Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂണിലും ജൂലൈയിലും സെൻട്രൽ ലണ്ടനിൽ പോവരുത്; ലണ്ടൻ ട്രെയിനിൽ കയറരുത്; ഭീകരാക്രമണ ഭീഷണി ഉയർത്തി മതംമാറിയ വെള്ളക്കാരി

ജൂണിലും ജൂലൈയിലും സെൻട്രൽ ലണ്ടനിൽ പോവരുത്; ലണ്ടൻ ട്രെയിനിൽ കയറരുത്; ഭീകരാക്രമണ ഭീഷണി ഉയർത്തി മതംമാറിയ വെള്ളക്കാരി

ബ്രിട്ടീഷുകാരായ ജിഹാദികൾ സിറിയയിലും ഇറാഖിലും പോയി ഭീകപരിശീലനം നേടി രാജ്യത്തിന് കടുത്ത ഭീഷണിയാണുയർത്തുന്നത്. ഇപ്പോഴിതാ അത്തരൊമൊരു ഭീഷണിയുമായി 47കാരിയായ സാലി ജോൺസ് രംഗത്തെത്തിയിരിക്കുന്നത്. ജൂണിലും ജൂലൈയിലും സെൻട്രൽ ലണ്ടനിൽ പോവരുതെന്നും ലണ്ടൻ ട്രെയിനിൽ കയറരുതെന്നും അവിടെ ഭീകരാക്രണമുണ്ടാകുമെന്നുമുള്ള ഭീഷണിയാണ് മതംമാറി ജിഹാദിയായ ഈ വെള്ളക്കാരി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ബെർമിങ്ഹാമിലെ കമ്പ്യൂട്ടർ ഹാക്കറായ ജിഹാദി ജുനൈദ് ഹുസൈയിനിന്റെ ഭാര്യയാണ് സാലി. കഴിഞ്ഞ വർഷം റാഖയിൽ നടന്ന അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ഭീഷണിയുമായി സാലി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ജോലി ഉപേക്ഷിച്ചാണ് സാലി ഇസ്ലാമിലേക്ക് മതം മാറി ജിഹാദിയായിത്തീർന്നത്. ഇപ്പോൾ താൻ ഇറാഖിലെ ഐസിസ് നിയന്ത്രിത പ്രദേശമായ മൊസൂളിലാണ് താൻ താമസിക്കുന്നതെന്നും സാലി പറയുന്നു.  ഇത്തരത്തിൽ ഭീഷണികൾ മുഴക്കിയതിനെ തുടർന്ന് അഡ്‌മിനിസ്ട്രേറ്റർമാർ സാലിയെ ട്വിറ്ററിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.  കടലിന്റെ പശ്ചാത്തലത്തിൽ കറുത്ത ബുർഖ ധരിച്ച് നിൽക്കുന്ന സാലിയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇത് ഇറാഖിൽ നിന്നെടുത്തതാണെന്നാണ് കരുതുന്നത്.  ആദ്യം റാഖയിലായിരുന്ന സാലി പിന്നീടാണ് മൊസൂളിലേക്ക് നീങ്ങിയിരിക്കുന്നത്.  റാഖയിൽ കുർദിഷ് പോരാളികളുടെയും ഗവൺമെന്റ് സേനകളുടെയും സമ്മർദം രൂക്ഷമായതിനെ തുടർന്നായിരുന്നു ഇതെന്നും സൂചനയുണ്ട്. താൻ സമ്മറിന് ഇറാഖിലേക്ക് വരുന്നുണ്ടെന്നും തന്റെ ഇളയമകനെ കൂടെ കൂട്ടുന്നുണ്ടെന്നും ഈ സ്ത്രീ ട്വീറ്റ് ചെയ്തിരുന്നു. ഡ്രോൺ ആക്രമണത്തിൽ തന്റെ ഭർത്താവ് കൊല്ലപ്പെട്ടതിനെ പറ്റിയും സാലി പരാമർശിച്ചിരുന്നു.

റമദാനിടെ ബ്രിട്ടനിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ സാലി ഇവിടുത്തെ മുസ്ലിം സ്ത്രീകളോട് ആഹ്വാനം ചെയ്യുകയുമുണ്ടായിരുന്നു. തനിക്ക് ഒരു ആത്മഹത്യാബോംബറാകാൻ താൽപര്യമേറെയുണ്ടെന്ന് ഇതിന് മുമ്പ് ഇവർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഉം ഹുസൈൻ എന്ന പേരിലാണ് സാലി അറിയപ്പെടുന്നത്. ഐസിസിന് വേണ്ടി ആത്മഹത്യാബോംബറാകാൻ തുനിഞ്ഞിറങ്ങിയ ആദ്യത്തെ പാശ്ചാത്യ വനിതയാണ് സാലി.നിരവധി ബ്രിട്ടീഷുകാരെ പ്രത്യേകിച്ച് സ്ത്രീകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP