Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസ് പതാകയേന്തിയ പൊലീസ് ജീപ്പുകൾ നിരത്തി; കയ്യടിയോടെ ജനക്കൂട്ടം; ലിബിയയുടെ ഒരു പ്രദേശത്തു ഐസിസ് ഭരണം നടപ്പിലായി

ഐസിസ് പതാകയേന്തിയ പൊലീസ് ജീപ്പുകൾ നിരത്തി; കയ്യടിയോടെ ജനക്കൂട്ടം; ലിബിയയുടെ ഒരു പ്രദേശത്തു ഐസിസ് ഭരണം നടപ്പിലായി

റാഖിലും സിറിയയിലും കൊടുഭീകരത വിതച്ച് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ ലിബയയിലും പിടിമുറുക്കി. ജനകീയ സമരങ്ങളും തുടർന്നുണ്ടായ നാറ്റോ ആക്രമണങ്ങളും ശിഥിലമാക്കിയ ലിബിയയിൽ ഭീകരരുടെ മുന്നേറ്റം അതിവേഗത്തിലായിരുന്നു. തീരദേശ പട്ടങ്ങളണങ്ങളിൽ പലതും ഐസിസ് അധീനതയിലായിരിക്കുകയാണ്. ഇതോടെ ഐസിസ് യൂറോപ്പിന്റെ പടിവാതിൽക്കലെത്തി. സുപ്രധാന ലിബിയൻ പട്ടണമായ ബെൻഗസ്സിയിൽ പുത്തൻ പൊലീസ് വാഹനങ്ങളുടെ വലിയൊരു നിര തന്നെ ഭീകരർ നിരത്തിലിറക്കിയിട്ടുണ്ട്. ടയോട്ട ലാൻഡ് ക്രൂയ്‌സർ പിക്കപ്പിൽ ഇസ്ലാമിക് പൊലീസ് എന്നെഴുതുകയും ഐസിസ് പതാക ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഈ വാഹനങ്ങളുടെ പരേഡിനെ അഭിവാദ്യം ചെയ്യുന്ന വീഡിയോയും ഐസിസ് പുറത്തു വിട്ടു. സിർത്ത്, നൊഫാലിയ, ബെൻഗസ്സി, ദർന എന്നീ തീരദേശ പട്ടണങ്ങളാണ് ഐസിസ് നിയന്ത്രണത്തിലായത്.

അൻസാറുൽ ശരീഅ തീവ്രവാദികളാണ് ഫെബ്രുവരി അഞ്ചിന് ഈ പ്രചാരണ വീഡിയോ അപ്‌ലോഡ് ചെയ്തത്. ലിബിയയിലെ വിമത ഭീകര സംഘടനയായ അൻസാറുൽ ശരീഅ ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് മൂന്നേറ്റം നടത്തിയതോടെ അവരോടൊപ്പം ചേരുകയായിരുന്നു. 2014 ജൂലൈയിൽ തന്നെ ബെൻഗസ്സിയെ ഇസ്ലാമിക് എമിറേറ്റ് ആയി ഈ തീവ്രവാദി സംഘം പ്രഖ്യാപിച്ചിരുന്നു. പിന്നീട് മൂന്നു മാസങ്ങൾക്കു ശേഷമാണ് ഇവർ ഐസിസിനൊപ്പം ചേർന്നത്. 2012-ൽ യുഎസ് അംബാസഡർ ക്രിസ്റ്റഫർ സ്റ്റീഫൻസിന്റെ കൊലപാതകം തൊട്ട് കഴിഞ്ഞയാഴ്ച 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തിയതു വരെയുള്ള സംഭവങ്ങളിൽ പ്രതിസ്ഥാനത്തും ഇവരാണ്. 35 ഈജിപ്തുകാരെ കൂടി ഇവർ തട്ടിക്കൊണ്ടു പോയിട്ടുണ്ടാകാമെന്ന് പറയപ്പെടുന്നു. സമാന കൂട്ടക്കൊല ഇനിയും ആവർത്തിക്കുമോ എന്ന ആശങ്കയുമുണ്ട്.

ലിബിയൻ സേനയോടൊപ്പം ചേർന്ന് ഈജിപ്ത് നടത്തിയ വ്യോമാക്രമണങ്ങളോടുള്ള ആദ്യ പ്രതികരണമായിട്ടാണ് പുതിയ തട്ടിക്കൊണ്ടു പോകലെന്ന് വിലയിരുത്തപ്പെടുന്നു. ഐസിസ് നിയന്ത്രണത്തിലായ തീരദേശ പട്ടണമായ ദർനയിലാണ് ഈജിപ്ത് ആക്രമണമം നടത്തിയത്. ഇറാഖിനും സിറിയക്കും പുറത്തു നടന്ന ആദ്യ ഐസിസ് കൂട്ടക്കൊലയായ 21 ഈജിപ്തകാരെ കൊന്നൊടുക്കിയ സംഭവത്തിനു നേതൃത്വം നൽകിയത് അൻസാറുൽ ശരീഅയുടെ ശാഖയായ ഇസ്ലാമിക് യൂത്ത് ശൂറാ കൗൺസിൽ ആണ്. 2014 ഓഗസ്റ്റിൽ സ്ഥാപിതമായതിനു ശേഷം ലിബിയയൽ പലയിടത്തും ഇക്കൂട്ടൽ ശരീഅ നിയമം അടിച്ചേൽപ്പിച്ചു വരികയാണ്. ചാട്ടയടിയും പരസ്യമായ തലവെട്ടലുകളും ഇക്കൂട്ടർ നടത്തി വരുന്നുണ്ട്.
ഐസിസ് ആഗമനം വരെ ഇസ്ലാമിക് യൂത്ത് പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ തേരോട്ടം തുടരുകയായിരുന്നു. ഈ മാസം തീരദേശ പട്ടണമായ സിർത്തിൽ ഇസ്ലാമിക ഭരണം പ്രഖ്യാപിച്ചതോടെ ഇക്കൂട്ടർ ഒരുമിക്കുകയായിരുന്നു. ഐസിസ് തലവൻ അബുബക്കർ അൽ ബഗ്ദാദിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് വൻ സായുധ സന്നാഹങ്ങളുള്ള നാൽപതോളം വാഹനങ്ങളിലാണ് ഇവിടങ്ങളിൽ ഭീകരർ പരേഡ് നടത്തിയത്. ലിബിയയുടെ അമീർ (ഭരണാധികാരി) ആയി അലി അൽ ഖർഖായെയാണ് ഐസിസ് തലവൻ നിയോഗിച്ചിരിക്കുന്നത്. വിവിധ തീവ്രവാദ ഗ്രൂപ്പുകൾ ലിബിയയിൽ ഇയാൾക്ക് പിന്തുണ നൽകുന്നുണ്ട്. ലിബിയൻ ഭരണാധികാരി കേണൽ മുഅമ്മർ ഗദ്ദാഫിയെ വിമതരും നാറ്റോ സേനയും ചേർന്ന് അധികാരത്തിൽ നിന്നിറക്കുകുയം പിടികൂടി കൊലപ്പെടുത്തുകയും ചെയ്തതിനു ശേഷം ഈ ഉത്തരാഫ്രിക്കൻ രാജ്യത്തെ നഗരങ്ങളെല്ലാം ഭീകര സംഘടനകളുടെ വിളനിലമായി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP