Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്ന് ബംഗ്ലാദേശ് വനിതകളെ അനധികൃതമായി താമസിപ്പിച്ചു പീഡിപ്പിച്ചു; സിംഗപ്പൂരിലെ ഇന്ത്യൻ ദമ്പതികൾ കുറ്റക്കാരെന്ന് കണ്ടെത്തി: ശിക്ഷ ഡിസംബർ 19ന് വിധിക്കും

മൂന്ന് ബംഗ്ലാദേശ് വനിതകളെ അനധികൃതമായി താമസിപ്പിച്ചു പീഡിപ്പിച്ചു; സിംഗപ്പൂരിലെ ഇന്ത്യൻ ദമ്പതികൾ കുറ്റക്കാരെന്ന് കണ്ടെത്തി: ശിക്ഷ ഡിസംബർ 19ന് വിധിക്കും

സ്വന്തം ലേഖകൻ

സിംഗപ്പുർ: മൂന്ന് ബംഗ്ലാദേശ് വനിതകളെ അനധികൃതമായി താമസിപ്പിച്ചു പീഡിപ്പിച്ച സിംഗപ്പൂരിലെ ഇ്ന്ത്യൻ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷാ വിധി ഡിസംബർ 19ന് നടക്കും. മൂന്ന് ബംഗ്ലാദേശ് വനിതകളെ അനധികൃതമായി താമസിപ്പിക്കുകയും തൊഴിൽപരമായി പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തു എന്നാണ് കേസ്.

കങ്കൺ, കിക്ക് എന്നീ ക്ലബ്ബുകൾ നടത്തിവന്ന മൽക്കാർ (49), ഭാര്യ പ്രിയങ്ക (29) എന്നിവർ നർത്തകികളായി ജോലി വാഗ്ദാനം ചെയ്തു നിയമിച്ച സ്ത്രീകൾക്ക് ശമ്പളം നിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണു കേസ്. ഇവരിലൊരാളെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചെന്നും ആരോപണമുണ്ട്. ഇടപാടുകാർ സമ്മാനിക്കുന്ന പാരിതോഷികം വാങ്ങാൻ പോലും അനുവദിച്ചില്ല.

ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ നിർബന്ധിതരായ ഇവരിൽ രണ്ട് പേരെ രോഗം ബാധിച്ചപ്പോഴും വിശ്രമിക്കാൻ അനുവദിച്ചില്ല. ലൈംഗിക പ്രവൃത്തികൾക്ക് നിർബന്ധിച്ചപ്പോൾ നാട്ടിലേക്കു മടങ്ങാൻ ഒരു സ്ത്രീ നിർബന്ധം പിടിച്ചു. എന്നാൽ പിഴയൊടുക്കാതെ പോകാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തി. പൊലീസിനു ലഭിച്ച സൂചനകളെ തുടർന്ന് തൊഴിൽ മന്ത്രാലയവുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP