Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതിലും 'മികച്ച' വിധി ഇനി കേൾക്കാനില്ല; മേലുദ്യോഗസ്ഥന്റെ അശ്ലീല ഫോൺ വിളികൾ റെക്കോർഡ് ചെയ്ത യുവതിക്ക് ആറുമാസം തടവും 23 ലക്ഷം പിഴയും; യുവതിയോട് സംസാരിച്ച മേലുദ്യോഗസ്ഥനെ വെറുതെ വിട്ടും ഇന്തോനേഷ്യൻ കോടതിയുടെ വിചിത്ര വിധി; യുവതിക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം സംഭാഷണങ്ങൾ പങ്കുവെച്ചെന്ന്

ഇതിലും 'മികച്ച' വിധി ഇനി കേൾക്കാനില്ല; മേലുദ്യോഗസ്ഥന്റെ അശ്ലീല ഫോൺ വിളികൾ റെക്കോർഡ് ചെയ്ത യുവതിക്ക് ആറുമാസം തടവും 23 ലക്ഷം പിഴയും; യുവതിയോട് സംസാരിച്ച മേലുദ്യോഗസ്ഥനെ വെറുതെ വിട്ടും ഇന്തോനേഷ്യൻ കോടതിയുടെ വിചിത്ര വിധി; യുവതിക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം സംഭാഷണങ്ങൾ പങ്കുവെച്ചെന്ന്

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: മേലുദ്യോഗസ്ഥൻ ചെയ്ത തെറ്റ് തെളിവോടു കൂടി പിടിക്കുകയും പരാതി നൽകുകയും ചെയ്ത യുവതിയെ ശിക്ഷിച്ച് ഇന്തോനേഷ്യൻ കോടതിയുടെ വിചിത്ര വിധി. മേലുദ്യോഗസ്ഥന്റെ അശ്ലീല ഫോൺ കോളുകൾ റെക്കോർഡ് ചെയ്ത യുവതിക്കാണ്് ആറുമാസം തടവും 23 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചത്. റെക്കോർഡ് ചെയ്ത അശ്ലീല സംഭാഷണങ്ങൾ പങ്കുവെച്ചെതാണ് യുവതിക്ക് എതിരെ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ലൈംഗികച്ചുവയോടെ യുവതിയോട് സംസാരിച്ച മേലുദ്യോഗസ്ഥനെ വെറുതെ വിടുകയും സംഭാഷണം റെക്കോർഡ് ചെയ്ത യുവതിക്ക് ശിക്ഷ വിധിക്കുകയും ചെയ്ത വിചിത്രമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്തോനേഷ്യയിലെ ലൊമ്പൊക്ക് ദ്വീപിലെ സ്‌കൂൾ ജീവനക്കാരിയായ നുറിൽ മക്‌നനാണ് ഇന്തോനേഷ്യ കോടതി ശിക്ഷ വിധിച്ചത്. 2012-മുതൽ മേലുദ്യോഗസ്ഥൻ ഫോൺ വിളിച്ച് അശ്ലീലച്ചുവയോടെ യുവതിയോട് സംസാരിച്ചിരുന്നു. സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത യുവതി ഇത് മറ്റൊരാളുമായി ഇലക്ട്രോണിക് ഉപകരണത്തിലൂടെ പങ്കുവെച്ചു.

തുടർന്ന് അശ്ലീല സംഭാഷണങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിന് യുവതിക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം അശ്ലീല സംഭാഷണങ്ങൾ നടത്തിയ മേലുദ്യോഗസ്ഥനെ വെറുതെ വിടുകയും ചെയ്തു. വിധിക്കെതിര യുവതി മേൽക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. എന്നാൽ മേലുദ്യോഗസ്ഥനുമായി പ്രണയത്തിലാണെന്നുള്ള കിംവദന്തികൾ തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തതെന്നും ഭർത്താവിനെ മാത്രമാണ് ഈ സംഭാഷണങ്ങൾ കേൾപ്പിച്ചതെന്നും യുവതി പറഞ്ഞെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആറുമാസം തടവും 35,000 ഡോളർ അതായത് ഏകദേശം 23 ലക്ഷം രൂപയുമാണ് യുവതിക്ക് ശിക്ഷ വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP