Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമം അവരുടെ ആഭ്യന്തര കാര്യം; പക്ഷെ, അത് എന്തിനാണെന്ന് മനസിലാകുന്നില്ല; പീഡനത്തിന്റെ പേരിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ രാജ്യം വിട്ടുപോകുന്നില്ല; ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല; പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

പൗരത്വ നിയമം അവരുടെ ആഭ്യന്തര കാര്യം; പക്ഷെ, അത് എന്തിനാണെന്ന് മനസിലാകുന്നില്ല; പീഡനത്തിന്റെ പേരിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ രാജ്യം വിട്ടുപോകുന്നില്ല; ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല; പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

മറുനാടൻ ഡെസ്‌ക്‌

അബുദാബി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമാകവേ വിഷയത്തിൽ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രംഗത്ത്. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും എന്നാൽ ആ നിയമം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷേഖ് ഹസീന പറഞ്ഞു. യു.എ.ഇയിൽ വെച്ച് ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്.

'എന്തിനാണ് അവർ (കേന്ദ്ര സർക്കാർ)? ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാവുന്നില്ല. സി.എ.എ ഒരു അവശ്യകത അല്ല,' ഷെയ്ഖ് ഹസീന അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടക്കുന്നില്ലെങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആദ്യ പ്രതികരണമാണ് ഷൈഖ് ഹസീന നടത്തിയിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് നേരത്തെ തന്നെ വ്യക്തിയിട്ടുണ്ട്. ഇന്ത്യയും ഇതേ നിലപാടാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ഷൈഖ് ഹസീന പറയുന്നു.

പീഡനത്തിന്റെ പേരിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ രാജ്യവിട്ടു പോകുന്നില്ല. ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല. എന്നാൽ, ഇന്ത്യയിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ഷൈഖ് ഹസീന അഭിമുഖത്തിൽ വ്യക്തമാക്കി. നേരത്തെ പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മൂന്ന് ബംഗ്ലാദേശി മന്ത്രിമാർ ഇന്ത്യയിലേക്കുള്ള സന്ദർശനം ഒഴിവാക്കിയിരുന്നു. അതിന് ശേഷമാണ് ഷേഖ് ഹസീന അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനത്തെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്‌സി വിഭാഗക്കാർക്ക് ഈ നിയമത്തിലൂടെ ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP