Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാതന്ത്ര്യത്തിന്റെ സന്തോഷം സമാനതകൾ ഇല്ലാത്തത്; ഐസിസിൽ നിന്നും തിരിച്ച് പിടിച്ച ഗ്രാമത്തിലെ യുവതി നിഖാബ് വലിച്ചെറിയുന്ന ചിത്രം വൈറലായി

സ്വാതന്ത്ര്യത്തിന്റെ സന്തോഷം സമാനതകൾ ഇല്ലാത്തത്; ഐസിസിൽ നിന്നും തിരിച്ച് പിടിച്ച ഗ്രാമത്തിലെ യുവതി നിഖാബ് വലിച്ചെറിയുന്ന ചിത്രം വൈറലായി

മീപ ദിവസങ്ങളിലായി സിറിയയിൽ ഐസിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന നിരവധി ഗ്രാമങ്ങൾ സേന മോചിപ്പിച്ചിട്ടുണ്ട്. ഇത്തരം ഗ്രാമങ്ങളിലുള്ളവർ ഐസിസിൽ നിന്നുള്ള ഈ സ്വാതന്ത്ര്യം തികച്ചും ആഘോഷിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഐസിസ് ബാധയിൽ നിന്നും സ്വാതന്ത്ര്യം നേടിയ വടക്കൻ സിറിയയിലെ ഒരു ഗ്രാമത്തിലുള്ള സ്ത്രീ നിഖാബ് അഴിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ആഘോഷിക്കുന്ന ചിത്രം വൈറലായിട്ടുണ്ട്. ഐസിസ് പ്രസ്തുത പ്രദേശം പിടിച്ചടക്കിയപ്പോൾ കർക്കശമായ രീതിയിലുള്ള ഇസ്ലാമിക വസ്ത്രനിയമം നടപ്പിലാക്കിയതിനെ തുടർന്നായിരുന്നു സ്ത്രീകൾ ഇവിടെ നിഖാബ് ധരിക്കാൻ നിർബന്ധിതരായിരുന്നത്. സേന ഐസിസിനെ ഇവിടെ നിന്ന് തുരത്തിയോടിച്ചതോടെ ആ വസ്ത്രനിയമത്തിൽ നിന്ന് മുക്തി നേടിയിരിക്കുകയാണ് ഇവിടുത്തുകാർ.

ഇത്തരത്തിൽ തങ്ങളുടെ ശിരോവസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പുറത്തേക്കോടി സ്വാതന്ത്ര്യം ആഘോഷിക്കുന്ന നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ആലെപ്പോയിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഐസിസിന്റെ ആധിപത്യത്തിലായിരുന്ന ഈ പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ ഈ ആഴ്ച മോചിപ്പിച്ചിട്ടുണ്ട്.കറുത്ത നിഖാബ് അഴിച്ചെറിഞ്ഞ് അതിനടിയിലുള്ള പർപ്പിൾ നിറത്തിലുള്ള ഹിജാബ് വെളിപ്പെടുത്തുന്ന സ്ത്രീയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇതിന് പുറമെ ആലെപ്പോയിലെ മറ്റൊരു ഗ്രാമമായ മൻബിജിൽ സ്ത്രീകൾ കൈകളിൽ വിവിധ വർണത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൂടാതെ അവർ വർണാഭമായ വസ്ത്രങ്ങൾ കൈകളിലെടുത്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്.

മൻബിജിന് തെക്കുള്ള അബു ഖൽഖാൽ ഐസിസിൽ നിന്ന് ഈ അടുത്ത ദിസവമായിരുന്നു തിരിച്ച് പിടിച്ചിരുന്നത്. ഐസിസിന്റെ നിയമങ്ങൾ തങ്ങൾ ലംഘിക്കാൻ തുടങ്ങിയെന്നാണ് ഇവിടെയുള്ള ഖദീജ അബ്ദു അൽ-മുവോട്ടീ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ താൻ ചുവപ്പ് വസ്ത്രങ്ങൾ മാത്രമേ ധരിക്കുന്നുള്ളൂവെന്നാണ് ഖദീജ പറയുന്നത്. നോർത്തേൺ സിറിയയിൽ ഖദീജ പാർക്കുന്ന പട്ടണം ഈ ആഴ്ചയായിരുന്നു ഐസിസിൽ നിന്ന് മോചിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഖദീജ പൂക്കളുടെ ഡിസൈനുള്ള റെഡ് ലിയോപാർഡ് പ്രിന്റ് ഹിജാബാണ് ധരിച്ചിരിക്കുന്നത്. ഐസിസുകാർ ഇസ്ലാമിക നിയമമനുസരിച്ചുള്ള കറുത്ത നിഖാബ് ധരിക്കാൻ നിർബന്ധിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഖദീജ പറയുന്നു.

അബു ഖൽഖാലിൽ കുട്ടികൾ കളർഫുൾ വസ്ത്രങ്ങൾ അണിഞ്ഞും മുഖം മറയ്ക്കാത്ത വസ്ത്രമണിഞ്ഞ സ്ത്രീകളും സ്വാതന്ത്ര്യം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുകളാണ് നിരവധി ഗ്രാമങ്ങളും ചെറിയ ടൗണുകളും ഐസിസിൽ നിന്നും തിരിച്ച് പിടിച്ചിരിക്കുന്നത്. യുഎസിന്റെ പിന്തുണയോടെ മുന്നേറുന്ന കുർദിഷ്-അറബ് സൈനിക സഖ്യമാണിത്.തന്ത്രപ്രധാനമായ മൻബിജ് പിടിച്ചത് സേന നേടിയ നിർണായക വിജയമാണ്.ഐസിസിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ സ്ഥലമായിരുന്നു ഇത്.തുർക്കിഷ് അതിർത്തിയിൽ നിന്നും ഐസിസ് പ്രഖ്യാപിത തലസ്ഥാനമായ റാഖയിലേക്കുള്ള വഴിയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP