Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒടുവിൽ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വിജയം; ഹോങ്കോങ് കുറ്റവാളി കൈമാറ്റ ബില്ല് ഔദ്യോഗികമായി റദ്ദാക്കി; ബിൽ ഔപചാരികമായി പിൻവലിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോൺ ലീന്റെ പ്രഖ്യാപനം പാർലമെന്റിൽ

ഒടുവിൽ പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വിജയം; ഹോങ്കോങ് കുറ്റവാളി കൈമാറ്റ ബില്ല് ഔദ്യോഗികമായി റദ്ദാക്കി; ബിൽ ഔപചാരികമായി പിൻവലിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോൺ ലീന്റെ പ്രഖ്യാപനം പാർലമെന്റിൽ

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്; മാസങ്ങളോളം നീണ്ട പ്രക്ഷോഭത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകുന്ന ബിൽ ഹോങ്കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. മാസങ്ങളോളം ഹോങ്കോങ് തെരുവുകളെ സ്തംഭിപ്പിച്ച പ്രക്ഷോഭങ്ങൾക്കാണ് ഇപ്പോൾ അറുതി വന്നിരിക്കുന്നത്. ബിൽ ഔപചാരികമായി പിൻവലിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോൺ ലീ പാർലമെന്റിൽ പ്രഖ്യാപിച്ചു.

സഭാംഗങ്ങളിൽ ചിലർ ചോദ്യങ്ങളുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സംവാദത്തിന് നിയമം അനുവദിക്കുന്നില്ലെന്ന് സഭാ അധ്യക്ഷൻ അംഗങ്ങളെ ഓർമിപ്പിച്ചു.ബിൽ ഏപ്രിലിലാണ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ലക്ഷകണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചതോടെ ബിൽ താത്ക്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ ബിൽ നിയമമാക്കാനുള്ള നീക്കം പൂർണ്ണമായി അവസാനിപ്പിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

മധ്യ ഹോങ്കോങ്ങിലെ വിക്ടോറിയ ചത്വരത്തിൽനടന്ന പ്രതിഷേധറാലിയിൽ പത്തുലക്ഷത്തിലേറെ ജനങ്ങൾ പങ്കെടുത്തിരുന്നു. ബില്ലിനെതിരെ തെരുവിലിറങ്ങിയ ജനാധിപത്യവാദികൾ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞും തെരുവിൽ തീയിട്ടും പൊതുസ്ഥാപനങ്ങൾ തകർത്തും പ്രതിഷേധിച്ചിരുന്നു.

ഭരണാധികാരി കരീ ലാം രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ചൈനയെ പിന്തുണക്കുന്നയാളാണ് ലാം. 1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997-ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയതിന് ശേഷം ഇവിടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്.വിദേശ ശക്തികളുടെ പിന്തുണയോടെയാണ് ഹോങ്കോങിൽ പ്രക്ഷോഭമെന്നാണ് ചൈനയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP