Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതുതായി കണ്ടെത്തിയ എണ്ണപ്പാടത്തുള്ളത് 53 ബില്യൺ ക്രൂഡ് ഓയിൽ നിക്ഷേപം; ഇറാനിയൻ ജനതയ്ക്ക് സർക്കാരിന്റെ ചെറിയ സമ്മാനം എന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി

പുതുതായി കണ്ടെത്തിയ എണ്ണപ്പാടത്തുള്ളത് 53 ബില്യൺ ക്രൂഡ് ഓയിൽ നിക്ഷേപം; ഇറാനിയൻ ജനതയ്ക്ക് സർക്കാരിന്റെ ചെറിയ സമ്മാനം എന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: അമേരിക്കയുടെ വ്യാപാര വിലക്കുകൾ നിലനിൽക്കുന്നതിനിടയിൽ ഇറാനിൽ പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റുഹാനിയാണ് ടെലിവിഷൻ പ്രസംഗത്തിലൂടെ ഇക്കാര്യമറിയിച്ചിരിക്കുന്നത്. ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രഹവിശ്യയായ ഖുസെസ്താനിലാണ് എണ്ണപ്പാടം കണ്ടെത്തിയിട്ടുള്ളത്. ഇതിന് 2,400 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ടെന്നാണ് ഹസ്സൻ റൂഹാനി അവകാശപ്പെടുന്നത്. 53 ബില്യൺ ക്രൂഡ് ഓയിൽ നിക്ഷേപമുള്ള എണ്ണപ്പാടമാണിത്. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയിൽ ശേഖരം മൂന്നിലൊന്നായി കൂടുമെന്നും റുഹാനി അറിയിച്ചു.

ഇറാനിയൻ ജനതയ്ക്ക് സർക്കാരിന്റെ ചെറിയ സമ്മാനം എന്നാണ് ഹസ്സൻ റുഹാനി ഇതേക്കുറിച്ച് പറഞ്ഞത്. ഇറാനിയൻ എണ്ണക്കച്ചവടത്തിന് വൈറ്റ് ഹൗസ് വിലക്കേർപ്പെടുത്തിയ ദിവസങ്ങളിൽ ഇറാനിയൻ എൻജിനീയർമാരും 53 ബില്യൺ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുള്ള എണ്ണപ്പാടം കണ്ടുപിടിച്ചു എന്നും റുഹാനി കൂട്ടിച്ചേർത്തു. 80 മീറ്റർ ആഴത്തിലും 2400 സ്‌ക്വയർ കിലോമീറ്റർ ദൂരത്തിലുമുള്ള എണ്ണപ്പാടം ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണപ്പാടമാകാൻ സാധ്യതയുണ്ട്.. അഹ്വാസിലുള്ള 65 ബാരൽ ബില്യൺ ക്രൂഡ് ഓയിൽ ശേഖരമുള്ള പാടമാണ് ഒന്നാമത്തേത്.

ഒപെക് കൂട്ടായ്മയുടെ സ്ഥാപകാംഗമായ ഇറാൻ ലോകത്തിലേറ്റവും വലിയ നാലാമത്തെ പെട്രോളിയം ശേഖരമുള്ള രാജ്യമാണ്. പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇറാനുള്ളത്. എന്നാൽ ആണവ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ അമേരിക്കൻ ഉപരോധം നേരിടുന്നതിനാൽ കണക്കറ്റ പെട്രോളിയം- പ്രകൃതി വാതക നിക്ഷേപമുണ്ടെങ്കിലും അവ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാൻ തടസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തുന്നത്.

2018ൽ യു.എസ് ആണവകരാറിൽ നിന്നു പിന്മാറിയ ശേഷം യു.എസ് ഇറാനു മേൽ നിരവധി വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. തർക്കം രൂക്ഷമായ ഘട്ടത്തിൽ യുറേനിയം സംമ്പുഷ്ടീകരണത്തിനും ഇറാൻ മുതിർന്നിരുന്നു. ഈയടുത്ത് സൗദിയിലെ ആരാംകോ എണ്ണയുൽപാദന കേന്ദ്രത്തിലേക്കുണ്ടായ മിസൈലാക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യു.എസും സൗദിയും ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP