Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനും മകനും ഒരു അടിമയെ പീഡിപ്പിക്കരുത്; അമ്മയെയും മകളെയും അടിമയാക്കിയാൽ രണ്ടുപേരുമായും ലൈംഗിക ബന്ധം പുലർത്താം: ലൈംഗിക അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്ന ഐസിസിന്റെ ഫത്‌വ പുറത്ത്

അച്ഛനും മകനും ഒരു അടിമയെ പീഡിപ്പിക്കരുത്; അമ്മയെയും മകളെയും അടിമയാക്കിയാൽ രണ്ടുപേരുമായും ലൈംഗിക ബന്ധം പുലർത്താം: ലൈംഗിക അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്ന ഐസിസിന്റെ ഫത്‌വ പുറത്ത്

ബെയ്‌റൂട്ട്: ലൈംഗിക അടിമത്തം പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള ഐസിസിന്റെ ഫത്‌വ കണ്ടെത്തി. ഇതുവരെ ഇക്കാര്യത്തിലുണ്ടായിരുന്ന നിലപാടിൽ നിന്നു വ്യത്യസ്തമായുള്ള കാര്യങ്ങളാണ് ഫത്‌വയിൽ കണ്ടെത്തിയത്.

അടിമകളായി പിടിച്ചിരിക്കുന്ന സ്ത്രീകളെ പീഡിപ്പിക്കാൻ അനുവാദം നൽകുന്നതാണ് ഐഎസിന്റെ പുതിയ ഫത്‌വ. അടിമകളെ സ്വന്തമാക്കിയിരിക്കുന്നവർക്ക് അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് ഫത്‌വയിൽ പറയുന്നു. സിറിയയും ഇറാഖുമടക്കമുള്ള സ്ഥലങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പഠിപ്പിക്കലുകൾക്ക് പുതിയ മാനം നൽകിയാണ് ലൈംഗിക അടിമത്തത്തെ ഐഎസ് പ്രോത്സാഹിപ്പിക്കുന്നത്. സിറിയയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളോടൊപ്പമാണ് ഫത്‌വ കണ്ടെത്തിയത്.

അച്ഛനും മകനും ഒരു അടിമയെത്തന്നെ പീഡിപ്പിക്കാൻ പാടില്ല. എന്നാൽ, അമ്മയേയും മകളെയും അടിമയാക്കിയ ആൾക്ക് രണ്ടുപേരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. എന്നാൽ ഒരേസമയം രണ്ടുപേരുമായും ബന്ധം പുലർത്തരുത്. രണ്ടുപേർ ചേർന്നാണ് ഒരാളെ സ്വന്തമാക്കിയതെങ്കിൽ രണ്ടു പേർക്കും അവളെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഫത്‌വയിൽ പറയുന്നത്.

ഉടമസ്ഥൻ അടിമയെ മോചിപ്പിച്ചാലും അയാൾക്ക് മാത്രമാകും അവളിൽ അവകാശം. മറ്റാർക്കും അവളുമായി ബന്ധപ്പെടാൻ സാധിക്കില്ല. അടിമ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താൻ പാടില്ല. പ്രസവം വരെ മറ്റാരും ശല്യപ്പെടുത്തുകയുമരുത്. അടിമയെ സ്വന്തമാക്കിയിരിക്കുന്ന ഒരാൾ അവളോട് മാന്യമായി മാത്രമേ പെരുമാറാൻ പാടുള്ളൂ. അവൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യിക്കരുത്. തന്നെ ഉപദ്രവിക്കുമെന്ന് അറിയാവുന്ന ഒരാൾക്ക് പെൺകുട്ടിയെ കൈമാറാൻ പാടില്ല എന്നൊക്കെയുള്ള നിർദേശങ്ങളും ഫത്‌വയിൽ പറയുന്നു.

12 വയസ്സു പ്രായമുള്ള പെൺകുട്ടികളെ വരെ ഐഎസ് ഭീകരർ അടിമകളാക്കി പിടികൂടി ബലാൽസംഗം ചെയ്യാറുണ്ട്. വടക്കേ ഇറാഖിലെ ന്യൂനപക്ഷമായ യസീദി വിഭാഗത്തിൽ പെട്ട സ്ത്രീകളാണ് കൂടുതലും ഇതിന് ഇരയാകുന്നതെന്നും മനുഷ്യാവകാശ സംഘടനകളും കണ്ടെത്തിയിട്ടുണ്ട്. ഫത്‌വ നമ്പർ 64 ആയി കഴിഞ്ഞ ജനുവരി 29നാണ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫത്‌വ ആൻഡ് റിസേർച്ച് കമ്മിറ്റിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. ഐഎസ് പോരാളികളും അടിമസ്ത്രീകളും തമ്മിലുള്ള ലൈംഗികബന്ധം തന്നെയാണ് ഇതിലെ പ്രധാന വിഷയം. അടിമ സ്ത്രീകളെ കൈകാര്യം ചെയ്യുന്നതിൽ ചില ഐഎസ് ഭീകരർ മര്യാദാലംഘനം നടത്തിയതായി കണ്ടെത്തിയതായി രേഖയിൽ പറയുന്നു. ഇത് ശരീഅത്ത് നിയമത്തിനു ചേർന്നതല്ലെന്നതിനാലാണ് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നതെന്ന് 15 ഇന നിർദേശങ്ങൾ അടങ്ങിയ ലിസ്റ്റിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP