Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത നാശം വിതച്ച ഇദായ് ചുഴലിക്കാറ്റിൽ 1500പേർ മരിച്ചെന്ന് റിപ്പോർട്ട്; 26ലക്ഷംപേർ ദുരന്ത ബാധിതരെന്നും വിവരം; 149 പേർ മരിച്ചെന്ന് സ്ഥിരീകരണം; മൊസാംബിക്കിൽ മരണസംഖ്യ ആയിരം കടക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി

കനത്ത നാശം വിതച്ച ഇദായ് ചുഴലിക്കാറ്റിൽ 1500പേർ മരിച്ചെന്ന് റിപ്പോർട്ട്; 26ലക്ഷംപേർ ദുരന്ത ബാധിതരെന്നും വിവരം; 149 പേർ മരിച്ചെന്ന് സ്ഥിരീകരണം; മൊസാംബിക്കിൽ മരണസംഖ്യ ആയിരം കടക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി

മറുനാടൻ ഡെസ്‌ക്‌

ഹരാരെ: ഇദായ് ചുഴലിക്കാറ്റിൽ മൊസാംബിക്കിലും സിംബാബ്വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോർട്ട്. മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 149 ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് മരണ സംഖ്യ ആയിരത്തിന് മുകളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് ് പ്രസിഡന്റ് ഫിലിപി ന്യുസി വ്യക്തമാക്കി.

തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ മൊസാംബിക്കിലും സിംബാബ്വേയിലും വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മൊസാംബിക്കിൽ 84 പേരും സിംബാബ്വേയിൽ 65 പേരും മരിച്ചതായി അധികൃതർ അറിയിച്ചു. മൊസാംബിക്കിൽ മരണസംഖ്യ ആയിരം കടക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി.

മൊസാംബിക്ക്, സിംബാബ്വെ അതിർത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാർത്താവിതരണ സംവിധാനങ്ങൾ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റിൽ മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു.

26 ലക്ഷത്തോളം പേരെ ഇതിനോടകം ഇദായ് ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരും വിലയിരുത്തുന്നു. കാറ്റും ശക്തമായ മഴയും രക്ഷാപ്രവർത്തനം ശ്രമകരമാക്കിയിരിക്കുകയാണ്. സിംബാബ്വെൻ സൈന്യം രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നുണ്ട്. പ്രകൃതി ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ സംഘം എത്തിയാൽ മാത്രമേ നാശം വ്യക്തമാകൂ. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ 'ദ ഗാർഡിയൻ' പത്രം പുറത്ത് വിട്ടിട്ടുണ്ട്.

ദുരിതബാധിതപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച വൈകീട്ടോടെയാണ് മൊസാംബിക്കിൽ കാറ്റും മഴയും ശക്തമായത്. ഇതുവരെ രാജ്യംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തമാണിതെന്ന് മൊസാംബിക്ക് പരിസ്ഥിതിമന്ത്രി സെൽസോ കോറിയ പറഞ്ഞു. എല്ലാം വെള്ളം കൊണ്ടുപോയതായും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

സിംബാബ്വേയിൽ ചിമാനിമാനി ജില്ലയിലാണ് കനത്ത നാശമുണ്ടായിട്ടുള്ളത്. ഇവിടെ ഡസൻകണക്കിന് വീടുകളും പാലങ്ങളും മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ജില്ലയിൽമാത്രം 150-നും ഇരുനൂറിനുമിടയിൽ ആളുകളെ കാണാതായിട്ടുണ്ട്. പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. ആഘാതം പൂർണമായും വിലയിരുത്താൻ കഴിയാത്തതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെടാനിടയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP