Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒബാമ വരുമ്പോൾ ഡൽഹിയിൽ നോ ഫ്‌ലൈ സോൺ വേണമെന്ന് അമേരിക്ക; പറ്റില്ലെന്ന് ഇന്ത്യ; സംതൃപ്തി വരാതെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ

ഒബാമ വരുമ്പോൾ ഡൽഹിയിൽ നോ ഫ്‌ലൈ സോൺ വേണമെന്ന് അമേരിക്ക; പറ്റില്ലെന്ന് ഇന്ത്യ; സംതൃപ്തി വരാതെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ

ഭീകരാക്രണഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിക്കുമ്പോൾ പഴുതടച്ചുള്ള സുരക്ഷ വേണമെന്ന നിലപാടിലാണ് അമേരിക്ക. അതിന്റെ ഭാഗമായി ഒബാമയുടെ സന്ദർശനവേളയിൽ ഡൽഹിയിൽ നോ ഫ്‌ലൈസോൺ വേണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. അതായത് ആ സമയത്ത് രാജ്പഥിന് മുകളിലൂടെ വിമാനങ്ങൾ തീരെ പറക്കരുതെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാൽ ഇന്ത്യ ഈ ആവശ്യത്തോട് യോജിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോ ഫ്‌ലൈസോൺ നടപ്പിലാക്കുകയാണെങ്കിൽ ജനുവരി 26ന് പതിവുള്ള വിമാനങ്ങൾ മുടക്കേണ്ടി വരുമെന്ന് പറഞ്ഞാണ് ഇന്ത്യ ഇതിന് വഴങ്ങാതിരുന്നത്. ഒബാമയുടെ സുരക്ഷ മുൻനിർത്തി അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥന്മാരാണ് നോ ഫ്‌ലൈസോൺ ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിച്ചത്. എന്നാൽ സൈന്യം ഇതിനോട് യോജിക്കാത്തതിനാൽ പ്രസ്തുത നിർദ്ദേശം തള്ളുകയായിരുന്നു.

റിപ്പബ്ലിക്ക് ദിന പരേഡിനിടയിൽ ട്വിൻ എൻജിൻ മിലിട്ടറി എയർക്ലാഫ്റ്റും ഹെലികോപ്ടറുകളും മാത്രമെ രാജ്പഥിന് സമീപത്ത് കൂടെ പറക്കുകയുള്ളൂവെന്നും അതും പത്ത് മിനുറ്റ് മാത്രമെ അവ പറക്കുകയുള്ളൂവെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഇതിലുപരി രാഷ്ട്രപതി ഭവൻ, സൗത്ത് നോർത്ത് ബ്ലോക്കുകൾ, പ്രധാനമന്ത്രിയുടെ വസതി , സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വർഷത്തിൽ ഒരു സമയത്തും വിമാനങ്ങൽ പറക്കാറില്ലെന്നും ഔദ്യോഗിവൃത്തങ്ങൾ കൂട്ടിച്ചേർത്തു.

റിപ്പബ്ലിക്ക് ദിനപരേഡിന്റെ ഭാഗമായി 18 ഫൈറ്റർ ജറ്റുകൾ, അഞ്ച് എയർക്രാഫ്റ്റുകൾ, 10 ഹെലികോപ്ടറുകൾ എന്നിവ ഫ്‌ലൈപാസ്റ്റിൽ പങ്കെടുക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ നൽകുന്ന സൂചന. നിലത്ത് നിന്നും 60 മീറ്റർ മുതൽ 300 മീറ്റർ വരെ ഉയരത്തിലായിരിക്കും ഇവ പറക്കുന്നത്. ഇക്കൂട്ടത്തിൽ നാവികസേനയുടെ ആദ്യ സൂപ്പർസോണിക് ഫൈറ്റർ മിഗ്29കെ, സുഖോയ് 30 എംകെഐ, ജാഗ്വർ എന്നിവ പോലുള്ള ഐഎഎഫ് ഫൈറ്ററുകൾ എന്നിവയും ഉൾപ്പെടുന്നു. ഇവ ഉത്തരേന്ത്യയിലെ വിവിധ എയർബേസുകളിൽ നിന്ന് പറന്നുയർന്ന് രാജ്പഥിന് മുകളിലെത്തുകയാണ് ചെയ്യുക. യുഎസിൽ നിന്ന് വാങ്ങിയ സ്‌പെഷ്യലൈസ്ഡ് മിലിട്ടറി എയർക്രാഫ്റ്റായ സി130 ജെ സൂപ്പർ ഹെർക്കുലീസ്, സി17 ഗ്ലോബ്മാസ്റ്റർ3 സ്ട്രാറ്റജിക് എയർലിഫ്റ്റ്, പോസെയിഡൻ81 ലോംഗ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, എന്നിവയും ഒബാമ കാണുന്നുണ്ട്.

ഒബാമയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണിവിടെ ഏർപ്പെടുത്തുന്നത്. ഒബാമ ഒരു ബ്ലാക്ക്‌ബെറി ഫോണായിരിക്കും ഉപയോഗിക്കുക. കാളുകൾ, ടെക്സ്റ്റുകൾ, ഇമെയിലുകൾ എന്നിവ എൻക്രൈപ്റ്റ് ചെയ്യാൻ പര്യാപ്തമായ ഒരു സ്‌പെഷ്യൽ സോഫ്റ്റ് വെയറായിരിക്കും ഇതിൽ ഉണ്ടാവുക. 10 കോൺടാക്ടുകൾക്ക് മാത്രമെ അദ്ദേഹത്തിന്റെ പഴ്‌സണൽ ഇമെയിൽ ആക്‌സസ് ചെയ്യാൻ സാധിക്കുകയുള്ളൂ.പത്തോ ഇരുപതോ പേർക്ക് മാത്രമെ അദ്ദേഹത്തിന് കാൾ ചെയ്യാനോ ടെക്‌സ്‌ററുകൾ അയക്കാനോ സാധിക്കുകയുള്ളൂ. മിലിട്ടറി ഗ്രേഡ് ബുള്ളറ്റ് പ്രൂഫ് ബോഡിയുള്ള വാഹനത്തിലാണ് ഒബാമ സഞ്ചരിക്കുക. ഇതിന്റെ ടയറുകൾ കെവ്‌ലാർ സഹിതം റീ ഇൻഫോഴ്‌സ് ചെയ്തിരിക്കും. ഇന്ധനടാങ്ക് സീൽ ചെയ്തിരിക്കും. ഒബാമയുടെ രക്തഗ്രൂപ്പുള്ള രക്തം അടങ്ങിയ ബ്ലഡ്ബാങ്ക് ഇതിനൊപ്പമുണ്ടാകും. സുരക്ഷിതമായ ആശയവിനിമയത്തിനായി രണ്ട് ബോയിങ് 747200 ജെറ്റുകൾ സജ്ജീകരിച്ചിരിക്കും. ഇവയ്ക്ക് 4000 സ്‌ക്വയർഫീറ്റ് ഫ്‌ലോർ സ്‌പേസ് ഉണ്ടായിരിക്കും. ഇതിന് ഒരു മൊബൈൽ കമാൻഡ് സെന്ററായി പ്രവർത്തിക്കാനും പ്രാപ്തിയുണ്ട്. ഇത് ഫുൾടാങ്ക് ഇന്ധനം നിറച്ച് സജ്ജമാക്കിയിരിക്കും. ഭൂമിയുടെ ചുറ്റി സഞ്ചരിക്കുന്ന ദൂരത്തിന്റെ പകുതി ഇതിന് നിർത്താതെ പറക്കാൻ സാധിക്കും. എയർ അറ്റാക്കിനെ പ്രതിരോധിക്കാൻ ഇതിനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP