Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്കി ഭീകരാക്രമണത്തിൽ കണ്ണീരിലാഴ്ന്ന് ഇന്ത്യയും; ബോളിവുഡ് സംവിധായകൻ അബിസ് റിസ്‌വിയുടെയും ഫാഷൻ ഡിസൈനർ ഖുഷിയുടെയും അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കുടുംബാംഗങ്ങൾ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

തുർക്കി ഭീകരാക്രമണത്തിൽ കണ്ണീരിലാഴ്ന്ന് ഇന്ത്യയും; ബോളിവുഡ് സംവിധായകൻ അബിസ് റിസ്‌വിയുടെയും ഫാഷൻ ഡിസൈനർ ഖുഷിയുടെയും അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് കുടുംബാംഗങ്ങൾ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

അങ്കാറ: ഇസ്താംബൂളിലെ നിശാക്ലബിൽ പുതുവർഷാഘോഷത്തിനിടെ ഐസിസ് ഭീകരൻ നടത്തിയ ആക്രമണം ഇന്ത്യക്കും കണ്ണീരായി. ബോളിവുഡ് സംവിധായകൻ അബിസ് റിസ് വിയുടെയും ഫാഷൻ ഡിസൈർ ഖുഷി ഷായുടെയും മരണവാർത്തയറിഞ്ഞ കുടുംബം ഇതുവരെ ഞെട്ടലിൽനിന്നു മോചിതരായിട്ടില്ല.

കൊല്ലപ്പെട്ട 39 പേരിൽ അബിസ് റിസ്‌വിയും ഖുഷി ഷായും ഉൾപ്പെട്ടതായി നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ കരളലിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബന്ധുക്കൾക്ക് സഹായം ചെയ്യുമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചിട്ടുണ്ട്.

49കാരനായ അബിസ് റിസ്‌വി മുൻ രാജ്യസഭാംഗം അക്തർ ഹസൻ റിസ്വിയുടെ മകനാണ്. കടുവകളുടെ സംരക്ഷത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന റോർ: ദ ടൈഗേഴ്‌സ് ഓഫ് സുന്ദർബൻ എന്ന ചിത്രം എഴുതി നിർമ്മിച്ചത് റിസ് വിയാണ്. രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കേയാണ് അദ്ദേഹത്തെ മരണം കവർന്നെടുത്തത്.

ഗുജറാത്ത് വോഡദര സ്വദേശി ഖുശി ഷാ വളർന്നുവരുന്ന ഫാഷൻ ഡിസൈർ ആയിരുന്നു. ബിസിനസ് ആവശ്യത്തിനായിട്ടാണ് ഇരുപതുകാരിയായ ഖുഷി ഇസ്താംബൂളിലെത്തിയത്. ഭീകരാക്രണത്തിൽ ഖുഷിയും കൊല്ലപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് കുടുംബം ശ്രവിച്ചത്.

ഇസ്താംബൂളിലെ റെയ്‌ന നിശാക്ലബിനു മുന്നിൽ ടാക്‌സിയിൽ വന്നിറങ്ങിയ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ ബാഗിൽ കരുതിയിരുന്ന എകെ 47 ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ 69 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സംഭവസമയത്തു ക്ലബിൽ എഴുന്നൂറോളം പേരുണ്ടായിരുന്നു. അഞ്ചു മിനിട്ടുകൊണ്ട് 120 വെടിയുണ്ടകളാണ് അക്രമി ഉതിർത്തത്. ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയത് തങ്ങളുടെ ധൈര്യശാലിയായ പോരാളിയാണെന്ന് ആഇസ്ലാമിക് സ്‌റ്റേറ്റ് അറിയിക്കുകയായിരുന്നു.

ക്ലബിന്റെ സുരക്ഷാ മേധാവിയും പാർട്ടിക്കുള്ള ഒരു സംഘത്തെ എത്തിച്ച ബസ് ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു വനിതാ സെക്യൂരിറ്റി ഗാർഡ്, അറബ-ഇസ്രേലി വിദ്യാർത്ഥി, ലബനീസ് ബാങ്കർ എന്നിവരും കൊല്ലപ്പെട്ടു.

ക്ലബ്ബിന് പുറത്തുനിന്നിരുന്ന വനിതാ സെക്യൂരിറ്റി ഗാർഡും ഇസ്രയേലിൽനിന്നുള്ള വിനോദ സഞ്ചാരിയുമാണ് ആദ്യം വെടിയേറ്റ് വീണത്. അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൊണ്ടാണ് അക്രമി നിശാക്ലബ്ബിലേക്ക് കയറിയതെന്ന് റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യ, മൊറോക്കോ, ലബനൻ, ലിബിയ എന്നിവിടങ്ങളിൽനിന്നുള്ളവരും കൊല്ലപ്പെട്ടു. വെടിവെപ്പിനെത്തുടർന്നുണ്ടായ ബഹളത്തിനിടെ ഭീകരൻ രക്ഷപ്പെട്ടു.

യൂറോപ്യൻ യൂണിയനിൽ പ്രവേശനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന തുർക്കിക്ക് തുടർച്ചയായ ഭീകരാക്രമണങ്ങൾ വലിയ തിരിച്ചടിയാണ്. ഭീകരതയ്ക്കെതിരെ പരസ്യ നിലപാടെടുക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം ഇതേവരെ തുർക്കി പാലിച്ചിട്ടില്ല. ഇതിനിടെയാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നത്. തുർക്കിയുടെ വിനോദ സഞ്ചാരമേഖലയ്ക്കും ഇപ്പോഴത്തെ ആക്രമണം വലിയ വെല്ലുവിളിയാകും.

രാജ്യത്തെ സമാധാനം അട്ടിമറിക്കാനും കലാപമുണ്ടാക്കാനുമാണ് അക്രമികൾ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് തയീപ് എർദോഗൻ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ എർദോഗനെതിരെ നടന്ന അട്ടിമറി ശ്രമവുമായി ഈ ആക്രമണങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് എർദോഗൻ പ്രഖ്യാപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP