Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന; ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കേസെടുത്തു

കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന; ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

യെരുശലേം: ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ അഴിമതിയടക്കം ഗുരുതരമായ കുറ്റങ്ങൾക്ക് കേസെടുത്തു. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണഅ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെടുന്നത്.

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറ്റോർണി ജനറൽ അവിചായ് മെൻഡൽബ്ലിറ്റാണ് മൂന്ന് കേസുകളിൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോർണി ജനറൽ തീരുമാനം അറിയിച്ചത്.

പ്രധാനമന്ത്രിയും ഭാര്യ സാറയും 260,000 ഡോളറിലധികം വിലവരുന്ന ആഡംബര വസ്തുക്കൾ രാഷ്ട്രീയ ആനുകൂല്യങ്ങൾക്ക് പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാർത്തകൾക്ക് പകരമായി രണ്ട് മാധ്യമ കമ്പനികൾക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകൾ ചുമത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP