Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ? ഇല്ലെങ്കിൽ വേഗം എടുക്കുക; 10000 ഫോളേവേഴ്‌സ് ഉണ്ടെങ്കിൽ ഒരവർഷം 15,000 പൗണ്ട് ഉണ്ടാക്കാം

നിങ്ങൾക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ? ഇല്ലെങ്കിൽ വേഗം എടുക്കുക; 10000 ഫോളേവേഴ്‌സ് ഉണ്ടെങ്കിൽ ഒരവർഷം 15,000 പൗണ്ട് ഉണ്ടാക്കാം

ലണ്ടൻ: ഏതുസമയവും സോഷ്യൽ മീഡിയയിൽ കുത്തിയിരിക്കുന്നു എന്ന പരാതി ആരെങ്കിലും ഇനി ഉന്നയിച്ചാൽ, അവരോട് പറയുക ഇതും ഒരു വരുമാനമാർഗമാണെന്ന്. ഇൻസ്റ്റഗ്രാമാണ് അതിന്റെ ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാനുള്ള മാർഗമൊരുക്കുന്നത്. 1000 ഫോളോവേഴ്‌സുള്ളവർക്ക് വർഷം 4160 പൗണ്ട് സമ്പാദിക്കാൻ ഇൻസ്റ്റഗ്രാം വഴിയൊരുക്കുന്നു. നിങ്ങളുടെ പോസ്റ്റുകൾക്കൊപ്പം ഉത്പന്നങ്ങൾ പ്രൊമോട്ടുചെയ്യുന്നതിലൂടെയാണ് ഈ വരുമാനം ലഭിക്കുക.

ബ്രിട്ടനിലെ പത്തു ശതമാനത്തോളം ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ ഇപ്പോൾ വരുമാനം നേടാൻ മാത്രം ഫോളേവേഴ്‌സുള്ള നിലയിലാണ്. പുതിയ ആപ്ലിക്കേഷനായ ടാക്കുമിയാണ് പ്രമുഖ ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ പ്രധാന ബ്രാൻഡുകളുമായി ബന്ധിപ്പിക്കുന്നത്. കൂടുതൽ ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്കൊപ്പം ബ്രാൻഡ് പ്രമോഷൻ നടത്തുന്നതിന് കമ്പനികളാണ് പ്രതിഫലം നൽകുന്നത്. ഓരോ പോസ്റ്റിനും 40 പൗണ്ടുമുതൽ 2000 പൗണ്ടുവരെ ലഭിക്കാം. അതൊക്കെ ഫോളോവേഴ്‌സിന്റെ എണ്ണമനുസരിച്ചാണ് കണക്കാക്കുക.

1000 ഫോളോവേഴ്‌സുള്ള ഉപയോക്താക്കൾ ആഴ്ചയിൽ രണ്ട് പോസ്റ്റുകൾ വീതമിട്ടാൽ വർഷം 4160 പൗണ്ട് വീതം സമ്പാദിക്കാനാകും. കൂടുതൽ വിപുലമായ സുഹൃദ്‌സംഘമുള്ളവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനാകും. 10,000 ഫോളോവേഴ്‌സുള്ളവർക്ക് വർഷം 15,600 പൗണ്ടിലേറെ സമ്പാദിക്കാനാകും.17,000 പേർ പിന്തുടരുന്ന അക്കൗണ്ടുണ്ടെങ്കിൽ 26,520 പൗണ്ട് നേടാനാകും. ഒരുലക്ഷത്തിലേറെയാണ് ഫോളോവേഴ്‌സെങ്കിൽ, വരുമാനം ഒന്നര ലക്ഷം പൗണ്ട് കഴിയും.

ഇതിനകം തന്നെ ഇൻസ്റ്റഗ്രാമിലെ പ്രമുഖ ഉപയോക്താക്കളുമായി ടാക്കുമി ഇക്കാര്യം സംസാരിക്കുകയും പലരും ബ്രാൻഡ് പ്രമോഷന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആപ്ലിക്കേഷന്റെ വക്താവ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്‌സിനെ കിട്ടാനുള്ള പൊടിക്കൈകളും അവർ പറഞ്ഞുതരുന്നുണ്ട്. 18-നും 29-നും മധ്യേ പ്രായമുള്ള യുവതികളോടാണ് ഉപയോക്താക്കൾക്ക് കൂടുതൽ താത്പര്യം. നഗരമേഖലകളിൽ താമസിക്കുന്നവരും ഫുഡ്, ഫാഷൻ,ഫിറ്റ്‌നസ് മേഖലകളുമായി ബന്ധപ്പെട്ട പോസ്റ്റുകളിടുന്നവർക്കും കൂടുതൽ ഫോളോവേഴ്‌സുണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP