Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹാമസിലെ തടാകങ്ങളിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്നു; ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ ആകെ താറുമാറായി ജനജീവിതം; ഇന്നു രാത്രിയിൽ ഡോറിയാൻ ഫ്‌ളോറിഡയിൽ എത്തിയേക്കും; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ വിറയലോടെ അമേരിക്ക

ബഹാമസിലെ തടാകങ്ങളിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്നു; ആഞ്ഞു വീശിയ കൊടുങ്കാറ്റിൽ ആകെ താറുമാറായി ജനജീവിതം; ഇന്നു രാത്രിയിൽ ഡോറിയാൻ ഫ്‌ളോറിഡയിൽ എത്തിയേക്കും; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുമ്പോൾ വിറയലോടെ അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ടൈറ്റസ്വിൽ; ബഹാമയിലെ 2 ദ്വീപുകളിൽ വൻനാശം വിതച്ച ഡോറിയാൻ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക് നീങ്ങുന്നു. നാശം വിതച്ച കാറ്റില് അഞ്ചു പേർ മരിച്ചെന്നും 21പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രധാനമന്ത്രി ഹുബെർട്ട് മിന്നിസ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർക്ക് കാറ്റടിക്കുന്ന പ്രദേശങ്ങളിൽ എത്തിപ്പെടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലി കൊടുങ്കാറ്റാണ് അമരേിക്കയെ വിറപ്പിച്ച് ഇപ്പോൾ വിശുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഗ്രേറ്റ് അബാകോ, ഗ്രാൻഡ് ബഹാമ ദ്വീപുകളിലെ 13,000 വീടുകളാണു തകർന്നത്. മേൽക്കൂരകളും കാറുകളും കാറ്റിൽ പറത്തിയതിനു പുറമേ 18 അടിയിലേറെ ഉയർന്ന തിരമാലകൾ വീടുകൾ നശിപ്പിക്കുകയും ചെയ്തു. വൈദ്യുതിബന്ധവും തകർത്തു.അറ്റ്‌ലാന്റിക് മേഖലയിൽ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണിക്കൂറിൽ 322 കിലോമീറ്റർ വേഗമുള്ള ഡോറിയാനെ ഏറ്റവും മാരകമായ അഞ്ചാം തരത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ 250 കിലോമീറ്ററായി വേഗം കുറഞ്ഞതോടെ നാലാം തരത്തിലേക്ക് മാറ്റി. ചുഴലിക്കാറ്റിന്റെ വരവ് അറിഞ്ഞതോടെ ഫ്‌ളോറിഡയിലും സൗത്ത് കാരലൈനയിലും ജോർജിയയിലും 10 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.'എത്രത്തോളം നാശം നഷ്ടം ഉണ്ടായിട്ടുണ്ടെന്നോ എത്രപേർ മരിച്ചിട്ടുണ്ടെന്നോ ഇപ്പോൾ പറയാനാകില്ലെന്ന് നോർത്ത് അബാകോ എംപി ഡാരൻ ഹെൻഫീൾഡ് പറഞ്ഞു. പലയിടങ്ങളിൽ നിന്നും മൃതദേഹങ്ങൾ കാണപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പക്ഷേ സത്യാവസ്ഥ അറിയാതെ ഒന്നും സ്ഥിരീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP