Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ മോഡലുകളെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ; പർദ ധരിക്കാതെ ഫോട്ടോ എടുത്ത ഇറാനിലെ റോമിയോയും ജൂലിയറ്റും ജീവൻ ഭയന്ന് ദുബായിലേക്ക് കടന്നു

ഓൺലൈൻ മോഡലുകളെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ; പർദ ധരിക്കാതെ ഫോട്ടോ എടുത്ത ഇറാനിലെ റോമിയോയും ജൂലിയറ്റും ജീവൻ ഭയന്ന് ദുബായിലേക്ക് കടന്നു

സ്ലാമിക വിരുദ്ധമായ രീതിയിൽ വസ്ത്രം ധരിച്ച് ഓൺലൈനിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തുവെന്ന കുറ്റമാരോപിതരായി ജീവന് ഭീഷണി നേരിട്ടതിനെ തുടർന്ന് ഇറാനിലെ മോഡൽ ദമ്പതികൾ ദുബായിലേക്ക് പലായനം ചെയ്തു.പ്രഫഷണൽ മെയ്‌ക്കപ്പ് ആർട്ടിസ്റ്റും മോഡലുമായ എൽനാസ് ഗോൽറോഖും അവരുടെ ഭർത്താവും മോഡലുമായ ഹമിദ് ഫാദെയുമാണ് പ്രാണരക്ഷാർത്ഥം ഇറാൻ വിട്ടിരിക്കുന്നത്. ഓൺലൈൻ മോഡലുകളെ തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യാനുള്ള പദ്ധതി ഇറാൻ ഊർജിതമാക്കിയതിനെ തുടർന്നാണ് ഇവർക്ക് നേരെയും ഭീഷണി ഉയർന്നിരുന്നത്. ഇറാനിലെ റോമിയോയും ജൂലിയററുമായി വിശേഷിപ്പിക്കപ്പെടുന്ന ഇവർക്ക് നേരെ ഇസ്ലാമിന് യോജിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ ഓൺലൈനിൽ ഫോട്ടോ പോസ്റ്റ് ചെയ്തുവെന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്.

മതവിരുദ്ധമായി ഓൺലൈനിൽ ഫോട്ടോയിടുന്നവരെ പിടികൂടാനും മറ്റുമായി ഇറാൻ സ്പൈഡർ സെക്കൻഡ് എന്ന പേരിലായിരുന്നു ഓപ്പറേഷൻസ് ആരംഭിച്ചത്. ഇത്തരത്തിൽ പെരുമാറുന്ന 170 പേരെ പിടികൂടുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. തുടർന്ന് ഇതിൽ നിന്നും രക്ഷപ്പെടാനായിരുന്നു അവർ ജനുവരിയിൽ ദുബായിലേക്ക് കടന്നത്. തുടർന്ന് അവർ ദുബായിൽ വച്ച് നടന്ന ഗ്രാസിയ സ്‌റ്റൈൽ അവാർഡ് 2016ൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ സമയം ഇവരുടെ സഹപ്രവർത്തകരായ മോഡലുകളിൽ ചിലർ ഇറാനിൽ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാവുകയുമായിരുന്നു.വിത്ത് മൈ ലൗ എന്ന പേരിൽ തന്റെ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് ഹമീദിനെ കുടുക്കിയിരിക്കുന്നത്. ഇതിൽ അദ്ദേഹത്തിന്റെ ഭാര്യ എൽനാസ് ഗോൽറോഖ് വെളുത്ത ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.

ഗോൽറോഖിന് തന്റെ ഇൻസ്റ്റാഗ്രാമിൽ 644,000 ഫോളോവേഴ്സാണുള്ളത്. തന്റെ ബ്യൂട്ടി സലൂൺ പ്രമോട്ട് ചെയ്യാനായി മറ്റൊരു 210,000 ഫോളോവേഴ്സിനെ അവർ ഉപയോഗപ്പെടുത്തുന്നുമുണ്ട്. നോർത്തേൺ ഇറാനിലാണീ സലൂൺ സ്ഥിതി ചെയ്യുന്നത്. ഇറാനിലെ പ്രശസ്തനായ മോഡലുകളിൽ ഒരാളാണ് ഹമീദ്. പാരീസ് ഫ്രാഗ്രൻസ് റോബർട്ട് വിസാരിയുടെ സ്ഥിരം മോഡലാണ് ഇദ്ദേഹം. ഇറാനിയൻ ഡിസൈൻ കമ്പനി കാമറോൺ സിഗൽ, ഇറാനിയൻ സ്പോർട്സ് ലേബലായ ഫിഡാലിന്റെയും മോഡൽ ഹമീദാണ്. ഇറാൻ പ്രസിഡന്റ് ഹാസൻ റൗഹാനി ഫാഷൻ വ്യവസായത്തിലെ അനിസ്ലാമിക പ്രവണതകൾ തടയുന്നതിന് മുന്നിട്ടിറങ്ങിയതിനെ തുടർന്നാണ് ഈ ദമ്പതികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നതും ഇവരെ കുടുക്കാനുള്ള നീക്കമാരംഭിച്ചതെന്നും റിപ്പോർട്ടുണ്ട്. ഫാഷൻ ഇന്റസ്ട്രിയിലുള്ളവർ സോഷ്യൽ മീഡിയയിൽ ഫാഷനബിളായ ഫോട്ടോകളിടുന്ന പ്രവണത സമീപകാലത്തായി വർധിച്ച് വരുകയാണ്. ഇറാനിലെ ഇസ്ലാംമത പുരോഹിതരും ഭരണകൂടവും ഇതിനെ തികച്ചും മതവിരുദ്ധമായാണ് കണക്കാക്കി വരുന്നത്.

ഇത്തരം നടപടികളുടെ ഭാഗമായി ഇന്നലെ ഇറാനിയൻ മോഡൽ എൽഹാം അറബ് ഇറാനിയൻ റവല്യൂഷറി കോടതിക്ക് മുന്നിൽ ഹാജരായിരുന്നു. ഒരു മോഡലായതിൽ താൻ പശ്ചാത്തപിക്കുന്നുവെന്ന കുറ്റ സമ്മതം നടത്താൻ അവർ കോടതിക്ക് മുന്നിൽ നിർബന്ധിതയായെന്നാണ് റിപ്പോർട്ട്.പാശ്ചാത്യം സംസ്‌കാരം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അവരുടെ മേൽ ചുമത്തിയിരിക്കുന്ന ചാർജ്. എല്ലാവരും സൗന്ദര്യത്തെയും പ്രശസ്തിയെയും സ്നേഹിക്കുന്നുവെന്നും എന്നാൽ അതിന് കൊടുക്കേണ്ട വില വളരെ വലുതാണെന്ന് അറിയുന്നത് നന്നായിരിക്കുമെന്നും തന്റെ ഇന്നത്തെ അവസ്ഥയെ ഉയർത്തിക്കാട്ടി എൽഹാം പറയുന്നു. സ്പെഷ്യൽ സൈബർ ക്രൈം യൂണിറ്റാണ് ഇവരുടെ കേസ് കൈകാര്യം ചെയ്യുന്നത്. 58 മോഡലുകൾ, 59 ഫോട്ടോഗ്രാഫർമാർ, മെയ്‌ക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവരടങ്ങുന്ന 170 പേരെയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയകളിൽ ഇസ്ലാമിക വിരുദ്ധമായി പ്രത്യക്ഷപ്പെടുന്നതാണ് ഇവരുടെ മേൽ ചുമത്തുന്ന പൊതുവായ കുറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP