Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടി രക്ഷപ്പെടുന്ന പിതാവിനേയും കുഞ്ഞിനേയും തൊഴിച്ചു വീഴ്‌ത്തുന്ന ഹംഗേറിയൻ ചാനൽ കാമറാ വുമൺ; അഭയാർത്ഥികളുടെ നേരെ തിരിക്കുന്ന ക്രൂരതയുടെ മുഖം വെളിവാക്കുന്ന ദൃശ്യങ്ങൾ

ഓടി രക്ഷപ്പെടുന്ന പിതാവിനേയും കുഞ്ഞിനേയും തൊഴിച്ചു വീഴ്‌ത്തുന്ന ഹംഗേറിയൻ ചാനൽ കാമറാ വുമൺ; അഭയാർത്ഥികളുടെ നേരെ തിരിക്കുന്ന ക്രൂരതയുടെ മുഖം വെളിവാക്കുന്ന ദൃശ്യങ്ങൾ

ഹംഗറി: മണലിൽ മുഖം പൂഴ്‌ത്തി നിത്യ നിദ്രയിലാണ്ട ഐലൻ കുർദ്ദിയുടെ ചിത്രം ലോകമനസ്സാക്ഷിയുടെ കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. അതിജീവനത്തിനായി പലായനം ചെയ്യുന്നവരുടെ കണ്ണീരിൽ മുങ്ങി ലോക മനസ്സാക്ഷി വിറങ്ങലിച്ചു നിൽക്കുകയാണ്. കൈയിലൊരു കവറും പുറത്തൊരു ബാഗും കഴുത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമായി അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് ഒരു ജീവിതത്തിലേക്കായിരുന്നു. എന്നാൽ ആ പിതാവിനെയും കുഞ്ഞിനേയും കാലു കൊണ്ട് തടഞ്ഞു വീഴ്‌ത്തുമ്പോൾ താൻ ക്യാമറയിൽ ഒപ്പിയെടുക്കുന്നത് ഏതെങ്കിലും നികൃഷ്ട ജീവികളെയല്ല അഭയം തേടി പരക്കം പായുന്ന ഒരു കൂട്ടം മനുഷ്യ ജീവികളെയാണെന്ന് ആ സ്ത്രീ ഒരു നിമിഷം പോലും ഓർത്തില്ല. ഹംഗേറിയൻ അധികൃതർക്ക് അഭയാർത്ഥികളോടുള്ള ക്രൂരമായ മനോഭാവം വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങൾ. കമിഴ്ന്നടിച്ചു വീണു പോയ ആ പിതാവിന്റെ കണ്ണുകളിലെ ദൈന്യതയും കൊച്ചു കുഞ്ഞിന്റെ കരച്ചിലും വീണ്ടും ലോകത്തിന്റെ കണ്ണു നനയിക്കുകയാണ്.

അഭയാർത്ഥികളോട് കർക്കശ നിലപാട് പിന്തുടരുന്ന ഹംഗറിയിലെ റോസ്‌കെയിലാണ് സംഭവം. കഴുത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുമായി പൊലീസുകാരിൽ നിന്നും കുതറിയോടുന്ന മനുഷ്യനെ ക്യാമറുമായി ദൂരെ മാറി നിന്ന സ്ത്രീ തൊഴിച്ച് വീഴ്‌ത്തുകയായിരുന്നു.പെട്ര ലാസ് ലോ എന്ന സ്ത്രീ ആണ് ഈ നിഷ്ടുരമാസ കൃത്യം നടത്തിയത്.

വിഡിയോ പുറത്തുവന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെട്രയുടെ ഈ ക്രൂരതയിക്കെതിരെ പ്രതിഷേധമുയരുകയാണ്. ഇതേ തുടർന്ന് എൻ1 ടി വി പ്രവർത്തകയായ യുവതിയെ അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരിയുടെ ഈ ചെയ്തി അംഗീകരിക്കാനാവില്ലെന്ന് എൻ1 ടി വി എഡിറ്റർ ഇൻ ചീഫ് സാബോൾസ് കിസ്‌ബെർക്ക് ചാനലിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രതികരിച്ചു. ഹംഗറിയിലെ തീവ്ര വലതുപക്ഷക്കാരായ ജോബിക് പാർട്ടിയുടെ ഇന്റർനെറ്റ് അധിഷ്ഠിത ടി വി സ്റ്റേഷൻ ആണ് എൻ1 ടി വി. കാമറവുമണിന്റെ തൊഴിൽ കറാർ ഉടനടി റദ്ദാക്കുമെന്നും അവർ അറിയിച്ചു.

തുർക്കി വഴി എത്തുന്ന അഭയാർഥികൾ സെർബിയൻ അതിർത്തി കടന്ന് എത്തുന്ന ഇടത്താവളമാണ് ഹംഗറി. ഹംഗറിയിൽ നിന്നും ട്രെയിൻ മാർഗ്ഗം ഓസ്ട്രിയയിലേക്കും ഹർമനിയിലേക്കും മ്യൂണിക്കിലേക്കും പോവാനാണ് അഭയാർത്ഥികൾ ഒഴുകിയെത്തിയത്. ഹംഗേറിയൻ അധികൃതർ അഭയാർത്ഥികളോട് കാണിക്കുന്ന ക്രൂരമായ മനോഭാവത്തെ കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബുഡാപെസ്റ്റിലെ കലേറ്റി റെയിൽവേസ്റ്റേഷൻ അധികൃതരുടെ ഈ മനോഭാവം മൂലം ആയിരങ്ങൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ആയിരക്കണക്കിന് അഭയാർത്ഥികൾ കയറിയ ട്രെയിൻ രണ്ടു പിടിച്ചിടുകയും ചെയ്തിരുന്നു. അത് ഈ രാജ്യങ്ങളിലേക്ക് നടന്ന് പലായനം ചെയ്യാൻ് അഭയാർത്ഥികളെ നിർബന്ധിതരാക്കി.

ജർമനിയും ഓസ്ട്രിയയും അടക്കമുള്ള അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കാൻ തയാറായിട്ടും ഹംഗറി പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അഭയാർഥികളെ തടയുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കുരുമുളക് സ്‌പ്രേ അടക്കമുള്ളവ പൊലീസ് പ്രയോഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP