Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരിച്ച് പോയ സദ്ദാംഹുസൈൻ അല്ലെന്ന് തെളിയിക്കാതെ ഫോണിന്റെ പണം റീഫണ്ട് ചെയ്യാൻ സാധ്യമല്ല; ഐഫോണിന് നൽകിയ പണം തിരിച്ച് വാങ്ങാൻ ശ്രമിച്ച ബ്രിട്ടനിലെ ഹുസൈനോട് ആപ്പിൾ പറഞ്ഞത്

മരിച്ച് പോയ സദ്ദാംഹുസൈൻ അല്ലെന്ന് തെളിയിക്കാതെ ഫോണിന്റെ പണം റീഫണ്ട് ചെയ്യാൻ സാധ്യമല്ല; ഐഫോണിന് നൽകിയ പണം തിരിച്ച് വാങ്ങാൻ ശ്രമിച്ച ബ്രിട്ടനിലെ ഹുസൈനോട് ആപ്പിൾ പറഞ്ഞത്

ബ്രിട്ടനിലെ ഗ്രേറ്റ് ബാറിലുള്ള ഷാറകാറ്റ് ഹുസൈൻ തന്റെ സഹോദരിക്ക് സമ്മാനം കൊടുക്കാൻ വേണ്ടി ആപ്പിളിന്റെ 799 പൗണ്ട് വിലയുള്ള ഒരു ഐഫോൺ വാങ്ങിച്ചിരുന്നു. എന്നാൽ സഹോദരിക്ക് അത് വേണ്ടെന്ന് പറഞ്ഞതോടെ ഇത് തിരിച്ച് കൊടുത്ത് പണം തിരികെ വാങ്ങാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. പണം ബാങ്ക് ട്രാൻസ്ഫറിലൂടെ തിരികെ കൊടുക്കാമെന്ന് ടെക് ഭീമൻ ഇദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആഴ്ചകൾക്ക് ശേഷം പണം തിരികെ കിട്ടിയില്ലെന്നതോ പോകട്ടെ ആപ്പിൾ അയച്ച പുതിയ ഇമെയിൽ കണ്ട് ഹുസൈൻ ഞെട്ടിത്തരിക്കുകയും ചെയ്തിരിക്കുകയാണ്. മരിച്ച് പോയ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ അല്ല താനെന്ന് തെളിയിച്ചാൽ മാത്രമേ പണം തിരികെ നൽകാൻ സാധിക്കുകയുള്ളുവെന്നായിരുന്നു ഇമെയിലിലൂടൈ ആപ്പിൾ അറിയിച്ചത്.

ബെർമിങ്ഹാമിലെ ഹുസൈൻ ഗവൺമെന്റിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഉള്ളതിനാൽ പണം തിരികെ കൊടുക്കാൻ നിർവാഹമില്ലെന്നും ആപ്പിൾ അറിയിക്കുകയായിരുന്നു. ഇക്കാരണത്താൽ ഹുസൈന് ഐഫോൺ വിൽക്കാൻ അവകാശമില്ലെന്നുമായിരുന്നു ആപ്പിളിന്റെ വിശദീകരണം. ഉയർന്ന വിലയുള്ള ഫോണായതിനാൽ തനിക്ക് പണം ബാങ്ക് ട്രാൻസ്ഫർ വഴി മാത്രം മതിയെന്ന് ഹുസൈൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആഴ്ചകൾ കാത്തിരുന്നിട്ടും അദ്ദേഹത്തിന് പണം കിട്ടിയില്ലെന്നതോ പോകട്ടെ ഇമെയിൽ കണ്ട് ഞെട്ടുകയും ചെയ്തിരിക്കുകയാണ്. 2006ൽ ഇറാഖി ആർമി ബേസിൽ വച്ച് തൂക്കിലേറ്റപ്പെട്ടയാളാണ് മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ.

ഇരുവരുടെയും സ്പെല്ലിങ് തമ്മിൽ വ്യത്യാസവുമുണ്ട്. എന്നാൽ കഴിവു കെട്ട ആപ്പിൾ ജീവനക്കാരൻ ഇത് കൈകാര്യം ചെയ്തതിലുള്ള പിഴവാണ് ഇത്തരമൊരു ഇമെയിൽ അയക്കപ്പെടാൻ കാരണമായിത്തീർന്നതെന്നും സൂചനയുണ്ട്. ഈ ഇമെയിൽ സ്പാമാണെന്നായിരുന്നു താൻ ആദ്യം ധരിച്ചതെന്നും ഇത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നിയെന്നും ഹുസൈൻ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP