Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോപ്പ് ഫ്രാൻസിസിന്റെ ഇച്ഛാശക്തിക്ക് മുമ്പിൽ ഇസ്ലാമിക ഭീകരർ മുട്ടുമടക്കുമോ? ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് വത്തിക്കാന്റെ ധീര നടപടി

പോപ്പ് ഫ്രാൻസിസിന്റെ ഇച്ഛാശക്തിക്ക് മുമ്പിൽ ഇസ്ലാമിക ഭീകരർ മുട്ടുമടക്കുമോ? ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് വത്തിക്കാന്റെ ധീര നടപടി

വത്തിക്കാൻ: ഇസ്രയേൽ-ഫലസ്തീൻ തർക്കം ഇതിനോടകം ആയിരങ്ങളുടെ ജീവനാണെടുത്തത്. അതിലുമെത്രയോ ഇരട്ടിയാളുകൾ ജീവച്ഛവമായി ജീവിക്കുന്നു. മതത്തിന്റെ പേരിലുള്ള സ്പർധ ലോകത്താകമാനം അശാന്തി വിതയ്ക്കുന്നു. ഇവരുടെയൊക്കെ മുന്നിൽ വത്തിക്കാൻ പുതിയ ചരിത്രമെഴുതുകയാണ്. ഫലസ്തീനെ രാജ്യമായിഅംഗീകരിച്ച രണ്ടുവർഷം പിന്നിടുമ്പോൾ, അവരുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറെടുക്കുകയാണ് വത്തിക്കാൻ.

ഫലസ്തീനിലെ ക്രിസ്തീയ സഭയുടെ പ്രവർത്തനങ്ങൾക്കും വിശ്വാസികൾക്ക് സ്വതന്ത്രമായി ആരാധിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് വത്തിക്കാനും ഫലസ്തീൻ ഭരണകൂടവും കരാറിലേർപ്പെടുന്നത്. ഈ കരാർ അവസാന മിനുക്കുപണികളിലാണെന്ന് വത്തിക്കാൻ അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾതമ്മിൽ ചർച്ച നടത്തിയശേഷമാകും കരാർ ഒപ്പിടുക.

2013 ഫെബ്രുവരിയിലാണ് ഫലസ്തീനെ ഒരു രാജ്യമായി വത്തിക്കാൻ അംഗീകരിക്കുന്നത്. 2012 നവംബറിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതോടയാണ് വത്തിക്കാനും സമാനമായ നിലപാട് കൈക്കൊണ്ടത്. ഇതിനുശേഷം ആദ്യമായാണ് ഇത്തരമൊരു കരാറിൽ ഒപ്പിടുന്നതെന്ന് വത്തിക്കാൻ വക്താവ് ഫെഡറിക്കോ ലൊംബാർഡി പറഞ്ഞു.

വത്തിക്കാന്റ വാർഷിക ഡയറക്ടറിയിൽ ഫലസ്തീൻ പ്രതിനിധിയെ ആ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയായി അംഗീകരിക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ, ഫലസ്തീനെ രാജ്യമെന്ന് അംഗീകരിച്ചുകൊണ്ടുള്ള വത്തിക്കാന്റെ പ്രഖ്യാപനത്തോട് ഇസ്രയേൽ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. നിരാശയോടെയാണ് വത്തിക്കാന്റെ ഈ നീക്കത്തെ കാണുന്നതെന്ന് ഇസ്രയേൽ വിദേശ കാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

15 വർഷമായി ഇത്തരമൊരു കരാറിന്റെ പണിപ്പുരയിലാണ് വത്തിക്കാനും ഫലസ്തീനും. വത്തിക്കാൻ പ്രതിനിധികളും ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഈയാഴ്ചയൊടുവിൽ കരാറിൽ ഒപ്പുവെയ്ക്കുമെന്നാണ് സൂചന. രണ്ട് ഫലസ്തീൻകാരെ വിശുദ്ധരാക്കുന്ന ചടങ്ങിന് സാക്ഷിയാവാനാണ് അബ്ബാസ് വത്തിക്കാനിൽ എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP