Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരപരാധികളുടെ കഴുത്തറക്കുന്ന ഐസിസ് ഭീകരൻ 'ജിഹാദി ജോണി'ന്റെ യഥാർത്ഥ പേരുവിവരം പുറത്തുവന്നു; ലോകത്തെ നടുക്കുന്ന ഭീകരൻ ലണ്ടൻ സ്വദേശി മുഹമ്മദ് എംവസിയെന്ന് ബിബിസി റിപ്പോർട്ട്

നിരപരാധികളുടെ കഴുത്തറക്കുന്ന ഐസിസ് ഭീകരൻ 'ജിഹാദി ജോണി'ന്റെ യഥാർത്ഥ പേരുവിവരം പുറത്തുവന്നു; ലോകത്തെ നടുക്കുന്ന ഭീകരൻ ലണ്ടൻ സ്വദേശി മുഹമ്മദ് എംവസിയെന്ന് ബിബിസി റിപ്പോർട്ട്

ലണ്ടൻ: നിരപരാധികളുടെ രക്തം എത്രകുടിച്ചാലും മതിവരാത്ത ഐസിസ് ഭീകരൻ ജിഹാദി ജോൺ യഥാർത്ഥത്തിൽ ആരാണ്? ഐസിസ് പുറത്തുവിട്ട അതിഭീകര ദൃശ്യങ്ങളിൽ കഴുത്തറുത്ത് നിരപരാധികളെ കൊലപ്പെടുത്തുന്നയാൾ ബ്രിട്ടീഷ് സ്വദേശിയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇയാളുടെ യഥാർത്ഥ പേരുവിവരം പുറത്തുവന്നിരുന്നില്ല. ലോകത്തിന് മുഴുവൻ ഭീഷണിയായ ആ നരാധമൻ ലണ്ടൻ സ്വദേശിയാണെന്ന റിപ്പോർട്ട് പുറത്തുവന്നു. 'ജിഹാദി ജോൺ' എന്ന പേരിൽ അറിയപ്പെടുന്ന ആൾ ലണ്ടൻ സ്വദേശിയായ മുഹമ്മദ് എംവസിയെന്നാണ് റിപ്പോർട്ട്. ബി.ബി.സിയാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത്. പ്രമുഖ യു.എസ് ദിനപ്പത്രം വാഷിങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈംസും ഇക്കാര്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എംവസി ബ്രിട്ടൺ വംശജനാണെന്നും ലണ്ടനിൽ വളർന്ന ഇയാൾ കമ്പ്യൂട്ടർ പ്രോഗ്രാമിങിൽ ബിരുദം നേടിയിട്ടുണ്ടെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതേക്കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നേരത്തെ അറിയാമായിരുന്നു. ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥരും ജിഹാദി ജോൺ ലണ്ടൻ സ്വദേശിയാണെന്ന് വ്യക്തമാക്കിയെന്നാണ് വാർത്ത. ഇയാളുടെ സംസാരശൈലി ബ്രിട്ടീഷ് ആക്‌സന്റിലാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. 2012ൽ സിറിയയിലെത്തിയ എംവസി പിന്നീട് ഐ.എസിൽ ചേരുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

27കാരനായ എംവസി വെസ്റ്റ് ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്. ബന്ദികളെ കഴുത്തറുത്തുകൊലപ്പെടുത്തുന്ന ഐ.എസിന്റെ വീഡിയോ ദൃശ്യങ്ങളിലെ പോരാളി 'ജിഹാദി ജോൺ' എന്ന പേരിൽ കുപ്രസിദ്ധി നേടിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ച് കൈയിൽ കത്തിയുമായാണ് ദൃശ്യങ്ങളിൽ ജിഹാദി ജോൺ പ്രത്യക്ഷപ്പെട്ടിരുന്നത്. ബന്ദികളായ മൂന്ന് അമേരിക്കൻ വംശജരെയും രണ്ടു ബ്രിട്ടീഷുകാരെയും കൊലപ്പെടുത്തിയത് ജിഹാദി ജോൺ ആണെന്നാണ് റിപ്പോർട്ടുകൾ.

ജിഹാദി ജോൺ എംവാസിയാണെന്ന് അദ്ദേഹത്തിന്റെ പഴയകാല സുഹൃത്ത് വ്യക്തമാക്കുന്നുവെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തീവ്ര മുസ്ലിം വിഭാഗങ്ങളോട് എംവാസി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങളും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ വ്യാജമരണം പ്രഖ്യാപിച്ച് ബ്രിട്ടനിലേക്ക് ഒളിച്ച് കടക്കാനൊരുങ്ങുന്ന ഈ 27കാരന്റെ പേര് ഇംമ്രാൻ ഖാവജ എന്നയാളും ജിഹാദി ജോണുമായുള്ള ബന്ധത്തെ കുറിച്ചും ബ്രിട്ടീഷ് അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. വെസ്‌ററ് ലണ്ടനിലെ സൗത്താളിലുള്ള ഖാവജ റായത്ത് അൽ തൗഹീദ് എന്ന സംഘടനയിലെ മുതിർന്ന അംഗമായിരുന്നു. ഐസിസുമായി അടുത്ത ബന്ധമുള്ള ഭീകരസംഘടനയാണിത്. അവരുടെ സോഷ്യൽ മീഡിയ ഔട്ട്പുട്ടുകളിൽ ഗോൾഡ് കലാഷ്‌നികോവ്‌സാണ് അടയാളമായി കാണുന്നത്. അബു ഡെയ്ഗാം അല്ലെങ്കിൽ ബരിട്ടാനി അല്ലെങ്കിൽ അബു ഡെയ്ഗാം അൽ ബ്രിട്ടാനി എന്നീ പേരുകളിലും ഇയാൾ നിരവധി വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മുഖംമൂടി ധരിച്ച് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ള ഇയാൾ തന്റെ വെയ്റ്റ് ലിഫ്റ്റിങ് കഴിവുകളിൽ വീഡിയോകളിൽ പ്രദർശിപ്പിക്കാറുമുണ്ട്.

ജിഹാദി ജോണിന്റെ കൊലക്കത്തിക്ക് ഇരയായവർ

ഇയാളെ പിൻപറ്റിയുള്ള അന്വേഷണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ജിഹാദി ജോണിനെ കുറിച്ച് തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അയാളുടെ പശ്ചാത്തലം അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു ബ്രിട്ടീഷ് അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP