Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊല്ലപ്പെടുമെന്ന ഭീതിയിൽ സ്വന്തം രാജ്യത്തേക്ക് പോകാൻ സാധിക്കാതെ വിമാനത്താവളത്തിൽ കഴിയുന്നത് ഇറാനിയൻ സൗന്ദര്യറാണി; പൊതുവേദിയിൽ സ്വീകരിച്ച നിലപാടുകൾ പണിയായതോടെ പഠനത്തിനെത്തിയ ഫിലിപ്പീൻസിലും താമസിക്കാൻ സാധിക്കാഞ്ഞത് ദുബായിൽ നിന്ന് മടങ്ങി വരുമ്പോൾ; രക്ഷിക്കാൻ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ട് ബഹോറെ സറി ബഹാരി

കൊല്ലപ്പെടുമെന്ന ഭീതിയിൽ സ്വന്തം രാജ്യത്തേക്ക് പോകാൻ സാധിക്കാതെ വിമാനത്താവളത്തിൽ കഴിയുന്നത് ഇറാനിയൻ സൗന്ദര്യറാണി; പൊതുവേദിയിൽ സ്വീകരിച്ച നിലപാടുകൾ പണിയായതോടെ പഠനത്തിനെത്തിയ ഫിലിപ്പീൻസിലും താമസിക്കാൻ സാധിക്കാഞ്ഞത് ദുബായിൽ നിന്ന് മടങ്ങി വരുമ്പോൾ; രക്ഷിക്കാൻ രാജ്യാന്തര ഇടപെടൽ ആവശ്യപ്പെട്ട് ബഹോറെ സറി ബഹാരി

മറുനാടൻ മലയാളി ബ്യൂറോ

മനില: ഇറാനിയൻ സർക്കാരിനെതിരെ പൊതുവേദികളിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകാതെ ഇറാനിൽ നിന്നുള്ള സൗന്ദര്യറാണി. കൊല്ലപ്പെടുമെന്ന ഭയത്താൽ ബഹോറെ സറി ബഹാരി എന്ന മോഡൽ രണ്ട് ആഴ്ചയായി ജീവിക്കുന്നതു വിമാനത്താവളത്തിലാണ്. ഇറാനിലേക്കു നാടു കടത്തപ്പെട്ടാൽ താൻ കൊല്ലപ്പെടുമെന്നാണ് ഫിലിപ്പീൻസിലെ രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്ത ഇവർ പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്റർപോളിന്റെ റെഡ് നോട്ടിസ് ലഭിച്ചതായി ഫിലിപ്പീൻസ് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ ഏത് രാജ്യമാണ് റെഡ് നോട്ടിസിനായി ആവശ്യമുന്നയിച്ചതെന്ന കാര്യം വ്യക്തമല്ല. ഈ അവസ്ഥയിൽ തന്റെ സഹായത്തിനായി രാജ്യാന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബഹോറെ.

മനിലയിൽ നടന്ന മിസ് ഇന്റർകോണ്ടിനന്റൽ പേജന്റ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ ഇവർ കഴിഞ്ഞ 14 ദിവസമായി മനില രാജ്യാന്തര വിമാനത്താവളത്തിലാണ് താമസിക്കുന്നത്. 2018ലാണ് ഇറാന്റെ ആവശ്യപ്രകാരം ഇന്റർപോൾ തന്നെ വേട്ടയാടാൻ തുടങ്ങിയതെന്ന് ഇവർ പറയുന്നു. 2014 മുതൽ ഫിലിപ്പീൻസിലാണ് താമസം. ഇറാനിലേക്കു തിരികെ പോകുന്നില്ലെന്നാണു തീരുമാനം. ഫിലിപ്പീൻസിൽ താമസിക്കുന്ന തനിക്കെതിരെ ഇറാനിൽ എങ്ങനെയാണ് ക്രിമിനൽ കേസുണ്ടാകുന്നതെന്ന് നിരവധി തവണ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്ന് പറയുന്നു. ഇനി ഫിലിപ്പീൻസിൽ അഭയാർഥിയായി നിൽക്കാൻ താൽപര്യമില്ലെന്നും മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാനാണ് തീരുമാനമെന്നും ബഹോറെ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

മനിലയിലെ നിനോയ് അക്വിനോ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെ പാസഞ്ചർ റൂമിലാണു ദിവസങ്ങളായി ബഹോറെ താമസിക്കുന്നത്. ദുബായിൽ നിന്നു മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. മുഹമ്മദ് റിസ പഹ്‌ലവിയുടെ മകൻ റിസ പഹ്‌ലവിയെ പിന്തുണച്ചതിനാലാണ് ഇറാൻ തന്നെ ലക്ഷ്യമിടുന്നതെന്ന് ഇവർ പറയുന്നു. അടുത്തിടെ നടന്ന ഒരു സൗന്ദര്യ മത്സരത്തിൽ പഹ്‌ലവിയുടെ ചിത്രവും ഇറാൻ മുൻ രാജവംശത്തിന്റെ പതാകയും ബഹോറെ ഉപയോഗിച്ചിരുന്നു. ജനങ്ങളുടെ ശബ്ദമാകാനായിരുന്നു ശ്രമിച്ചിരുന്നതെന്നാണ് ഇവർ പറയുന്നത്.

വിഷയത്തിൽ മനിലയിലെ ഇറാനിയൻ എംബസിയും ഇറാൻ സർക്കാരും മൗനം തുടരുകയാണ്. സ്റ്റുഡന്റ് വീസയിൽ അഞ്ചു വർഷം മുൻപാണ് ബഹോറെ ഫിലിപ്പീൻസിലെത്തുന്നത്. തനിക്കുള്ള ഇപ്പോഴത്തെ വീസയുടെ കാലാവധി 2020 ജനുവരി വരെയുണ്ടെന്നും അവർ അവകാശപ്പെട്ടു. ദുബായ് യാത്രയ്ക്കുശേഷം ഒക്ടോബർ 17ന് മനിലയിൽ മടങ്ങിയെത്തിയപ്പോഴാണ് ബഹോറെയെ വിമാനത്താവളത്തിൽ തടഞ്ഞത്. ിലിപ്പീൻസിലെ ദഗുപൻ നഗരത്തിലെ ആക്രമണക്കേസിലും ഈ പെൺകുട്ടി പ്രതിയാണെന്നാണ് ഫിലിപ്പീൻസ് ഇമിഗ്രേഷൻ വിഭാഗം പറയുന്നത്. എന്നാൽ ഫിലിപ്പീൻസിൽ ആക്രമണ കേസുണ്ടെന്ന ആരോപണം കള്ളമാണെന്നാണു ബഹോറെ പറയുന്നത്. ദുബായിൽനിന്നു മടങ്ങിയെത്തിയപ്പോൾ രാജ്യത്ത് പ്രവേശിക്കാനാകില്ലെന്നാണ് പറഞ്ഞത്. ഇതിനെ തുടർന്ന് വാക്ക് തർക്കമുണ്ടായി. വീസയിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇറാനിലേക്കു മടങ്ങിപ്പോകണമെന്നും അധികൃതർ പറഞ്ഞു. തുടർന്ന് സഹായത്തിനെത്തിയ സുഹൃത്ത് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഇയാളേയും അറസ്റ്റ് ചെയ്ത് നീക്കുകയാണ് അധികൃതർ ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP