Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാൻ പ്രസിഡന്റിന്റെ സഹോദരൻ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിൽ; നടപടി ഒരു വർഷം മുമ്പ് ഉണ്ടായ പരാതിക്കുപിന്നാലെ

ഇറാൻ പ്രസിഡന്റിന്റെ സഹോദരൻ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിൽ; നടപടി ഒരു വർഷം മുമ്പ് ഉണ്ടായ പരാതിക്കുപിന്നാലെ

ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനിയുടെ ഇളയ സഹോദരൻ ഹൊസൈൻ ഫെറെയ്ഡോൺ അറസ്റ്റിൽ. ഒരു വർഷം മുമ്പുണ്ടായ പരാതിയിൽ അന്വേഷണത്തിന് ഒടുനിൽ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. പ്രസിഡന്റ് റൂഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിച്ചു വരികയായിരുന്നു ഫെറെയ്ഡോൺ.

സർക്കാർ നിയന്ത്രണത്തിലുള്ള ഇൻഷുറൻസ് സ്ഥാപനത്തിലെ ഡയറക്ടർ ബോർഡ് നിയമനത്തിൽ സ്വാധീനം ചെലുത്തിയെന്നും മാനേജർമാർക്ക് പലമടങ്ങ് ശമ്പളം വർധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം. എന്നാൽ ആരോപണം അദ്ദേഹം നിഷേധിച്ചു. സഹോദരനെതിരെ ഉയർന്ന ആരോപണം പ്രസിഡന്റ് റൂഹാനിയുടെ ഭരണത്തിനും ചീത്തപ്പേരുണ്ടാക്കിയിരുന്നു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപ് ഫെറെയ്‌ഡോണിനെതിരെ സാമ്പത്തിക പരിശോധനാ വിഭാഗം തലവൻ നാസർ സെറാജ് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നടന്ന അന്വേഷണങ്ങൾക്കൊടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി ജുഡീഷ്യറി ചീഫ് ഗോലാം ഹൊസ്സൈൻ വ്യക്തമാക്കി. നേരത്തെ കോടതി ഫെറെയ്ഡോണിന് ജാമ്യം അനുവദിച്ചിരുന്നു. എ്ന്നാൽ ഇതിലെ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

ജാമ്യാപേക്ഷ അടുത്ത ദിവസവും പരിഗണിക്കുന്നുണ്ട്. കുറ്റാരോപിതനായ ഫെറെയ്ഡോൺ വിചാരണ നേരിടണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP