Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഭൂമിയുടെ ആയുസ്സ് 867 വർഷം കൂടി മാത്രം! 2880 മാർച്ച് 16-ന് കൂറ്റൻ ഉൽക്ക വീണ് ലോകം അവസാനിക്കും: ആശങ്കയോടെ ശാസ്ത്ര ലോകം

ഇനി ഭൂമിയുടെ ആയുസ്സ് 867 വർഷം കൂടി മാത്രം! 2880 മാർച്ച് 16-ന് കൂറ്റൻ ഉൽക്ക വീണ് ലോകം അവസാനിക്കും: ആശങ്കയോടെ ശാസ്ത്ര ലോകം

അതിവേഗം പതിച്ചു കൊണ്ടിരിക്കുന്ന ഒരു കൂറ്റൻ ഉൽക്ക 2880 മാർച്ച് 16-ന് ഭൂമിയെ തകർത്ത് തരിപ്പണമാക്കാൻ സാധ്യതയെന്ന് ഗവേഷകർ. ഭൂമിയിലേക്കുള്ള വഴി മധ്യേ ഈ ഉൽക്കയുടെ വേഗത പരിഗണിക്കുമ്പോൾ അത് പൊളിഞ്ഞ് ചിന്നിച്ചിതറേണ്ടതാണെമങ്കിലും ഇതിന്റെ ലക്ഷണമൊന്നും ഉൽക്ക കാണിക്കുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇതിനെ എങ്ങനെ തടയണമെന്ന് എത്തുംപിടിയുമില്ലെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ടെനിസിയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ. ഗരുത്വാകർഷണത്തിന്റേയും ഘർഷണത്തിന്റേയും കെട്ടുറപ്പിൽ നിൽക്കുന്ന കല്ലുകളുടേയും ചരലുകളുടേയും കൂമ്പാരമാണ് ഉൽക്കകൾ എന്നായിരുന്നു നേരത്തെയുള്ള ഗവേഷണ ഫലങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ 1950 ഡിഎ എന്നു പേരിട്ടിരിക്കുന്ന ഈ ഉൽക്ക ഈ ശക്തികളെ നിഷ്പ്രഭമാക്കി വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു.

അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും ഈ ഉൽക്ക തകരുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല. ഉൽക്കയുടെ നിബിഡതയും താപനിലയും പരിശോധിച്ചപ്പോൾ ഗാഢമായ ഒര ശക്തിയാണ് ഈ ഉൽക്കയെ തകരാതെ നിർത്തുന്നതെന്ന് മനസ്സിലായതായി ഗവേഷണ സംഘം പറയുന്നു. യൂണിവേഴ്‌സിറ്റിയിലെ ഡിപാർട്ട്‌മെന്റ് ഓഫ് എർത്ത് ആന്റ് പ്ലാനെറ്ററി സയൻസസിലെ പോസ്റ്റ് ഡോക്ടറർ റിസർച്ചർ ബെൻ റോസിറ്റിസ്, ഡോക്ടറൽ റിസർച്ചർ എറിക് മക്‌ലെനൻ, അസിസ്റ്റന്റ് പ്രൊഫസർ ജോഷ്വ എമിറി എന്നിവരടങ്ങുന്നതാണ് ഗവേഷണ സംഘം. ചെറിയ ഉൽക്കകളിൽ ഈ ഗാഢ ശക്തിയുടെ സാന്നിധ്യം പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ഇതുവരെ ലഭിച്ചിരുന്നില്ല.

ശാസ്ത്ര ഗവേഷണ ജേണലായ നേച്വറിന്റെ പുതിയ ലക്കത്തിലാണ് ഈ കണ്ടു പിടിത്തം പ്രസിദ്ധീകരിച്ചിട്ടുള്ളത്. '2013 ഫെബ്രുവരിയിൽ റഷ്യയിലെ ചെല്യബിൻസ്‌കിൽ ഉൽക്ക പതിച്ചതോടെയാണ് ഉൽക്കകളുടെ അപകട സാധ്യതകളെക്കുറിച്ചുള്ള പഠനത്തിന് ഉ•േഷം ഉണ്ടായത്,' പ്രൊഫസർ റോസിറ്റിസ് പറയുന്നു. ഈ ഉൽക്കയെ തകരാതെ നിർത്തുന്ന ശക്തിയെ തിരിച്ചറിയാനായാൽ ഭാവിയിലുണ്ടാകുന്ന ആഘാതങ്ങളെ ചെറുക്കാനുള്ള വഴികൾ കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. സെക്കന്റിൽ 15 കിലോമീറ്റർ വേഗത്തിലാണിത് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കിൽ ഈ കൂട്ടിയിടിയുടെ ശക്തി 44,800 മെഗാടൺ ടിഎൻടി ആയിരിക്കും. ഇതു ഭൂമിയിലേക്കു പതിക്കാൻ വെറും 0.3 ശതമാനം സാധ്യത മാത്രമേ ഉള്ളൂവെന്നും ഗവേഷകർ പറയുന്നു.

1950 ഡിഎ എന്ന ഈ ഉൽക്ക 1950 ഫെബ്രുവരി 23-നാണ് ആദ്യം കണ്ടതെങ്കിലും അര നൂറ്റാണ്ടു കാലം ഇതു ശാസ്ത്ര ലോകത്തിന്റെ കണ്ണില്പെടാതെ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് 2000 ഡിസംബർ 31-നാണ് ഈ ഉൽക്കയെ ഒരു നോട്ടം കണ്ടത്. ആദ്യ ഉൽക്കയെ കണ്ടെത്തിയതിന്റെ 200-ാം വാർഷിക ദിനത്തിലായിരുന്നു ഇത്. ഭൂമിയുടെ ചരിത്രത്തിൽ പല ഉൽക്കാ പതനങ്ങളും നടന്നിട്ടുണ്ട്. 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇത്തരമൊരു കൂറ്റൻ ഉൽക്ക പതിച്ചാണ് ഭൂമിയിൽ നിന്ന് ദിനോസറുകൾ ഇല്ലാതായാത്.

അതേസമയം ആശങ്കപ്പടാനില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. നൂറ്റാണ്ടുകൾ താണ്ടിയുള്ള ഈ ഉൽക്കയുടെ സഞ്ചാരത്തിനിടെ ഇതിനു കാതലായ മാറ്റങ്ങൾ വരാനിടയുണ്ടെന്നും സൂര്യൻ ഈ ഉൽക്കയുടെ വഴി മാറ്റിയേക്കുമെന്നും അവർ പറയുന്നു. അപകട സാധ്യതയേറിയ 1400 ഉൽക്കകളെ നാസ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP