്കുന്നു. പ്രശസ്തരായ ജെന്നിഫർ അനിസ്റ്റണും എലോൻ മുസ്‌കും ഈ വീടിന്റെ അയൽവാസികളാണ്.20,000 ചതുരശ്രയടിയുള്ള കൃത്രിമമായി നിർമ്മിച്ച പുൽത്തകിടി വീടിന് അപൂർവ ചാരുതയേകുന്നുണ്ട്.

ഹോളിവുഡ് പ്രൊഡ്യൂസറായ നൈൽ നിയാമിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലറായ ദി പാട്രിയോട്ട് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ പ്രൊഡ്യൂസറായ ഇദ്ദേഹം പ്രോപ്പർട്ടി ഡെവലപറായി മാറുകയായിരുന്നു. ലോകത്തിൽ ഇതിന് മുമ്പ് ഏറ്റവും വിലയിൽ വിറ്റഴിച്ച വീടിന്റെ റെക്കോർഡ് മറികടക്കാനാണ് ഈ വീട് നിർമ്മിച്ച് വിൽക്കുന്നതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്.2011ൽ ലണ്ടൻ പെന്റ്ഹൗസ് 221 മില്യൺ ഡോളറിനാണ് കോടീശ്വരനായ വ്യവസായി ലക്ഷമി മിത്തൽ സ്വന്തമാക്കിയിരുന്നത്. ആ റെക്കോർഡ് തകർക്കലാണ് ഹോളിവുഡ് പ്രൊഡ്യൂസറുടെ ആഗ്രഹം. കഴിഞ്ഞ വർഷം 100 മില്യൺ ഡോളറിനും അതിന് മുകളിലുമുള്ള അഞ്ച് പ്രോപ്പർട്ടികളാണ് വിറ്റ് പോയതെന്നാണ് ക്രിസ്റ്റീസ് ഇന്റർനാഷണൽ റിയൽ എസ്‌റ്റേറ്റ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിന് മുമ്പും വിലയേറിയ വീടുകൾ നിർമ്മിച്ച് വിറ്റ ചരിത്രം നൈൽ നിയാമിക്കുണ്ട്. 18 മില്യന്റെ ഒരു വീട് നിർമ്മിച്ച് ടൈലർ വിൻക്ലെവോസ്, കാമറോൺ വിൻക്ലെവോസ് എന്നീ ഇരട്ട സഹോദരന്മാർക്ക് വിറ്റത് ഇദ്ദേഹമായിരുന്നു. ലോകത്തിലുള്ള എല്ലാ സൗകര്യങ്ങളും തന്റെ പുതിയ വീട്ടിലുണ്ടെന്നാണ് നിയാമി ബ്ലൂംസ്ബർഗിനോട് പറഞ്ഞത്.ഇതൊരു കൊട്ടാരത്തിന് തുല്യമാണെന്നാണ് ഇതിന്റെ ആർക്കിടെക്ട് പറയുന്നത്. റൊണാൾഡ് റെയ്ഗൻ, ആൽഫ്രഡ് ഹിച്ച് കോക്ക് തുടങ്ങിയ പ്രശസ്തർ ഈ വീട് നിൽക്കുന്ന സ്ഥലത്ത് മുമ്പ് താമസിച്ചിരുന്നു. 20 മാസമെടുത്താണ് വീട് പണി പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP