Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൾത്താരയിൽ വൈദികനെ കൊന്നവരുടെ വീഡിയോ പുറത്ത് വിട്ട് ഐസിസ്; ലോകം എങ്ങും പരിശീലനം നൽകി അയച്ചവർ ഇങ്ങനെ യുദ്ധം തുടങ്ങുമോ..?

അൾത്താരയിൽ വൈദികനെ കൊന്നവരുടെ വീഡിയോ പുറത്ത് വിട്ട് ഐസിസ്; ലോകം എങ്ങും പരിശീലനം നൽകി അയച്ചവർ ഇങ്ങനെ യുദ്ധം തുടങ്ങുമോ..?

ഫ്രാൻസിലെ നോർമാഡിയിലുള്ള സെയിന്റ്-എറ്റിന്നെ-ഡു-റൗവറിയിലെ ചർച്ചിലെ അൾത്താരയിൽ കയറി വൈദികനായ ജാക്യൂസ് ഹാമലിനെ കഴുത്തറത്തുകൊന്ന രണ്ട് ഭീകരരുടെ ചിത്രങ്ങൾ ഐസിസ് പുറത്ത് വിട്ടു. അബ്ദെൽ മാലിക്ക്, അഡെൽ കെർമിച്ചെ എന്നിവരാണവർ. ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ പാതകം അരങ്ങേറിയത്. ഇത്തരത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ലോകമെങ്ങും പരിശീലനം നൽകി അയച്ചവർ ഈ വിധത്തിൽ ജിഹാദ് തുടങ്ങുമോ എന്ന ആശങ്കയിലായിരിക്കുകയാണിപ്പോൾ ലോകം. വൈദികനെ ക്രൂരമായി കഴുത്തറത്തുകൊന്നതിന് ശേഷം ഈ ഭീകരർ കന്യാസ്ത്രീകളെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും പൊലീസ് വെടി വച്ച് കൊല്ലകയായിരുന്നു. കെട്ടിടത്തിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഉച്ചത്തിൽ അള്ളാഹു അക്‌ബർ എന്ന് വിളിക്കുന്നുമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ദിവസം ഐസിസുമായി ബന്ധപ്പെട്ട അമാഖ് ന്യൂസ് ഏജൻസി മാലിക്കിന്റെയും കെർമിച്ചെയുടെയും വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. പ്രസ്തുത വീഡിയോയിൽ ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിയോടുള്ള തങ്ങളുടെ കൂറ് ഇരുവരും വ്യക്തമാക്കുന്നുണ്ട്. തങ്ങൾ ബാഗ്ദാദിയുടെ കൽപനകൾ അനുസരിക്കുമെന്ന് ഇരുവരും കൈകൾ ചേർത്ത് പിടിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരും ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികളാണെന്നും തങ്ങൾക്കെതിരെ പോരാടുന്ന കുരിശുയുദ്ധ സഖ്യത്തിലെ രാജ്യങ്ങളിൽ ആക്രമണം അഴിച്ച് വിടുകയാണ് ഇവരുടെ ഉത്തരവാദിത്വമെന്നും അമാഖ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

ഫ്രാൻസിൽ വളർന്ന മറ്റൊരു സ്വദേശിയായ ഭീകരനാണ് അബ്ദെൽ മാലിക്ക്.പി. ആൽപ്സിലെ എയ്ക്സ്-ലെസ്-ബെയിൻസിലാണ് ഇയാൽ ജീവിച്ചത്. നോർത്തേൺ ഫ്രാൻസിലെ വോസ്ഗെസ് ഡിപ്പാർട്ട്മെന്റിലെ സെയിന്റ്-ഡി-ഡെസ്-വോസ്ഗെസിലാണ് ഇയാൽ ജനിച്ചത്.ലിയോണിൽ നിന്നുള്ള ജുഡീഷ്യൽ പൊലീസ് മാലിക്.പിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടത്തി വരുകയാണ്.മാലിക്കാണ് പുരോഹിതനെ കൊന്ന കേസിൽ പ്രതികളിലൊരാളെന്നറിഞ്ഞ് എയ്ക്സ്-ലെസ്-ബെയിൻസിലെ ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ് ഡിസ്ട്രിക്ടിലെ അയൽക്കാരും മാലിക്കിന്റെ അമ്മയും ഞെട്ടിത്തരിച്ചുവെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയ മാലിക്ക് എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നതെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വർഷം മുതൽ നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള മോസ്‌ക് ലാഫിനിലെ പരിപാടികളിലെല്ലാം മാലിക്ക് പതിവായി പങ്കെടുത്തിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. പുരോഹിതനെ വധിച്ച മറ്റൊരു ജിഹാദിയായ കെർമിച്ചെ എന്ന 19കാരൻ ഫ്രാൻസിൽ നിന്നും സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതിന്റെ പേരിൽ രണ്ട് പ്രാവശ്യം അറസ്റ്റിലായ വ്യക്തിയാണ്. ഈ അടുത്ത കാലം വരെ സ്പോർട്സിനെ ഹൃദയത്തോട് ചേർത്തിരുന്ന ഈ കൗമാരക്കാരൻ പിന്നീട് ഭീകരവാദത്തിലേക്ക് തിരിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണം നടന്ന ചർച്ചിൽ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട് ഇന്നലെ സന്ദർശിച്ചിരുന്നു. രാജ്യം ഇപ്പോൾ ഐസിസുമായി സന്ധിയില്ലാ യുദ്ധത്തിലാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ചർച്ചുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ ഫ്രാൻസിലെ മതനേതാക്കൾ ഇന്നലെ ഒന്നിച്ച് ചേർന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP