Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനുമാത്രമായി പ്രത്യേക ഇമിഗ്രേഷൻ നിയമം വരുമോ? കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനുള്ള മേയുടെ പദ്ധതിക്ക് ലേബർ പാർട്ടിയുടെ പച്ചക്കൊടി

ലണ്ടനുമാത്രമായി പ്രത്യേക ഇമിഗ്രേഷൻ നിയമം വരുമോ? കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനുള്ള മേയുടെ പദ്ധതിക്ക് ലേബർ പാർട്ടിയുടെ പച്ചക്കൊടി

യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടുന്നതോടെ ബ്രിട്ടനിൽ വരാൻ പോകുന്ന മാറ്റങ്ങൾ അപ്രവചനീയമായിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി. തലസ്ഥാന നഗരമായ ലണ്ടന് പ്രത്യേകമായ ഇമിഗ്രേഷൻ നിയമമുൾപ്പെടെ തീർത്തും വ്യത്യസ്തമായ നയങ്ങളാണ് ആലോചനയിലുള്ളത്. രാജ്യത്ത് മറ്റെല്ലായിടത്തും കുടിയേറ്റം തടയുന്നതിന് കർശന വ്യവസ്ഥകളുണ്ടാകുമെങ്കിലും ലണ്ടനിൽ കാര്യങ്ങൾ ഉദാരമായിരിക്കും.

ലണ്ടനിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കത്തിന് പ്രതിപക്ഷപ്പാർട്ടിയായ ലേബറിന്റെ പിന്തുണയുമുണ്ട്. ലണ്ടന് പ്രത്യേക കുടിയേറ്റനിയമം എന്നത് ആശയതലത്തിൽ മാത്രമാണുള്ളതെന്നും അതിന് അന്തിമ രൂപമായിട്ടിലിലെന്നും ലേബർ പാർട്ടി നേതാവ് ടോം വാട്‌സൺ പറഞ്ഞു.

ഇതരരാജ്യക്കാരുടെ വരവിൽനിന്ന് ലണ്ടന് നേട്ടമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മേഖലയിലെ ജനപ്രതിനിധികളിലേറെയും. അവർ കുടിയേറ്റത്തിന് അനുകൂല മനോഭാവമുള്ളവരാണ്. ഇത്തരമൊരു ആശയം മുന്നിൽക്കണ്ടുകൊണ്ടാകും കുടിയേറ്റനിയമത്തിന് അന്തിമ രൂപം നൽകുകയെന്ന് ടോം വാട്‌സൺ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാടിനും അന്തിമരൂപമായിട്ടില്ല.

ലണ്ടൻ മേഖലയ്ക്ക് പ്രത്യേകം അതിർത്തി തിരിച്ചുകൊണ്ടാകും കുടിയേറ്റനിയമം നടപ്പിലാവുകയെന്ന സൂചന ടോം വാട്‌സൺ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തരം മേഖലകൾക്കിടയിൽ കുടിയേറ്റക്കാരുടെ സഞ്ചാരത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ലണ്ടൻ കൂടുതൽ ഉദാരമായ കുടിയേറ്റനിയമങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലണ്ടനിൽ കുടിയേറ്റം ആവശ്യമാണെന്നിരിക്കെത്തന്നെ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കുടിയേറ്റം വലിയ വെല്ലുവിളിയായി മാറുന്നുമുണ്ട്. സ്‌കൂളുകളും ആശുപത്രികളും കുടിയേറ്റം അധികമായതിന്റെ ബാധ്യത പേറുന്നുണ്ട്. ഈ രണ്ട് ഘടകങ്ങളും മനസ്സിരുത്തിക്കൊണ്ടുള്ള കുടിയേറ്റനിയമമാകും ബ്രെക്‌സിറ്റ് നടപ്പിലാക്കുമ്പോൾ രാജ്യത്ത് പരിഗണിക്കപ്പെടേണ്ടതെന്ന് ടോം വാട്‌സൺ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP