Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി; സ്ത്രീ ശിക്ഷ ഏറ്റ് വാങ്ങിയത് ലൈംഗിക ബന്ധം പുലർത്തിക്കൊണ്ടിരുന്ന മറ്റൊരു പുരുഷനൊപ്പം; ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനങ്ങളും; ഇൻഡോനേഷ്യയിലെ ശരീ അത്ത് നിയമം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി; സ്ത്രീ ശിക്ഷ ഏറ്റ് വാങ്ങിയത് ലൈംഗിക ബന്ധം പുലർത്തിക്കൊണ്ടിരുന്ന മറ്റൊരു പുരുഷനൊപ്പം; ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനങ്ങളും; ഇൻഡോനേഷ്യയിലെ ശരീ അത്ത് നിയമം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത: വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി. ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനക്കൂട്ടവും. ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങുന്നതിനിടെ കുഴഞ്ഞുവീണ യുവാവിന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശിക്ഷ പൂർത്തിയാക്കിയശേഷം. ഇൻഡൊനീഷ്യയിലെ ആച്ചെയ് പ്രവിശ്യയിലാണ് ഇന്ന് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിനാണ് 22-കാരനായ യുവാവിനെ നൂറ് ചാട്ടവാറടിക്ക് ശിക്ഷിച്ചത്. യുവാവിനൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട സ്ത്രീയെയും സമാനമായരീതിയിൽ ശിക്ഷിച്ചിരുന്നു. സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു പുരുഷനോടൊപ്പം നിർത്തിയാണ് ഇരുവർക്കുമുള്ള ശിക്ഷ നടപ്പാക്കിയത്.

ഏകദേശം അഞ്ഞൂറോളം പേർ ചാട്ടവാറടി കാണാൻ തടിച്ചുകൂടിയിരുന്നതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. ഓരോ അടി വീഴുമ്പോളും ഇനിയും ശക്തിയിൽ അടിക്കൂ എന്നായിരുന്നു ഇവരുടെ ആക്രോശമെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമലംഘനം നടത്തുന്നവർക്കുള്ള ഫലം ഇതാണെന്നായിരുന്നു ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയ ഒരാളുടെ പ്രതികരണം.

ശിക്ഷാ നടപടി ആരംഭിച്ചതോടെ തന്നെ ഉപദ്രവിക്കരുതെന്ന് യുവാവ് അഭ്യർത്ഥിച്ചു. പക്ഷേ, ഇതുവകവെയ്ക്കാതെ ചാട്ടവാറടി തുടങ്ങി. ഇതിനിടെ യുവാവ് കുഴഞ്ഞുവീണെങ്കിലും വൈദ്യപരിശോധന നടത്തിയതിന് ശേഷം ബാക്കിയുണ്ടായിരുന്ന അടി കൂടി പൂർത്തിയാക്കി. ഇതിനുശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ശരീഅത്ത് നിയമം പിന്തുടരുന്ന ഇൻഡൊനീഷ്യയിലെ പല പ്രവിശ്യകളിലും ഇത്തരത്തിൽ പരസ്യമായ ചാട്ടവാറടി ശിക്ഷ പതിവാണ്. ചൂതാട്ടം, മദ്യപാനം, വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. ഇത് മറികടക്കുന്നവരെയാണ് പരസ്യമായി ശിക്ഷിക്കുക.

കഴിഞ്ഞ ജൂലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട മൂന്നുപേരെയും സമാനരീതിയിൽ ശിക്ഷിച്ചിരുന്നു. പുതിയ നിയമപ്രകാരം വംശനാശഭീഷണി നേരിടുന്ന കടുവകൾ, ഒറാങ്ഗുട്ടാൻ തുടങ്ങിയവയെ ഉപദ്രവിച്ചാലും ചാട്ടവാറടി നേരിടേണ്ടിവരും. കഴിഞ്ഞ ഒക്ടോബറിലാണ് ഈ നിയമം പ്രാബല്യത്തിൽവന്നത്. പ്രാകൃതമായ ശിക്ഷാരീതി അവസാനിപ്പിക്കണമെന്ന് ഇൻഡൊനീഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ഇത്തരം ശിക്ഷാരീതികൾക്ക് ജനപിന്തുണയേറെയാണെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP