Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2050തോടെ ജക്കാർത്തയെ കടൽ 'വിഴുങ്ങിയേക്കുമെന്ന്' പഠനം; എപ്പോഴും വെള്ളം കയറുന്ന 'തലസ്ഥാന'ത്തിന് പദവി നഷ്ടമാകും; പകരക്കാരനാകുന്നത് ബോർണിയോ ദ്വീപിലെ കാളിമാന്റൻ നഗരം; സമുദ്ര നിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും ആശങ്കയുയർത്തുമ്പോൾ

2050തോടെ ജക്കാർത്തയെ കടൽ 'വിഴുങ്ങിയേക്കുമെന്ന്' പഠനം; എപ്പോഴും വെള്ളം കയറുന്ന 'തലസ്ഥാന'ത്തിന് പദവി നഷ്ടമാകും; പകരക്കാരനാകുന്നത് ബോർണിയോ ദ്വീപിലെ കാളിമാന്റൻ നഗരം; സമുദ്ര നിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും ആശങ്കയുയർത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത : ഭൂചലനം എന്ന വാർത്ത എപ്പോൾ പുറത്ത് വന്നാലും അതിന്റെ ഒരറ്റത്തത് ഇന്തോനേഷ്യ എന്ന പേരും കാണും. ഇത്തരം പ്രകൃതി ക്ഷോഭം മൂലം ഏറ്റവുമധികം ദുഃഖിക്കുന്നത് തലസ്ഥാന നഗരിയായ ജക്കാർത്തയാണ്. കാരണം വൈകാതെ തന്നെ ജക്കാർത്തയ്ക്ക് പദവി നഷ്ടമാകും. നിരന്തരമായി വെള്ളം കയറുന്ന ജക്കാർത്തയെ ഒഴിവാക്കി ബോർണിയോ ദ്വീപിലെ കാളിമാന്റൻ നഗരത്തെ തലസ്ഥാനമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

പ്രസിഡന്റ് ജോക്കോ വിഡോഡൊ ഇതു സംബന്ധിച്ച നിർദ്ദേശം പാർലമെന്റിനു മുൻപിൽ വച്ചു. ഭൂമിയിൽ ഏറ്റവും വേഗത്തിൽ കടൽ വിഴുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് ജക്കാർത്ത. ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ പോയാൽ 2050 ൽ നഗരം പൂർണമായി കടലിനടിയിലാകും.സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥ വ്യതിയാനവും ഇതിനു തെളിവാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രളയവും വെള്ളപ്പൊക്കവും ജാവാ ദ്വീപിലുള്ള നഗരത്തിൽ പതിവാണ്. 

ഇന്തോനേഷ്യയിലെ ജാവയിൽ ഈ മാസം ആദ്യം ഉണ്ടായ ഭൂകമ്പത്തിൽ അഞ്ച് പേർ മരിച്ചുെവന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും ദേശീയ ദുരന്ത നിവാരണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പത്തിൽ പതിമൂന്നു വീടുകൾ ഉൾപ്പെടെ 200 കെട്ടിടങ്ങൾ തകർന്നിരുന്നു. 1000 പേരെ സുരക്ഷിത സ്ഥങ്ങളിലേക്ക് മാറ്റിയതായും ദേശീയ ദുരന്തനിവാരണ ഏജൻസി കൂട്ടിച്ചേർത്തു.

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 150 കിലോമീറ്റർ അകലെ ജാവയിലെ ലാബുവനിൽ റിക്ടർ സ്‌കെയിലിൽ 6.9 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് ജാവയ്ക്കും സുമാത്രയ്ക്കും മധ്യേ സുൻഡാ ഉൾക്കടലിൽ സുനാമി ഉണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP