Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇമ്രാന്റെ ഭരണത്തിൽ പ്രതീക്ഷിക്കുന്നത് ശത്രുത ഇല്ലാത്ത നല്ല അയൽക്കാരെ; ഭീകരതയും സംഘർഷവും ഇല്ലാത്ത പുതിയ പാക്കിസ്ഥാൻ ഉണ്ടാകുമെന്നും പ്രതീക്ഷ; പാക് പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യ

ഇമ്രാന്റെ ഭരണത്തിൽ പ്രതീക്ഷിക്കുന്നത് ശത്രുത ഇല്ലാത്ത നല്ല അയൽക്കാരെ; ഭീകരതയും സംഘർഷവും ഇല്ലാത്ത പുതിയ പാക്കിസ്ഥാൻ ഉണ്ടാകുമെന്നും പ്രതീക്ഷ; പാക് പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: ഭീകരതയും സംഘർഷങ്ങളും ഇല്ലാത്ത പുതിയ പാക്കിസ്ഥാൻ ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ഇന്ത്യ. ഇമ്രാന്റെ ഭരണത്തിൽ ശത്രുത ഇല്ലാത്ത നല്ല അയൽക്കാരെ പ്രതീക്ഷിക്കുന്നതായും ഇന്ത്യയുടെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യ വക്താവാണ് പാക് തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായി ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.

സുരക്ഷിതവും സ്ഥിരതയാർന്നതും സുദൃഡവും വികസനോന്മുഖവുമായ ദക്ഷിണേഷ്യയെ കെട്ടിപ്പെടുക്കാൻ പുതുതായി രൂപീകരിക്കുന്ന പാക്കിസ്ഥാൻ സർക്കാരിനു കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിൽ വീണ്ടും വിശ്വാസം അർപ്പിച്ച പാക് ജനതയെ അഭിനന്ദിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് നായകൻ ഇമ്രാൻ ഖാൻ നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌റീക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിയാണ് വലിയ ഒറ്റകക്ഷി. 272 പാർലമെന്റ് സീറ്റുകളിൽ 116-ലും ഇമ്രാന്റെ പാർട്ടി ജയിച്ചു. എന്നാൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 137 സീറ്റുകൾ സ്വന്തമാക്കാനായില്ല. എന്നാൽ ചെറുകക്ഷികളെ ചേർത്ത് ഇമ്രാൻ സർക്കാർ രൂപീകരിക്കുമെന്ന സാധ്യതയാണുള്ളത്.

നേരത്തെ തന്നെ ഇമ്രാൻ ഇന്ത്യയുമായുള്ള ബന്ധത്തിൽ പ്രതികരിച്ചിരുന്നു. വിജയത്തിനു പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ ഇമ്രാൻ ഇന്ത്യയെ ചർച്ചയ്ക്കു ക്ഷണിച്ചുവെങ്കിലും കശ്മീരാണ് അയൽബന്ധത്തിലെ പ്രധാനപ്രശ്‌നമെന്ന് പറഞ്ഞത് ഇരു രാജ്യങ്ങളിലും ചർച്ചയായി.

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ തയാറാണെന്നു പറഞ്ഞ ഇമ്രാൻ ഇന്ത്യ ഒരു ചുവടു വച്ചാൽ പാക്കിസ്ഥാൻ രണ്ടു ചുവടു വയ്ക്കുമെന്ന് പറഞ്ഞ് വീറും കൂട്ടി. ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താൻ മാത്രമല്ല, തെക്കനേഷ്യയുടെ മുഴുവൻ സമാധാനത്തിനും ഏക പോംവഴി ചർച്ച മാത്രമാണെന്ന് ഇമ്രാൻ പറഞ്ഞെങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ച ഇന്ത്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP