Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരിസ് കഴിഞ്ഞു, അടുത്തത് അമേരിക്ക..! വാഷിങ്ടൺ ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ് വീഡിയോ; സിറിയയിൽ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഒബാമ

പാരിസ് കഴിഞ്ഞു, അടുത്തത് അമേരിക്ക..! വാഷിങ്ടൺ ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ് വീഡിയോ; സിറിയയിൽ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഒബാമ

ബാഗ്ദാദ്: പാരിസ് ഭീകരാക്രമണത്തിന് ശേഷം അമേരിക്കയാണ് അടുത്തതായി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മുന്നറിയിപ്പ്. മുന്നറിയിപ്പു നൽകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിലെ ഇടപെടലിന് ഫ്രാൻസിന് തക്കതായ മറുപടി നൽകിക്കഴിഞ്ഞു. അമേരിക്കയ്ക്ക് മാത്രമല്ല സിറിയയിൽ ആക്രമണം നടത്തുന്ന രാജ്യങ്ങൾക്കെല്ലാം പാരിസിന്റെ വിധിയാണുണ്ടാവുകയെന്നും വിഡീയോയിൽ പറയുന്നു.

ഇറാഖിലുള്ള ഐഎസ് ഗ്രൂപ്പാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പാരിസിലുണ്ടായ ആക്രമണത്തിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാൻദിന്റെ പ്രതികരണത്തിന്റെയും ടെലിവിഷൻ ദൃശ്യങ്ങൾ ചേർത്താണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. പാരീസിൽ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം രാജ്യങ്ങൾക്കുള്ള ഭീഷണിയുമടങ്ങിയ വീഡിയോയാണ് ഐസിസിന്റെ വെബ്‌സൈറ്റിൽ തിങ്കളാഴ്ച പോസ്റ്റ് ചെയ്തത്. പട്ടാള വേഷവും തലപ്പാവും ധരിച്ച് അൾജീരിയക്കാരൻ അൽ ഗരീബ് എന്ന് വിശേഷിപ്പിക്കുന്നയാളാണ് വീഡിയോയിൽ സന്ദേശമറിയിക്കുന്നത്.

വീഡിയോയിലെ സന്ദേശം ഇങ്ങനെയാണ്: കുരിശുയുദ്ധത്തിനായി സംഘടിതമായി പ്രവർത്തിക്കുന്ന രാജ്യങ്ങൾക്ക് ഒരു ദിനം മറുപടി നൽകും. ദൈവേച്ഛ പ്രകാരം ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ആക്രമണം നടത്തിയ പോലെ അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണ്ണിലും ആക്രമണം നടത്തുമെന്ന് ഞങ്ങൾ ശപഥം ചെയ്യുന്നു.

ദക്ഷിണ ബാഗ്ദാദിലെ സലാഹുദ്ദീൻ പ്രവിശ്യയിലെ ഐസിസ് തീവ്രവാദികളുടേതെന്ന് കരുതുന്ന വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ആക്രമണ പദ്ധതിയെക്കുറിച്ച് അറിയാമെങ്കിലും സിറിയയിലെയും ഇറാഖിലെയും വ്യോമാക്രമണം തുടരുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൽസ് പ്രഖ്യാപിച്ചിരുന്നു.

സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ നടത്തുന്ന വ്യോമാക്രമണം തുടരുമെന്ന് പാരിസ് ആക്രമണത്തിനുപിന്നാലെ ഫ്രഞ്ച് സർക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറിയയിലെ ഐഎസ് ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഫ്രഞ്ച് വ്യോമസേന അമേരിക്കയുടെ പിന്തുണയോടെ ഇന്നലെ വ്യോമാക്രമണം നടത്തി. ഐഎസിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന റാഖയിലെ 20 കേന്ദ്രങ്ങളിലായിരുന്നു വ്യോമാക്രമണം. അതേസമയം ഭീഷണി പുറത്തുവന്നതിന് പിന്നാലെ സിറിയയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP