Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിൽ കുടുംബ വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാർ ആയി ഉയർത്തി; ശമ്പള പരിധി നിയമത്തിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്; കുറഞ്ഞ ശമ്പള പരിധി ഉള്ളപ്പോൾ കുവൈത്തിലെത്തിയ മലയാളികളുൾപ്പെടെയുള്ളവരെ ബാധിക്കുമെന്ന് വിലയിരുത്തൽ

കുവൈത്തിൽ കുടുംബ വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാർ ആയി ഉയർത്തി; ശമ്പള പരിധി നിയമത്തിൽ നിന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്; കുറഞ്ഞ ശമ്പള പരിധി ഉള്ളപ്പോൾ കുവൈത്തിലെത്തിയ മലയാളികളുൾപ്പെടെയുള്ളവരെ ബാധിക്കുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത്: കുവൈത്തിൽ നിന്നും കുടുംബ വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദിനാർ ആയി ഉയർത്തി. നിലവിൽ 450 ദിനാറാണ് കുറഞ്ഞ ശമ്പള പരിധി. 450 ദിനാറിൽ കുറഞ്ഞ ശമ്പളക്കാരുടെ കുവൈത്തിലുള്ള കുടുബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറലിൽ നിക്ഷിപ്തമായിരിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് ആണ് അത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

രാജ്യത്ത് താമസിക്കുന്നവർക്കും ഉത്തരവ് ബാധകമാണ്. അവസാനമായി 2016 ലാണ് കുവൈത്ത് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 250 ദിനാറിൽ നിന്ന് 450 ദിനാറായി ഉയർത്തിയത്. കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത് കുടുംബത്തെ കൊണ്ടു വന്ന മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ രാജ്യത്ത് കഴിയുന്നുണ്ട്. ഇവർക്ക് പുതിയ നിബന്ധന ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

കുറഞ്ഞ ശമ്പള പരിധി നിയമത്തിൽനിന്ന് സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമവിദഗ്ദ്ധർ, നിയമ ഗവേഷകർ. ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ. സർവകലാശാല/കോളജ് പ്രൊഫസർമാർ. സ്‌കൂൾ പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഡയറക്ടർമാർ. അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ, പൊതുമേഖലയിലെ ലാബ് അറ്റൻഡർമാർ. സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ, എൻജിനീയർമാർ, പള്ളി ഇമാമുമാർ, മുഅദ്ദിനുകൾ, പ്രഭാഷകർ, ഖുർആൻ ഹൃദിസ്ഥമാക്കിയവർ. ലൈബ്രേറിയന്മാർ. നഴ്‌സിങ് അഥോറിറ്റി ജീവനക്കാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മെഡിക്കൽ ടെക്‌നീഷ്യന്മാർ. പൊതുമേഖലയിലെ മനഃശാസ്ത്ര വിദഗ്ദ്ധർ, കായികതാരങ്ങൾ, പരിശീലകർ. പൈലറ്റുമാർ, എയർഹോസറ്റസുമാർ.ന്മ മാധ്യമ പ്രവർത്തകർ. ശ്മശാന ജീവനക്കാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP