Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭയാർത്ഥികളായി അഞ്ച് ലക്ഷം ഭീകരെ യൂറോപ്പിലേക്ക് കടത്താൻ ഒരുങ്ങി ഐസിസ്; യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതിയുടെ ദിനങ്ങൾ

അഭയാർത്ഥികളായി അഞ്ച് ലക്ഷം ഭീകരെ യൂറോപ്പിലേക്ക് കടത്താൻ ഒരുങ്ങി ഐസിസ്; യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതിയുടെ ദിനങ്ങൾ

ശ്ചിമേഷ്യൻ രാജ്യങ്ങളായ ഇറാഖും സിറിയയും കടന്ന് ഉത്തരാഫ്രിക്കയിലെ ലിബിയയിൽ കൂടി സാന്നിധ്യം ശക്തമാക്കിയ ഐസിസ് ഭീകരർ ഇനി ലക്ഷ്യമിടുന്നത് യൂറോപ്പ്. ലിബിയയിലെ തീരദേശ മേഖലകളിൽ ശക്തി പ്രാപിച്ചു വരുന്ന ഐസിസ് തേരോട്ടത്തിനെതിരേ എന്തെങ്കിലും നടപടികളുണ്ടായാൽ യൂറോപ്പിലേക്ക് കടന്നു കയറുമെന്നാണ് ഭീകരരുടെ പുതിയ ഭീഷണി. ഇറ്റലിയിൽ പുറത്തു വന്ന ഇവരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ലിബിയയിൽ തങ്ങൾക്കെതിരെ സൈനിക നടപടിയുണ്ടായാൽ അഞ്ചു ലക്ഷം അഭയാർത്ഥികളെ യൂറോപ്പിലേക്ക് കയറ്റി അയക്കുമെന്നാണ് ഭീഷണി. യൂറോപ്പിനെതിരായ മനഃശ്ശാസ്ത്രപരമായ ഒരു നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ഈ തോതിൽ അഭയാർത്ഥികൾ എത്തിയാൽ യൂറോപ്യൻ നഗരങ്ങളിൽ കലാപങ്ങളുണ്ടാകുമെന്നും ആശങ്കയുണ്ട്.

ലിബിയയിൽ തങ്ങളുടെ നിയന്ത്രണം ശക്തമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന ഭീകരർ പിന്നീട് അഭയാർത്ഥികളുടെ വേഷത്തിൽ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താനാകുമെന്നും കണക്കുകൂട്ടുന്നതായാണ് ഭീകരവിരുദ്ധ ഗ്രൂപ്പായ ക്വില്യമിനു ലഭച്ച കത്തുകളിൽ നിന്ന് ലഭിക്കുന്ന സൂചനയെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഭീകരരുടെ നീക്കങ്ങൾ അടുത്തത്തെത്തിയതോടെ ഇറ്റലിയും ജാഗ്രതയിലാണ്. ഇനി പാഴാക്കാൻ സമയമില്ലെന്നും ലിബിയയുടെ കാര്യത്തിനാണ് മുന്തിയ പരിഗണനയെന്നും തിങ്കളാഴ്ച ഇറ്റാലിയൻ പ്രതിരോധ മന്ത്രി ആഞ്ചലീനോ അൽഫാനോ പറഞ്ഞിരുന്നു. അഭയാർത്ഥികളുടെ ഒഴുക്കിൽ ഇറ്റലിക്ക് ആശങ്കയുണ്ട്. കഴിഞ്ഞ വർഷം ഒന്നര ലക്ഷത്തിലേറെ അഭയാർത്ഥികളാണ് ബോട്ട് മാർഗം ഇറ്റിലിയിലെത്തിയിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വരെ 4000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ലിബിയയിൽ തീവ്രവാദികളുടെ തേരോട്ടം ശക്തമാകുമെന്ന് കൊല്ലപ്പെട്ട ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫി നേരത്തെ തന്നെ പ്രവചിച്ചതാണ്. ലിബിയയെ യുദ്ധം ശിഥിലമാക്കിയാൽ മെഡിറ്ററേനിയൻ ഒരു യുദ്ധക്കടൽ ആയി മാറുമെന്നായിരുന്നു ഗദ്ദാഫിയുടെ പ്രവവചനം. 2011 മാർച്ചിൽ തന്റെ അവസാന അഭിമുഖത്തിൽ ഗൗരവമേറിയ ഈ പ്രവചനം നടത്തുമ്പോൾ ഐസിസ് ലിബിയയുടെ നായ് അയലത്ത് പോലും എത്തിയിരുന്നില്ല. ഈ പ്രവചനം നടത്തി അഞ്ചു മാസങ്ങൾക്കു ശേഷമാണ് അറബ് വസന്തത്തെ തുടർന്നുണ്ടായ ആഭ്യന്തര കലഹങ്ങൾ യുദ്ധമായി മാറിയതും നാറ്റോ സേനയുടെ സഹായത്തോടെ വിമത സേന ഗദ്ദാഫിയെ അട്ടിമറിച്ചതും. ഇപ്പോൾ ഐസിസ് പിടിമുറുക്കിയ സിർത്തിലെ ഒളി കേന്ദ്രത്തിൽ നിന്നാണ് ഗദ്ദാഫിയെ പിടികൂടി വെടിവച്ചു കൊന്നത്.

ഈ സംഭവം നടന്ന് നാലു വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഭീകരർ ഗദ്ദാഫിയുടെ ജന്മനാട്ടിൽ നിന്ന് 21 ഈജിപ്ഷ്യൻ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി കൂട്ടക്കൊല നടത്തിയത്. മെഡിറ്ററേനിയൻ കടൽ തീരത്തു വച്ചു നടത്തിയ ഈ ദാരുണ കൊലപാതകം ഇറ്റലിയുടെ തെക്കൻ തീരത്തു നിന്നും വെറും 220 മൈലുകൾ മാത്രം അകലെയാണ്. ഭീകരർ പുറത്തു വിട്ട ഈ കൂട്ടക്കൊലയുടെ വീഡിയോയിൽ തങ്ങൾ റോം കീഴടക്കുമെന്നും ഭീകരർ പ്രഖ്യാപിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഇറ്റലിയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP