Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓടി രക്ഷപ്പെട്ട അച്ഛനേയും കുഞ്ഞിനേയും തൊഴിച്ചിട്ട ചാനൽ ക്യാമറക്കാരിയുടെ പണി തെറിച്ചു; ക്രിമിനൽ കേസിൽ പ്രതിയുമായി; പെട്രോ ജോലി ചെയ്യുന്ന ചാനൽ വംശീയ വാദികളുടെ സങ്കേതം

ഓടി രക്ഷപ്പെട്ട അച്ഛനേയും കുഞ്ഞിനേയും തൊഴിച്ചിട്ട ചാനൽ ക്യാമറക്കാരിയുടെ പണി തെറിച്ചു; ക്രിമിനൽ കേസിൽ പ്രതിയുമായി; പെട്രോ ജോലി ചെയ്യുന്ന ചാനൽ വംശീയ വാദികളുടെ സങ്കേതം

ഹംഗറി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് അഭയാർത്ഥികളുടെ യാത്ര. ജീവിതം തിരിച്ചുപിടിക്കാനുള്ള അത്തരക്കാരുടെ ശ്രമങ്ങൾ കൈത്താങ്ങാവുകയാണ് സമൂഹം ചെയ്യേണ്ടത്. എന്നാൽ അതിന് വിരുദ്ധമായി ഉത്തരവാദിത്തമുള്ള ജോലി ചെയ്യുന്നവർ പോലും പ്രവർത്തിക്കുന്നു. ഹംഗറിയിലെ ചാനൽ ക്യാമറക്കാരിയായ പെട്രോ ലാസ്ലോ ചെയ്തത് അതാണ്. അഭയാർത്ഥിയായ അച്ഛനേയും മകളേയും ജോലിക്കിടെ തൊഴിക്കുന്ന ക്യാമറക്കാരിയുടെ ചിത്രവും ദൃശ്യവും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു. ഈ സാഹചര്യത്തിൽ അവർക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതമാവുകയാണ് അവരുടെ ചാനൽ. അഭയാർത്ഥികൾക്കെതിരെ നിലപാട് എടുക്കുന്ന ജോബിക് പാർട്ടിയുടെ ചാനലിലെ ജീവനക്കാരിയാണ് പ്രതിസ്ഥാനത്തുള്ളത്.

വിഡിയോ പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെട്രയുടെ ഈ ക്രൂരതയിക്കെതിരെ പ്രതിഷേധമുയർന്നു. ഇതേ തുടർന്ന് എൻ1 ടി വി പ്രവർത്തകയായ യുവതിയെ അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരിയുടെ ഈ ചെയ്തി അംഗീകരിക്കാനാവില്ലെന്ന് എൻ1 ടി വി എഡിറ്റർ ഇൻ ചീഫ് സാബോൾസ് കിസ്‌ബെർക്ക് ചാനലിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രതികരിച്ചു. ഹംഗറിയിലെ തീവ്ര വലതുപക്ഷക്കാരായ ജോബിക് പാർട്ടിയുടെ ഇന്റർനെറ്റ് അധിഷ്ഠിത ടി വി സ്റ്റേഷൻ ആണ് എൻ1 ടി വി. കാമറവുമണിന്റെ തൊഴിൽ കറാർ ഉടനടി റദ്ദാക്കുമെന്നും അവർ അറിയിച്ചു. ഇതിനൊപ്പം പൊലീസ് ക്രിമിനൽ കേസുമെടുത്തു. അഭിയാർത്ഥി വിരുദ്ധ വാർത്തകൾ നൽകുന്ന ചാനലാണ് എൻ1ടിവി. അതുകൊണ്ട് തന്നെ ഈ സംഭവത്തിൽ പ്രതിഷേധം അതി ശക്തമായി തന്നെ ഉയരുകയും ചെയ്തു.

ഹംഗറിയിലെ പ്രാദേശിക ടെലിവിഷൻ ചാനലിലെ വനിതാ വീഡിയോഗ്രാഫറുടെ ചെയ്തി മറ്റൊരു മാദ്ധ്യമപ്രവർത്തകൻ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധക്കൊടുങ്കാറ്റ് ഉയർന്നു. പ്രാദേശിക ചാനലായ എൻ1 ടിവിയുടെ വീഡിയോഗ്രാഫറായ പെട്ര ലാസ്‌ലോ അഭയാർഥിപ്രവാഹം സംബന്ധിച്ച വാർത്തകൾക്കായി കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറിയുടെ അതിർത്തിമേഖലയിൽ ദൃശ്യങ്ങളെടുക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഹംഗറിയിലെത്തിയ ഒരുസംഘം അഭയാർഥികൾ പൊലീസിൽനിന്നു രക്ഷപ്പെട്ടോടുന്നതു ചിത്രീകരിക്കുന്നതിനിടെയാണ് ലാസ്‌ലോയുടെ അഭയാർഥിവിരോധം അണപൊട്ടിയത്. തോളിലൊരു സഞ്ചിയുമായി മകനെയുമെടുത്ത് ഓടുന്ന പിതാവിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ലാസ്‌ലോ കാൽവച്ചു വീഴ്‌ത്തുകയായിരുന്നു. അതിനുശേഷം ഇരുവരെയും അതിക്രൂരമായി മർദിക്കുകയും ചെയ്തു.

ഈ സംഭവമത്രയും ജർമൻ ടെലിവിഷൻ ചാനലായ ആർ.ടി.എലിന്റെ ക്യാമറാമാൻ സ്റ്റീഫൻ റിക്ടർ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു. 20 സെക്കൻഡ് മാത്രമുള്ള വീഡിയോ വൈറലാകുകയും ദ് പെട്രാ ലാസ്‌ലോ വാൾ ഓഫ് ഷെയിം എന്നപേരിൽ ഫേസ്‌ബുക്ക് കൂട്ടായ്മ രൂപംകൊള്ളുകയും ചെയ്തു. ഇതിനുപുറ േഹംഗറിയിലെ മുൻനിര വാർത്താ വെബ്‌സൈറ്റായ ഇൻഡെക്‌സിൽ ലാസ്‌ലോ മറ്റൊരു കൗമാരക്കാരിയെയും ഒരു കുട്ടിയെയും തൊഴിക്കുന്നതിന്റെ വാർത്ത പ്രസിദ്ധീകരിക്കുകകൂടി ചെയ്തതോടെ പ്രതിഷേധവും ആളിക്കത്തി. ഇതോടെയാണ് നടപടികൾ വന്നത്. ലാസ്‌ലോയുടെ കരാർ ഉടൻ റദ്ദാക്കുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് ചാനൽ അധികൃതർ നൽകുന്ന സൂചന.

ഹംഗറിയിൽ പൊലീസുകാരിൽനിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ അഭയാർഥികളായ അച്ഛനെയും മകനെയും കാൽവച്ചുവീഴ്‌ത്തി മർദനം അഴിച്ചുവിട്ട മാദ്ധ്യമപ്രവർത്തകയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. മണലിൽ മുഖം പൂഴ്‌ത്തി നിത്യ നിദ്രയിലാണ്ട ഐലൻ കുർദ്ദിയുടെ ചിത്രം ലോകമനസ്സാക്ഷിയുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. അതിജീവനത്തിനായി പലായനം ചെയ്യുന്നവരുടെ കണ്ണീരിൽ മുങ്ങി ലോക മനസ്സാക്ഷി വിറങ്ങലിച്ചു നിൽക്കുകയാണ്. കൈയിലൊരു കവറും പുറത്തൊരു ബാഗും കഴുത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമായി അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് ഒരു ജീവിതത്തിലേക്കായിരുന്നു. എന്നാൽ ആ പിതാവിനെയും കുഞ്ഞിനേയും കാലു കൊണ്ട് തടഞ്ഞു വീഴ്‌ത്തുകയായിരുന്നു ക്യാമറക്കാരി. ജീവിതത്തിന്റെ ദൈന്യതകൾ ലോകത്തെ അറിയിക്കാൻ ഉത്തരവാദിത്തപ്പെട്ട മാദ്ധ്യമ പ്രവർത്തകയുടെ നടപടി കണ്ടും കേട്ടും ലോകം ഞെട്ടി. ഓരോ ക്രിസ്ത്യൻ ഇടവകയും ഓരോ കുടുംബത്തെ ദത്തെടുക്കണമെന്ന മാർപാപ്പയുടെ ആഹ്വാനം പോലും ഉൾക്കൊള്ളനാകാത്തവർ പരിഷ്‌കൃത സമൂഹത്തിലുണ്ടെന്നതിന് തെളിവ് കൂടിയായി ഇത്.

അഭയാർത്ഥികളോട് കർക്കശ നിലപാട് പിന്തുടരുന്ന ഹംഗറിയിലെ റോസ്‌കെയിലാണ് സംഭവം. കഴുത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമായി പൊലീസുകാരിൽ നിന്നും കുതറിയോടുന്ന മനുഷ്യനെ ക്യാമറുമായി ദൂരെ മാറി നിന്ന സ്ത്രീ തൊഴിച്ച് വീഴ്‌ത്തുകയായിരുന്നു.പെട്ര ലാസ് ലോ എന്ന സ്ത്രീ ആണ് ഈ നിഷ്ടുരമാസ കൃത്യം നടത്തിയത്. തുർക്കി വഴി എത്തുന്ന അഭയാർഥികൾ സെർബിയൻ അതിർത്തി കടന്ന് എത്തുന്ന ഇടത്താവളമാണ് ഹംഗറി. ഹംഗറിയിൽ നിന്നും ട്രെയിൻ മാർഗ്ഗം ഓസ്ട്രിയയിലേക്കും ഹർമനിയിലേക്കും മ്യൂണിക്കിലേക്കും പോവാനാണ് അഭയാർത്ഥികൾ ഒഴുകിയെത്തിയത്. ഹംഗേറിയൻ അധികൃതർ അഭയാർത്ഥികളോട് കാണിക്കുന്ന ക്രൂരമായ മനോഭാവത്തെ കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബുഡാപെസ്റ്റിലെ കലേറ്റി റെയിൽവേസ്റ്റേഷൻ അധികൃതരുടെ ഈ മനോഭാവം മൂലം ആയിരങ്ങൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ആയിരക്കണക്കിന് അഭയാർത്ഥികൾ കയറിയ ട്രെയിൻ രണ്ടു പിടിച്ചിടുകയും ചെയ്തിരുന്നു. അത് ഈ രാജ്യങ്ങളിലേക്ക് നടന്ന് പലായനം ചെയ്യാൻ് അഭയാർത്ഥികളെ നിർബന്ധിതരാക്കി. ജർമനിയും ഓസ്ട്രിയയും അടക്കമുള്ള അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കാൻ തയാറായിട്ടും ഹംഗറി പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അഭയാർഥികളെ തടയുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കുരുമുളക് സ്‌പ്രേ അടക്കമുള്ളവ പൊലീസ് പ്രയോഗിച്ചിരുന്നു. അതിന്റെ മറ്റൊരു ക്രൂരതയാണ് ക്യാമറാ വുമണിന്റെ പ്രവർത്തിയിലൂം നിഴലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP