Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തൂക്കിലേറ്റിയ അജ്മൽ കസബ് ജീവനോടെയുണ്ടെന്ന് കേസിലെ മുഖ്യ സാക്ഷി! മൊഴി നൽകിയത് കസബിനെ പഠിപ്പിച്ച അദ്ധ്യാപകൻ

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തൂക്കിലേറ്റിയ അജ്മൽ കസബ് ജീവനോടെയുണ്ടെന്ന് കേസിലെ മുഖ്യ സാക്ഷി! മൊഴി നൽകിയത് കസബിനെ പഠിപ്പിച്ച അദ്ധ്യാപകൻ

ലാഹോർ: ഇന്ത്യ തൂക്കിലേറ്റിയ അജ്മൽ കസബ് ജീവനോടെയുണ്ടെന്ന് മൊഴി. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ മുദാസിർ ലഖ്‌വിയാണ് മൊഴി നൽകിയത്.

പ്രോസിക്യൂഷന് നാണക്കേടായിരിക്കുകയാണ് കസബിന്റെ അദ്ധ്യാപകൻ കൂടിയായ ലഖ്‌വിയുടെ മൊഴി. റാവൽപിണ്ടിയിലെ അഡിയാല ജയിലിലെ ഭീകരവിരുദ്ധ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.

മൂന്ന് വർഷം കസബ് പഠിച്ച ഫരിദ്‌കോട്ടിലുള്ള പ്രൈമറി സ്‌കൂളിലെ ഹെഡ്‌മാസ്റ്ററാണ് ലഖ്‌വി. കസബ് സ്‌കൂളിൽ പഠിച്ചിരുന്നപ്പോഴുള്ള വിവരങ്ങളും മറ്റ് അവശ്യ റെക്കാഡുകളും നൽകുമെന്നു കരുതിയ ലഖ്‌വി തന്റെ മൊഴി മാറ്റിയത് പ്രോസിക്യൂഷന് ഉണ്ടായ വീഴ്ചയാണെന്ന് ജഡ്ജി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ അറസ്റ്റിലായ സക്കിയൂർ റഹ്മാൻ ലഖ്‌വിയുടെ നാട്ടുകാരനായ മുദാസിർ ഭീഷണിയെ തുടർന്നാവാം മൊഴി മാറ്റിയതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എന്നാൽ കസബിനെ പറ്റി പ്രത്യേകിച്ചൊന്നും പറയാത്ത ലഖ്‌വി കസബ് തന്റെ സ്‌കൂളിൽ പഠിച്ചിരുന്ന അതേ വ്യക്തിയാണോ എന്നും വെളിപ്പെടുത്തിയിട്ടില്ല.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് മുംബയ് ആക്രമണ കേസിൽ എത്രയും വേഗം നടപടി ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പു ലഭിച്ച ദിവസം തന്നെയാണ് കേസിന്റെ വാദം റാവൽപിണ്ടിയിലെ അഡിയാലാ ജയിലിൽ നടന്നത്. ലഷ്‌കർ ഇതോയിബ കമാൻഡർമാരായ സക്കീർ റഹ്മാൻ ലഖ്‌വി, അബ്ദുൾ വാജിദ്, മസർ ഇഖ്ബാൽ, സാദിഖ്, ഷാഹിദ് ജമീൽ, ജമീൽ അഹമ്മദ്, യൂനസ് അൻജും എന്നിവരുടെ മുംബയ് ഭീകരാക്രമണ കേസിലെ വിചാരണ 2009 മുതൽ നടക്കുകയാണ്. കേസിന്റെ അടുത്ത വാദം 16ന് നടക്കും.

2012 നവംബറിൽ പുണെയിലെ ജയിലിലാണ് കസബിനെ ഇന്ത്യ തൂക്കിലേറ്റിയത്. അജ്മൽ കസബ് ജീവനോടെയുണ്ടെന്ന് മൊഴി നൽകിയതിലൂടെ വലിയ പ്രതിസന്ധിയാണ് പ്രോസിക്യൂഷന് മുഖ്യസാക്ഷികളിൽ ഒരാൾ കൂടിയായ പ്രധാന അദ്ധ്യാപകൻ വരുത്തി വച്ചിരിക്കുന്നത്. 2014ലും അജ്മൽ കസബ് ജീവനോടെയുണ്ടെന്ന് ഇയാൾ കോടതിയിൽ മൊഴി നൽകിയിരുന്നു. ആവശ്യമെങ്കിൽ കസബിനെ കോടതിയിൽ ഹാജരാക്കാമെന്നും ഇയാൾ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP