Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോങ്കോങിനെ സ്തംഭിപ്പിച്ചുകൊണ്ടു മൂന്നിലൊന്ന് ജനങ്ങളും തെരുവിലിറങ്ങി; നഗരം നിശ്ചലമായപ്പോൾ ക്ഷമാപണവുമായി ഭരണാധികാരികൾ; കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ലിന് അകാലചരമം; ഒരു ജനതയുടെ ആത്മാഭിമാനം ഉണർന്നപ്പോൾ

ഹോങ്കോങിനെ സ്തംഭിപ്പിച്ചുകൊണ്ടു മൂന്നിലൊന്ന് ജനങ്ങളും തെരുവിലിറങ്ങി; നഗരം നിശ്ചലമായപ്പോൾ ക്ഷമാപണവുമായി ഭരണാധികാരികൾ; കുറ്റവാളികളെ ചൈനയ്ക്ക് കൈമാറുന്ന ബില്ലിന് അകാലചരമം; ഒരു ജനതയുടെ ആത്മാഭിമാനം ഉണർന്നപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ്; രാജ്യത്തെ സ്തംഭിപ്പിച്ചുകൊണ്ട് തെരുവിലറങ്ങിയത് ഏകദേശം 20ലക്ഷത്തോളം ജനങ്ങൾ. രാജ്യത്തിലെ മൂന്നിലൊന്ന ജനങ്ങളും തെരുവിലറങ്ങിയതോടെ നാടും നഗരവും നിശ്ചലമായി. ബിൽ നിയമമാക്കാനുള്ള നീക്കം പൂർണമായി അവസാനിപ്പിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കറുത്തവസ്ത്രമണിഞ്ഞ് വെളുത്ത പൂക്കളേന്തി ഞായറാഴ്ചയും ജനം തെരുവിലിറങ്ങി. മധ്യ ഹോങ്‌കോങ്ങിലെ വിക്ടോറിയ ചത്വരത്തിൽനടന്ന പ്രതിഷേധറാലിയിൽ 20ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു.

കറുത്ത വസ്ത്രമണിഞ്ഞ പ്രക്ഷോഭകർ നഗരത്തിലെ ഒരു പാർക്കിൽനിന്ന് പാർലമെന്റ് മന്ദിരത്തിലേക്കാണു സർക്കാർ, ചൈനാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കൂറ്റൻ പ്രകടനം നടത്തിയത്. 1989 ജൂൺ നാലിനു ബെയ്ജിങ്ങിലെ ടിയാനന്മെൻ ചത്വരത്തിൽ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ സ്മരണകളുണർത്തുന്നതായിരുന്നു പ്രകടനം.

കുറ്റവാളികളെ ചൈനയ്ക്കു കൈമാറുന്നതിനുള്ള വിവാദ ബില്ലിനെതിരെ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് ശനിയാഴ്ച വിവാദ ബിൽ മാറ്റിവയ്ക്കുന്നതായി കാരി ലാം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രക്ഷോഭകരെ മർദിച്ചൊതുക്കുന്ന പൊലീസ് നടപടിക്ക് മാപ്പുപറഞ്ഞു ലാം സ്ഥാനമൊഴിയണമെന്ന ആവശ്യവുമായായിരുന്നു ഇന്നലത്തെ റാലി.

ഇതേസമയം, പ്രശ്‌നം കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമം കാരി ലാമിന്റെ ഭാഗത്തുനിന്ന് ഇന്നലെയുമുണ്ടായി. വിവാദ ബിൽ പാസാക്കാൻ ശ്രമിച്ചതിലും അതിനെതിരായ പ്രക്ഷോഭത്തിലെ പൊലീസ് നടപടിയിലും 'പൂർണമായ ആത്മാർഥതയോടെ വിനീതമായി' മാപ്പപേക്ഷിക്കുന്നതായി അവർ അഭ്യർത്ഥിച്ചു.

ജനവികാരം മാനിച്ചു വേണ്ടതു ചെയ്യുമെന്നും അറിയിച്ചു. പ്രക്ഷോഭത്തോട് ലാമിന്റെ പ്രതികരണം ആത്മാർഥമല്ലെന്നും വിവാദ ബിൽ മാറ്റിവയ്ക്കുകയല്ല, പിൻവലിക്കുകയാണ് വേണ്ടതെന്നും പ്രക്ഷോഭകരും ജനാധിപത്യവാദികളും കരുതുന്നു. അക്രമാസക്തമായ പ്രക്ഷോഭത്തിൽ നൂറോളം പേർക്കു പരുക്കേറ്റിരുന്നു. വിവാദ ബില്ലിനെതിരെ കുറ്റൻ ബാനറുമായി പസഫിക് പ്ലേസ് മാളിനു മുകളിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയിരുന്നയാൾ ശനിയാഴ്ച രാത്രി താഴെ വീണു മരിച്ചു. ഇയാൾക്ക് ആദരാഞ്ജലി അർപ്പിച്ചാണു പ്രക്ഷോഭറാലി മുന്നോട്ടു നീങ്ങിയത്. ഇന്നു നഗരത്തിലെങ്ങും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബില്ലിനെതിരേ ഒരാഴ്ചയായി നടന്നുവന്ന സമരത്തെത്തുടർന്ന് ബിൽ താത്കാലികമായി റദ്ദാക്കിയിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും ബിൽ പൂർണമായി ഉപേക്ഷിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഞായറാഴ്ചത്തെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച പ്രക്ഷോഭകന് ആദരമർപ്പിച്ചാണ് സമരക്കാർ വെളുത്ത പൂക്കളുമായി എത്തിയത്.

1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്‌കോങ്ങിനെ 1997-ലാണ് ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയത്. എന്നാൽ, ബ്രിട്ടനും ചൈനയുമായി ഒപ്പുവെച്ച കരാർ 2047 വരെ (50 വർഷത്തേക്ക്) ഹോങ്‌കോങ്ങിന് സ്വന്തം സാമൂഹിക, നിയമ, രാഷ്ട്രീയ സംവിധാനമനുസരിച്ച് പ്രവർത്തിക്കാൻ അനുമതി നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP