Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നുവീണത് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ; പറന്നുയർന്നതിന് പിന്നാലെ അടിയന്തിര സാഹചര്യം നേരിടേണ്ടി വന്നിരിക്കാം എന്നും വിശദീകരണം; ഇറാന്റെ പുതിയ വെളിപ്പെടുത്തൽ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനിടെ

യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നുവീണത് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ; പറന്നുയർന്നതിന് പിന്നാലെ അടിയന്തിര സാഹചര്യം നേരിടേണ്ടി വന്നിരിക്കാം എന്നും വിശദീകരണം; ഇറാന്റെ പുതിയ വെളിപ്പെടുത്തൽ സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്റാൻ: ഇറാനിലെ ഇമാം ഖൊമെയ്നി വിമാനത്താവളത്തിൽ യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം തകർന്നുവീണ സംഭവത്തിൽ പുതിയ വിശദീകരണവുമായി ഇറാൻ. ടെഹ്റാനിലെ ഇമാം ഖൊമെയ്നി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം വിമാനത്താവളത്തിലേക്കുതന്നെ തിരിച്ചെത്താൻ ശ്രമിക്കവെയാണ് തകർന്നുവീണതെന്ന് ഇറാൻ അവകാശപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതാണ് ഇക്കാര്യമെന്നാണ് അവകാശവാദം. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ വിശദീകരണം.

ടെഹ്റാനിൽനിന്ന് ചൊവ്വാഴ്‌ച്ച രാവിലെ 6.12 ന് പറന്നുയർന്ന വിമാനമാണ് തൊട്ടുപിന്നാലെ തകർന്നുവീണത്. ഇറാഖിലെ യു.എസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തിയത് തൊട്ടുപിന്നാലെ ആയിരുന്നു ഇത്. സാങ്കേതിക പിഴവാകാം അപകടത്തിന് പിന്നിലെന്ന് ഇറാൻ ആദ്യം പറഞ്ഞിരുന്നു. എന്നാൽ, യുക്രൈൻ ഇത് തള്ളുകയാണുണ്ടായത്. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള വിമാന ജീവനക്കാരുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇറാൻ അധികൃതർ പറയുന്നു.

വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ എന്തെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വന്നിരിക്കാമെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം ഇറാൻ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, മിസൈൽ ആക്രമണം അടക്കമുള്ളവയുടെ സാധ്യത അന്വേഷണ സംഘം പരിഗണിക്കുന്നുവെന്നാണ് യുക്രൈൻ വ്യക്തമാക്കിയിട്ടുള്ളത്. വിമാനം തകർന്നുവീണ സ്ഥലം സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഇറാനിലെത്തി യുക്രൈൻ അന്വേഷണ സംഘം.

ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ച സംഭവത്തിന് പിന്നാലെയാണ് ഇറാൻ സൈനിക താവളങ്ങൾക്കുനേരെ മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു വിമാനം തകർന്ന് വീണതും. ഇതാണ് സംഭവത്തെ ലോകം ദുരൂഹതയോടെ നോക്കി കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP