Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാനിൽ വെള്ളിയാഴ്ച തുടങ്ങിയ പ്രക്ഷോഭം ആളിപ്പടരുന്നു; വെടിവെയ്‌പ്പിലും ആക്രമണങ്ങളിലുമായി 106 പേർ മരിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ; നിരത്തിലിറങ്ങുന്നവരെയെല്ലാം പ്രക്ഷോഭകാരികളായി മുദ്രകുത്തി സർക്കാർ: ഇന്റർനെറ്റിനും ഉപരോധം; രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പുറം ലോകത്തെ അറിയിക്കാതെ ഇറാൻ ഭരണ കൂടവും

ഇറാനിൽ വെള്ളിയാഴ്ച തുടങ്ങിയ പ്രക്ഷോഭം ആളിപ്പടരുന്നു; വെടിവെയ്‌പ്പിലും ആക്രമണങ്ങളിലുമായി 106 പേർ മരിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ; നിരത്തിലിറങ്ങുന്നവരെയെല്ലാം പ്രക്ഷോഭകാരികളായി മുദ്രകുത്തി സർക്കാർ: ഇന്റർനെറ്റിനും ഉപരോധം; രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പുറം ലോകത്തെ അറിയിക്കാതെ ഇറാൻ ഭരണ കൂടവും

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: പെട്രോൾ വില വർധനയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായപ്പോൾ ഇറാനിൽ 3 സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 106 പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രക്ഷോഭം തുടങ്ങിയതിന് ശേഷം ഇറാനിയൻ സർക്കാർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചതാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് ആംനസ്റ്റി റിപ്പോർട്ട് ചെയ്യുന്നു.

21 സിറ്റികളിലായാണ് 106 പേർ മരിച്ചത്. യഥാർത്ഥ മരണ നിരക്ക് ഇതിലും ഉയരുമെന്നാണ് ആംനസ്റ്റിയുടെ റിപ്പോർട്ട്. എന്നാൽ 200ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണ നിരക്കിന്റെ യഥാർത്ഥ കണക്ക് സർക്കാർ ഇനിയും പുറത്ത് വിട്ടിട്ടില്ല. എത്രപേരാണ് മരിച്ചതെന്നോ പരിക്കേറ്റതെന്നൊ ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

വിലവർധനയിൽ പ്രതിഷേധിച്ച ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ കത്തികളുമായി നേരിട്ടതിനെ തുടർന്നാണ് 3 പേർ കൊല്ലപ്പെട്ടത്. ജനങ്ങൾ 21 നഗരങ്ങളിൽ പെട്രോൾ പമ്പുകൾക്കു തീവയ്ക്കുകയും പൊലീസ് സ്റ്റേഷനുകളും ബാങ്കുകളും നശിപ്പിക്കുകയും ചെയ്തു. കടകൾ കൊള്ളയടിക്കപ്പെട്ടു. 2015 ലെ ആണവ ഉടമ്പടിയിൽ നിന്ന് യുഎസ് പിന്മാറുകയും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതാണ് ഇറാന്റെ സാമ്പത്തിക സ്ഥിതി മോശമാക്കിയത്. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം വലഞ്ഞ ജനങ്ങൾക്ക് കൂനിന്മേൽ കുരുവായിരിക്കുകയാണ് പുതിയ പെട്രോൾ വിലവർദ്ധനയും പെട്രോൾ റഏഷനും.

ഭരണകൂടം പെട്രോൾ റേഷനിങ് സ്‌കീം ഏർപ്പെടുത്തുകയും സബ്‌സിഡി കുറയ്ക്കുകയും ചെയ്തതോടെ പെട്രോൾ വിലയിൽ 50 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് വെള്ളിയാഴ്ച മുതൽ രാജ്യമാകമാനം പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. പാവപ്പെട്ട കുടുംബങ്ങൾക്ക് പുതിയ സബ്‌സിഡി നൽകാനാണ് വില വർദ്ധന എന്നാണ് പ്രസിഡന്റ് ഹസൻ റുഹാനിയുടെ വിശദീകരണം. എന്നാൽ പുതിയ വില വർദ്ധനവ് നൽകുന്ന കനത്ത സാമ്പത്തിക ബാധ്യത മൂലം ജനങ്ങൾ ഇതിനെതിരെ രംഗത്തിറങ്ങുകയായിരുന്നു.

റോഡിൽ കാണുന്നവരെയെല്ലാം പ്രക്ഷോഭകാരികളായാണ് ഇറാൻ സർക്കാർ കണക്കാക്കുന്നത്. ശനിയാഴ്ച മുതൽ ഇന്റർനെറ്റ് ഉപയോഗത്തിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ സിറ്റികളിലും ടൗണിലുമെല്ലാം ജനങ്ങൾ ഒത്തുകുടുകയാണ. 15,000 റിയാലാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. മാത്രമല്ല ഒരു മാസം ഒരു ഡ്രൈവറിന് 60 ലിറ്റർ മാത്രമാണ് നൽകുക. ഞായറാഴ്ച 100ഓളം സിറ്റികളിലും ടൗണുകളിലുമാണ് പ്രതിഷേധക്കാർ ഒത്തു കൂടിിയത്. 100 ബാങ്കുകൾക്കും 57 കടകളും തീവെച്ച് നശിപ്പിച്ചു. ആയിരത്തോളം പേർ അറസ്റ്റിലായി.

3000ത്തോളം പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇറാനിയൻ സർക്കാർ പറയുന്നത് വളരെ കുറച്ച് പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ്. പ്രതിഷേധക്കാർക്ക് നേരെ യാതൊരുി പ്രകോപനവുമില്ലാതെ തന്നെ വെടിയുതിർക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവരുടെ മൃതദേഹം പോലും വീട്ടുകാർക്ക് വിട്ടു നൽകാൻ ഇറാനിയൻ ഭരണ കൂടം തയ്യാറായിട്ടില്ല. നിരവധി വിദ്യാർത്ഥികൾ അറസ്റ്റിലായി. വിദേശങ്ങളിലേക്ക് വീഡിയോകൾ അയച്ചാൽ അത് ക്രിമിനൽ കുറ്റമാണ്. തിങ്കളാഴ്ച രാത്രിയും പലയിടങ്ങളിലും പ്രതിഷേധം നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP